1 GBP = 92.00 INR                       

BREAKING NEWS

അത്ഭുതപ്പെടുത്തുന്ന വൈദഗ്ധ്യത്തോടെ കണ്ണിമ ചിമ്മാതെ കാണേണ്ട കാഴ്ച; മരടിലെ അവസാന ഫ്ളാറ്റായ ഗോള്‍ഡന്‍ കായലോരവും ഇനി ചാരിത്രത്തിന്റെ ഭാഗം;സസൂഷ്മമായ പ്രവര്‍ത്തനമികവിന് അകമഴിഞ്ഞ് കൈയടിച്ച് കാണികളായ ജനക്കൂട്ടം; ചരിത്രവിധിയുടെ നടത്തിപ്പിന്റെ അന്ത്യം കാണാനെത്തിയത് ആയിരങ്ങള്‍; മരടില്‍ കെട്ടിപ്പൊക്കിയ അനധികൃത ഫ്ളാറ്റുകളെല്ലാം ചില്ലുകൊട്ടാരം പൊലെ ഇനി മണ്ണില്‍

Britishmalayali
kz´wteJI³

കൊച്ചി: മരടിലെ അവശേഷിച്ച ഫ്ളാറ്റായ ഗോര്‍ഡന്‍ കായലോരം സ്ഫോടനത്തിലൂടെ പൊളിച്ചു വീഴ്ത്തി. കെട്ടിടത്തെ രണ്ടായി പിളര്‍ത്തി സുരക്ഷിതമായിട്ടാണ് പൊളിച്ചു വീഴ്ത്തിയത്. സമീപത്തുള്ള അംഗനവാടി കെട്ടിടം തകരാതെ അതീവ വൈദഗ്ധ്യത്തില്‍ സ്ഫോടനം നടത്തിയപ്പോള്‍ തിങ്ങിനിന്ന ജനക്കൂട്ടം ആര്‍ത്ത് കൈയടിച്ചു. ഒന്നാം സൈറന്‍ 2: 8ന് മുഴങ്ങിയതിന് പിന്നാലെ 2: 20ന് രണ്ടാം സൈറണ്‍ മുഴങ്ങുകയും അവസാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ചെയ്യ് ശേഷമാണ് സ്ഫോടനത്തിലേക്ക് കടന്നത്.

കൃത്യം 2: 28ന് മൂന്നാം സൈറനോടെ പ്രത്യേകം ക്രമീകരിച്ച സ്ഫോടനത്തിലൂടെ കെട്ടിടത്തെ രണ്ടായി പിളര്‍ത്തിയാണ് ഫ്ളാറ്റ് സമുച്ചയം താഴെയിട്ടത്. ഫ്ളാറ്റിന് രണ്ട് മീറ്ററ് അരികിലായി നിന്ന അംഗനാവാടി കെട്ടിടമായിരുന്നു വെല്ലുവിളിയായിരുന്നത്. എന്നാല്‍ അതീവ വൈദഗ്ഥത്തോടെയാണ് ഫ്ളാറ്റുകള്‍ കരാര്‍ കമ്പനി പൊളിച്ചു വീഴ്ത്തിയത്.

ഗോള്‍ഡന്‍ കായലോരത്തിന്റെ പരിസരത്ത് നിന്നും ജനങ്ങളെ മാറ്റിയും നിരോധനാജ്ഞ പ്രഖ്യാപിച്ചുമാണ് പൊലീസ് സുരക്ഷാ വലയം ഏര്‍പ്പെടുത്തിയത്. ആദ്യ സൈറന്‍ മുഴങ്ങിയതിന് പിന്നാലെ സബ് കളക്ടറടക്കം കണ്‍ട്രോള്‍ റൂമിലെത്തി സ്ഥിതി ഗതികള്‍ ചോദിച്ച് മനസിലാക്കി. ശേഷം രണ്ടാം സൈറന്‍ മുഴങ്ങിയപ്പോള്‍ അവസാനഘട്ട ഒരുക്കങ്ങള്‍ എന്ന രീതിയില്‍ ഒരുക്കല്‍ കൂടി പരിസരം പൂര്‍ത്തിയാക്കി.

