1 GBP = 92.20 INR                       

BREAKING NEWS

മലയാളികള്‍ ഏറ്റെടുത്ത പ്രിയപ്പെട്ട കുഞ്ഞപ്പന്റെ മുഖം കാണണ്ടേ? ഒടുവില്‍ ആ സസ്പെന്‍സ് വെളിപ്പെടുത്തി അണിയറപ്രവര്‍ത്തകര്‍; ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ജീവന്‍ നല്‍കിയ സൂരജ് തേലക്കാടാനാണ് താരം; ആസ്വാദനത്തിന് തടസ്സമാകേണ്ട എന്ന് കരുതിയാണ് പുറത്ത് വിടാഞ്ഞതെന്ന് സംവിധായകന്‍; കുഞ്ഞപ്പനെ അഭിനന്ദിച്ച് ആരാധകരും

Britishmalayali
kz´wteJI³

2019 ല്‍ മലയാളികളെ അമ്പരപ്പിച്ച സിനിമയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. സുരാഡ് വെഞ്ഞാറമ്മൂട് സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന റോളിലെത്തിയ സിനിമ സുരാജിന്റെ കരിയറിലെ മറ്റൊരു വ്യത്യസ്തമായ കഥാപാത്രത്തിനാണ് സാക്ഷ്യം വഹിച്ചത്.ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ മാത്രം നമ്മള്‍ കണ്ടിട്ടുള്ള റോബോട്ടിനെ നമ്മുടെ സ്വന്തം വീട്ടുകാരനാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്കായി. സുരാജ് വെഞ്ഞാറമൂടിന്റെ കൈ പിടിച്ച് നടന്ന കുഞ്ഞപ്പനാണ് പ്രേക്ഷകരുടെ മനംകവര്‍ന്നത്.

രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ചിത്രത്തിലൂടെ സംവിദേച്ചതും കുടുംബ ബന്ധത്തിന്റേയും വാര്‍ദ്ധഖ്യത്തില്‍ ഒറ്റയാകപ്പെടുന്ന വയോധികരുടേയും അവസ്ഥആണ്. ചിത്രം കണ്ടിറങ്ങിയതിന് പിന്നാല ഇത് യത്ഥാര്‍ത്ഥ റോബോര്‍ട്ട് തന്നെയാണോ എന്നാണ് പലരും ചോദിച്ചിരുന്നത്. ഇന്നാല്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി അണിയറ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥ കുഞ്ഞപ്പനെ പുറത്ത് വിട്ടിരിക്കുകയാണ്.

സിനിമയിലും ടെലിവിഷനിലും നിറഞ്ഞു നില്‍ക്കുന്ന സുരജ് തേലക്കാടാണ് കുഞ്ഞപ്പന്റെ വേഷം അണിഞ്ഞ് എത്തിയത്. റോബോട്ടിന്റെ വേഷം ധരിച്ച് തലഭാഗം കൈയില്‍ വെച്ച് നില്‍ക്കുന്ന സൂരജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സൂരജിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. മുഖം കാണിക്കാനായില്ലെങ്കിലും മികച്ച പ്രകടനമാണ് കുഞ്ഞപ്പന്‍ കാഴ്ച വെച്ചത് എന്നാണ് പറയുന്നത്.

മുഖം കാണിക്കാതെ ഒരു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ഹിറ്റാക്കിയതിന്റെ സന്തോഷത്തിലാണ് സൂരജ്. റോബോട്ടിന് വേണ്ടി സൂരജ് എടുത്ത പ്രയത്‌നത്തെ പുകഴ്ത്തി നടന്‍ ഗിന്നസ് പക്രുവും രംഗത്തെത്തി.

സിനിമയുടെ ആസ്വാദനത്തിന് തടസമാകേണ്ട എന്നു കരുതിയാണ് ഇതുവരെ ഈ വിവരം പുറത്തുവിടാതിരുന്നത് എന്നാണ് സംവിധായകന്‍ പറയുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ പദ്ധതിയുണ്ടെന്നും എന്നാല്‍ ഉടന്‍ ഉണ്ടാകില്ലെന്നും രതീഷ് പൊതുവാള്‍ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category