1 GBP = 97.50 INR                       

BREAKING NEWS

ഉറ്റവരെയും ഉടയവരെയും കാണാന്‍ സ്‌നേഹത്തോടെ പറന്നുയര്‍ന്ന ആ 176 നിരപരാധികളുടെ ജീവന്‍ ഒറ്റ മിസൈലില്‍ തകര്‍ത്തു കളഞ്ഞതിലെ ഒന്നാം പ്രതി ട്രംപ് അല്ലാതെ മറ്റാരാണ്? ഇറാനില്‍ ആഭ്യന്തര കലാപം ഉണ്ടാക്കിയും അസമാധാനം ഉണ്ടാക്കിയും തകര്‍ത്തുകളയാന്‍ ശ്രമിക്കുന്ന അമേരിക്ക ഈ നിരപരാധികളുടെ ജീവന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണം; സൈനിക മേധാവിയെ കൊന്നു കളഞ്ഞും ഏതു നിമിഷവും യുദ്ധമെന്ന് പ്രഖ്യാപിച്ചും ലോക പൊലീസ് ഉറഞ്ഞുതുള്ളുമ്പോള്‍ ഇറാന്‍ ആ അറ്റകൈ പ്രയോഗം നടത്തിയതിനെ എങ്ങനെ പഴിക്കാനാവും?

Britishmalayali
kz´wteJI³

ടെഹ്റാനില്‍ നിന്നും കീവിലേക്ക് പറന്നുപോയ ഉക്രൈന്‍ വിമാനം തകര്‍ന്ന് വീണ് മരിച്ചത് 176 പേരാണ്. അത് തകര്‍ന്ന് വീണതായിരുന്നില്ല. നേരെമറിച്ച് മിസൈല്‍ ഏറ്റ് നിലംപതിച്ചതായിരുന്നു. ആ 176 പേരും തല്‍ക്ഷണം കത്തിക്കരിഞ്ഞ് ചാമ്പലായിപ്പോയി. അവരുടെ മൃതദേഹം കാണുന്നതിനുള്ള അവകാശം പേലും ഉറ്റവര്‍ക്കും ഉടയവര്‍ക്കും നിഷേധിക്കപ്പെട്ടു. മരിച്ചവരാരും ഭീകരവാദികളോ ഏതെങ്കിലും ഒരു വിഷയത്തില്‍ ഏതെങ്കിലും ഒരു രാജ്യത്തിന് എതിരോ ആയ നിലപാട് എടുക്കുന്നവരോ ആയിരുന്നില്ല. അതില്‍ 80 പേരും കനേഡിയന്‍ പൗരത്വമുള്ള കുടിയേറ്റക്കാരായിരുന്നു. അവര്‍ മരണത്തിന് കീഴടങ്ങിയത് ഉറ്റവരെ കാണുന്നതിനുള്ള യാത്രക്കിടയിലോ ഉറ്റവരെ കണ്ടതിന് ശേഷമുള്ള മടക്കയാത്രക്കിടയിലോ ആണ്.

അവരുടെ ജീവന്‍ പൊലിഞ്ഞത് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായാണ്. ഈ നിരപരാധികളുടെ ജീവനൊടുത്തതിന്റെ ഉത്തരവാദികള്‍ ആരാണ്. വെടിവെച്ച് വീഴ്ത്തിയത് ഇറാന്‍ ആയത്കൊണ്ട് ലോകം ഒരുപോലെ വിരല്‍ ചൂണ്ടുന്നത് ഇറാന്റെ നേരെയാണ്. ഇറാന്‍ എന്തുകൊണ്ട് ഇത്രമാത്രം അശ്രദ്ധകാട്ടി? അതും തങ്ങളുടെ തലസ്ഥാന നഗരിയിലെ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഒരു വിമാനത്തെ എന്തുകൊണ്ട വെടിവെച്ച് വീഴ്ത്തി എന്ന ചോദ്യത്തിന് ഇറാന്‍ മറുപടി പറയേണ്ടത് തന്നെയാണ്. പക്ഷേ, ആ 176 നിരപരാധികളുടെ ജീവന്റെയും രക്തക്കറ വീണിരിക്കുന്നത് ട്രംപ് എന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ കൈകളില്‍ തന്നെയാണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട.

അമേരിക്കയെ പോലെ യുദ്ധസാമഗ്രികളുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും ഉന്നത പദവി അലങ്കരിക്കുന്ന ഒരു രാജ്യവുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍ ഇറാനെ പോലെ സാധാരണമായ ഒരു രാജ്യം ഭയപ്പെടുന്നതില്‍ എന്താണ് തെറ്റുള്ളത്? അമേരിക്കയുടെ ഒരു മന്ത്രിയെ വേണ്ട, ഒരു പട്ടാളക്കാരനെ വേണ്ട, ഒരു പൗരന് ജീവന്‍ നഷ്ടപ്പെട്ടാല്‍ എന്തായിരിക്കും അവരുടെ പ്രതികാരം എന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍, ഇറാന്റെ സൈനിക മേധാവിയെ തന്നെ ഒരു കാരണവുമില്ലാതെ, ഒരു കാരണവും വിശദമാക്കാന്‍ കഴിയാതെ, വധിക്കുന്നു എന്നത് എങ്ങനെയാണ് ഒരു രാജ്യത്തിന് സഹിക്കാന്‍ കഴിയുന്നത്?

ഇറാഖില്‍ സൗഹൃദ സന്ദര്‍ശനം നടത്തിയിരുന്ന സുലൈമാനി എന്ന ഇറാന്റെ റവലൂഷണറി ഗാര്‍ഡിന്റെ തലവനെ അമേരിക്ക ഡ്രോണ്‍ ഉപയോഗിച്ച് തീര്‍ക്കുമ്പോള്‍ സ്വാഭാവികമായും ആ ജനതക്ക് ആശങ്കയും ഭയവും ഉണ്ടാകും. ഇതൊരു തുടക്കം മാത്രമാണെന്നും ഇറാന്റെ 52 ഇടങ്ങളില്‍ ഞങ്ങള്‍ ആക്രമിക്കാന്‍ പോകുന്നു എന്നുമാണ് ട്രംപ് വീമ്പിളിക്കിയത്. അതുകൊണ്ടു തന്നെ അസാധാരണമായ സാഹചര്യത്തില്‍ ഒരു വിമാനം കണ്ടാല്‍ അത് ബോംബാകും എന്ന് ഭയപ്പെടുന്നതില്‍ എന്താണ് തെറ്റുള്ളത്. അതിനുള്ള സാങ്കേതിക വിദ്യ ഇറാന് ഇല്ലാ എന്ന് കരുതുക. അതുകൊണ്ട് തന്നെ യുദ്ധസമാനമായ ഒരു സാഹചര്യത്തില്‍ അനേകരുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി ഒരു ശത്രുവിമാനമാണ് എന്ന് കരുതി ഇറാന്‍ തൊടുത്തുവിട്ട മിസൈല്‍ ആ ജീവനെടുക്കുമ്പോള്‍ ഒന്നാംപ്രതി ഇറാനല്ല. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category