മൂ്ന്നാം സൗറന്‍ മുഴങ്ങി കൗണ്ട് ഡൗണ്‍ അഞ്ച് വരെ എണ്ണിയപ്പോഴാണ് കെട്ടിടം രണ്ടായി പിളര്‍ന്ന് നിശ്ചയിച്ച പോലെ തന്നെ നിലം പതിപ്പിച്ചത്. അംഗനാവിട കെട്ടിടത്തിലേക്ക് പൊടിപലങ്ങള്‍ തെറിച്ചതല്ലാതെ കാര്യമായ കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചില്ല. പ്രത്യേക സ്ഫോടന ക്രമീകരണങ്ങള്‍ തന്നെയാണ് നന്നേ പഴക്കമുള്ള ഗോള്‍ഡന്‍ കാലോരം എന്ന ഈ ഫ്ളാറ്റില്‍ ക്രമീകരിച്ചിരുന്നത്. പൂര്‍ണവിജയമമെന്നാണ് കളക്ടറടക്കമുള്ള സംഘം പ്രതികരിച്ചത്.

രാവിലെ ജെയ്ന്‍ കോറല്‍ കോവ് ഫ്ളാറ്റ് സമുച്ചയം സ്ഫോടനത്തിലൂടെ പൊളിച്ചപ്പോഴും നിറയുന്നത് പിഴവില്ലാത്ത ആസൂത്രണം തന്നെയായിരുന്നു. അവസാന സൈറന്‍ മുഴങ്ങി സെക്കന്റുകള്‍ക്കുള്ളില്‍ ഫ്ളാറ്റില്‍ സ്ഫോടനം നടത്തിയത്. സ്ഫോടനം നടന്ന് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ഫ്ളാറ്റ് നിലം പൊത്തി. പൊളിക്കുന്നതില്‍ ഏറ്റവും വലിയ കെട്ടിടമായിരുന്നു ഇത്. കായലിലേക്ക് ഫ്ളാറ്റിന്റെ അവശിഷ്ടങ്ങള്‍ വീണതുമില്ല. പെടിപടലങ്ങള്‍ മാത്രമാണ് കായലിലേക്ക് പതിച്ചതും. രണ്ടു ടവറുകളില്‍ കിഴക്കു ഭാഗത്തുള്ള ടവറാണ് ആദ്യം പൊട്ടിയത്. തുടര്‍ന്ന് അതിന്റെ അവശിഷ്ടങ്ങള്‍ കാര്‍പ്പാര്‍ക്കിങ് ഭാഗത്തേക്ക് വീണു. അതിനുശേഷം മറുഭാഗം പൊട്ടി അതിനു മുകലിലേക്ക് പതിച്ചു. മഴ പെയ്തിറങ്ങുന്ന ദൃശ്യവുമായി ജെയ്ന്‍ കോറല്‍ കോവും അങ്ങനെ ഓര്‍മ്മകളിലേക്ക് മാഞ്ഞു.

രാവിലെ തന്നെ പരിസരത്തുള്ളവരെ മാറ്റിയിരുന്നു. ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവിലുള്ള ആളുകളെയാണ് മാറ്റിയത്. ഉന്നത ഉദ്യോഗസ്ഥരും വിദഗ്ദരുമടക്കം ഉള്ളവര്‍ കണ്‍ട്രോള്‍ റൂമിലിരുന്നാണ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജെയിന്‍ കോറല്‍കോവ് പൊളിക്കുന്നതിന് 372.8 കിലോ ഗ്രാം സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചത്. 2660 ദ്വാരങ്ങളിലായാണ് സ്ഫോടക വസ്തുക്കള്‍ നിറച്ചത്. 86 ലക്ഷം രൂപയാണ് ഇതിന മാത്രമായി വേണ്ടി വരുന്നത്. ഇത് പൊളിക്കുന്നതിലൂടെ മാത്രം 26,400 കിലോ അവശിഷ്ടങ്ങള്‍ ഉണ്ടാകും. സിആര്‍ഇഡഡ് നിയമങ്ങള്‍ പാലിക്കാതെ കെട്ടിപ്പൊക്കിയ മൂന്ന് ഫ്ളാറ്റുകളാണ് ഇന്നലെ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് നീക്കിയത്. വിജയകരാമായാണ് സ്ഫോടനങ്ങള്‍ നടന്നത്.

