1 GBP = 97.50 INR                       

BREAKING NEWS

ബ്രിസ്റ്റോളില്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷവും കുടുംബ കൂട്ടായ്മ വാര്‍ഷികവും ദമ്പതി വര്‍ഷ ഉദ്ഘാടനവും അവിസ്മരണീയമായി

Britishmalayali
kz´wteJI³

ബ്രിസ്റ്റോളില്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികളും കുടുംബ കൂട്ടായ്മ വാര്‍ഷികവും ദമ്പതി വര്‍ഷ ഉദ്ഘാടനവും അവിസ്മരണീയമായി. ബ്രിസ്റ്റോളിലെ ഫില്‍റ്റണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ആഘോഷ പരിപാടികളില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ കാറ്റഗേറ്റിത്തല്‍ ഡയറക്ടര്‍ ഫാ: ജോയി വയലില്‍ ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കി.

ഫാ: പോള്‍ വെട്ടിക്കാട്ട്, സിസ്റ്റര്‍ ലീനമേരി, സിസ്റ്റര്‍ ഗ്രേസ് മേരി, കൈക്കാരന്മാരായ സെബാസ്റ്റ്യന്‍ ലോനപ്പന്‍, ഷാജി വര്‍ക്കി, ബിനു ജേക്കബ്, മെജോ ജോയി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. എസ്റ്റിഎസ്എംസിസി 15 ഫാമിലി യൂണിറ്റുകളും വുണന്‍സ് ഫോറം യൂത്ത് ഗ്രൂപ്പും ചേര്‍ന്നവതരിപ്പിച്ച വിവിധ നേറ്റിവിറ്റി കലാപരിപാടികളും കരോള്‍ ഗാനങ്ങളും നൃത്ത നൃത്യങ്ങളും സ്‌കിറ്റുകളും എല്ലാം ചേര്‍ന്ന് മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു ഇന്നലെ ബ്രിസ്റ്റോളില്‍ സമ്മാനിച്ചത്.

ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് ദമ്പതീവര്‍ഷത്തിന്റെ ഉദ്ഘാടനവും ഇടവകയിലെ മുതിര്‍ന്ന മ്പതികളായ ജോസ് മേരി, മത്തായി എല്‍സി ദമ്പതികളും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category