1 GBP = 92.60 INR                       

BREAKING NEWS

വര്‍ണക്കാഴ്ചകളാല്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം അവിസ്മരണീയമാക്കി ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍; ജോസഫ് കൊച്ചുപുരക്കല്‍ പുതിയ പ്രസിഡന്റ്

Britishmalayali
kz´wteJI³

ണ്ടനിലെ പ്രധാന മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ (എല്‍മ) പതിനൊന്നാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ നയന മനോഹരമായ വര്‍ണ കാഴ്ചകള്‍ കൊണ്ട് അവിസ്മരണീയമാക്കി. ഡഗനത്തിലെ ഫാന്‍ഷോ ഹാളില്‍ വച്ച് പ്രസിഡന്റ് ലൂക്കോസ് അലക്സിന്റെ അധ്യക്ഷതയില്‍ ട്രഷറര്‍ ജോമോന്‍ മാത്യുവിന്റെ സ്വാഗതത്തോടെ ആരംഭിക്കുകയും, ഉദ്ഘാടനം ഡോക്ടര്‍ പ്രേംചന്ദ് നിര്‍വഹിക്കുകയും ചെയ്തു. സെക്രട്ടറി സാജന്‍ പടിക്യമാലിന്റെ നന്ദിയോടെ പൊതുയോഗം അവസാനിച്ചു.

അസോസിയേഷന്റെ ഭാവിപരിപാടികള്‍ സജീവമായി ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. തുടര്‍ന്നു നടത്തിയ തിരഞ്ഞെടുപ്പില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളായി. പ്രസിഡന്റ് ജോസഫ് കൊച്ചു പുരക്കല്‍, വൈസ് പ്രസിഡന്റ് സബിത് പിള്ള, സെക്രട്ടറി ജിജി മാത്യു നെടുവേലില്‍ ജോയിന്റ് സെക്രട്ടറി ജോമോന്‍ മാത്യു ട്രഷറര്‍ ഷിനോ കുര്യാക്കോസ് അഡ് വൈസര്‍ ലൂക്കോസ് അലക്സ് സാജന്‍ പടിക്യമാലില്‍ ലേഡി റെപ്രസന്റേറ്ഫീവ് റാണി രാജേഷ്, സിനി ജിബി യൂത്ത കോര്‍ഡിനേറ്റര്‍ ജാന്‍ സിറിയക്ക് യുക്മ റെപ്പ് സാജന്‍ പടിക്യമാലില്‍, ലൂക്കോസ് അലക്സ്, ജിജി മാത്യു നെടുവേലില്‍ എന്നിവരെ ഐക്യകണ്ഠേന പൊതുയോഗം തിരഞ്ഞെടുത്തു.

തുടര്‍ന്ന് എല്‍മയുടെ കൊച്ചു കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിസ്മയ വിരുന്നില്‍ കാണികളെ കോരിത്തരിപ്പിക്കുന്ന പ്രകടനമാണ്  എല്ലാവരും കാഴ്ച വച്ചത്. മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ചു പുതുമയില്‍ മാറ്റുരയ്ക്കുന്ന വ്യത്യസ്തമായ കലാ പരിപാടികളാണ് മുതിര്‍ന്നവരും കുട്ടികളും അവതരിപ്പിച്ചത്. അവതാരകരായി എത്തിയ കരോളിനും ഷിയോണയും പരിപാടികള്‍ നിയന്ത്രിച്ചു.

പരിപാടികളുടെ വിജയത്തിനായി ലൂക്കോസിനോടൊപ്പം ജോസഫ് കൊച്ചുപുരയ്ക്കല്‍ സജി ഉതുപ്പ്, ഷിന്റോ കെ ജോണ്‍, ജിജി മാത്യു, ജോമോന്‍ മാത്യു, സാജന്‍, ഷിനോ, കരോളിന്‍ ബെനോയ്, ഷിയോണ ലൂക്കോസ്, ജാന്‍ സിറിയക്ക്, ജിന്‍സ്റ്റി ജിബി എന്നിവരുടെ ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടായിരുന്നു. പ്രസിസന്റായി തിരഞ്ഞെടുത്ത ജോസഫ് കൊച്ചു പുരക്കല്‍ എല്ലാവര്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുകയും ഒപ്പം സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ക്രിസ്തുമസ് ഡിന്നറോടുകൂടി പരിപാടികള്‍ അവസാനിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category