11.03നാണ് ജെയ്ന്‍ കോറല്‍ കോവ് നിലംപതിച്ചത്. 122 അപ്പാര്‍ട്ട്‌മെന്റുകളുള്ള നെട്ടൂര്‍ കായല്‍ തീരത്തെ ജെയിന്‍ കോറല്‍കോവായിരുന്നു ഏറ്റവും വലിയ ഫ്‌ളാറ്റ്.രാവിലെ ഒമ്പത് മണിക്ക് മുമ്പുതന്നെ സമീപത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഫ്ളാറ്റ് പൊളിക്കാന്‍ കരാറെടുത്തിരിക്കുന്ന ജെറ്റ് ഡെമോളിഷന്‍ കമ്പനി വിദഗ്ദ്ധര്‍ ജെയ്ന്‍ കോറല്‍ കോവിലെ ക്രമീകരണങ്ങള്‍ അവസാന നിമിഷം വീണ്ടും വിലയിരുത്തി ഉറപ്പുവരുത്തിയിരുന്നുെേ. മാത്തം 17 നിലകളാണ് ജെയ്ന്‍സ് കോറല്‍ കോവിലുണ്ടായിരുന്നത്. ഫ്‌ളാറ്റില്‍ ഒന്ന്, മൂന്ന്, ആറ്, 11, 14 നിലകളിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നത്.

ഇന്നലെ പൊളിച്ച ആല്‍ഫയുടെ കുറച്ചുഭാഗങ്ങള്‍ കായലില്‍ വീഴ്ത്തിയത് മനഃ പൂര്‍വമാണെന്ന ജില്ല കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. പരി,സരത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ വരാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എച്ച്2ഒ ഫ്ളാറ്റ് പൊളിച്ചപ്പോള്‍ ഒരു തരത്തിലുള്ള അവശിഷ്ടം പോലും കായലില്‍ പതിച്ചിരുന്നില്ല, ചുറ്റുമതിലിന് പൊലും ഒന്നും സംഭവിക്കാതെയാണ് ഫ്ളാറ്റ്നിന്ന സ്ഥലത്തുതന്നെ കെട്ടിടം പൊളിച്ചിട്ടത്. സ്‌ഫോടനത്തിന്റെ സമയത്തില്‍ ചെറിയ മാറ്റമുണ്ടായെങ്കിലും ആസൂത്രണം ചെയ്തതുപോലെ എല്ലാം കൃത്യമായാണ് നടന്നത്. ജെയ്ന്‍ കോറല്‍ കോവിലും ഇത് തന്നെ സംഭവിച്ചു. ഇതോടെ ആശങ്ക എല്ലാം അകലുകയാണ്. മൂന്നുവശവും കായലിനാല്‍ ചുറ്റപ്പെട്ട ഫ്ളാറ്റ് സമുച്ചയമായിരുന്നു ജെയ്ന്‍സ് കോറന്‍കോവ്. ഫ്ളാറ്റ് പൊളിക്കുന്ന സ്ഫോടന വിദഗ്ദ്ധരടങ്ങിയ ജെറ്റ് ഡിമോളിഷന്‍ കമ്പനിയുടെ വെല്ലുവിളിയും ആശ്വാസവും ഈ കായലുതന്നെയായിരുന്നു.

കായലിനാല്‍ ചുറ്റപ്പെട്ടതുകൊണ്ടുതന്നെ ഒരു വീടൊഴികെ മറ്റുവീടുകളുണ്ടായിരുന്നില്ല. ഇത് അപകട സാധ്യതയെ ഒഴിവാക്കിയപ്പോള്‍ കായലില്‍ വീഴരുതെന്ന വലിയ വെല്ലുവിളിയും ജെറ്റ് ഡീമോളിഷന്‍ കമ്പനിക്കുണ്ടായിരുന്നു. ആ വലിയ വെല്ലുവിളി കമ്പനി ഏറ്റെടുത്തു. തീവ്രത കൂട്ടിയ സ്ഫോടനമായതിനാല്‍ ശനിയാഴ്ച തകര്‍ന്ന കെട്ടിടങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പൊടിഞ്ഞാണ് കെട്ടിടം വീണത്. അതോടെ അവശിഷ്ടം കൂടുതല്‍ പൊടിയായി മാറി. കായലില്‍ പതിക്കുന്ന വെല്ലുവിളി അതിജീവിച്ചത് ഇങ്ങനെയായിരുന്നു. പൊടിപടലങ്ങള്‍ കായലില്‍ വീണതൊഴിച്ചാല്‍ അവശിഷ്ടങ്ങളൊന്നും വീഴാതെ, നിശ്ചയിച്ചുറപ്പിച്ച ഫ്ളാറ്റ് നിലനിന്ന ചുറ്റുവട്ടത്തിനുള്ളില്‍ തന്നെ അവ തകര്‍ന്നു വീണു.

മുന്‍ നിശ്ചയിച്ച ്പരകാരം 10.30ന് ആദ്യ സൈറണും പിന്നാലെ 10.55ന് രണ്ടാമത്തെ സൈറണും മുഴങ്ങി. 11ന് മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതിനു പിന്നാലെയായിരുന്നു സ്‌ഫോടനം. 200 മീറ്റര്‍ ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചിരുന്നു. വൈകിട്ട് നാലുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജെയിന്‍ കോറല്‍ കോവ് തകര്‍ക്കുക എച്ച്ടുഒ പോലെ തന്നെയെന്ന് എഡിഫസ് കമ്പനി നേരത്തെ പറഞ്ഞിരുന്നു. ഇനി തകര്‍ക്കാനുള്ളത് ചമ്പക്കര കനാല്‍ തീര റോഡിനോടു ചേര്‍ന്ന് തൈക്കുടം പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റാണ്. 20 കൊല്ലം മുന്‍പ് മരട് പഞ്ചായത്ത് ആയിരുന്നപ്പോള്‍ ആദ്യം പണിത ഫ്‌ളാറ്റ് സമുച്ചയം. ഇതിന്റെ ചുവടു പിടിച്ചായിരുന്നു മറ്റു കെട്ടിടങ്ങള്‍ക്കും അനുമതി. എഡിഫസ് എന്‍ജിനീയറിങ് കമ്പനിയാണ് 17 നിലകളുള്ള ഈ ഫ്‌ളാറ്റും പൊളിക്കുന്നത്.

കൂട്ടത്തില്‍ ചെറുതെങ്കിലും കായലിനോടും കെട്ടിടങ്ങളോടും ചേര്‍ന്നുനില്‍ക്കുന്ന ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് പൊളിക്കുക വ്യത്യസ്ത രീതിയിലെന്ന് എഡിഫസ് സിഇഒ ജോ ബ്രിക്മാന്‍ പറഞ്ഞു. കിഴക്കുനിന്ന് തുടങ്ങി ഘട്ടംഘട്ടമായി പൊളിഞ്ഞുവീഴും. വെള്ളച്ചാട്ടം പോലെ ഗോള്‍ഡന്‍ കായലോരം തകര്‍ക്കുക വ്യത്യസ്ത രീതിയിലായിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category