1 GBP = 94.40 INR                       

BREAKING NEWS

മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍ നൂറു പേര്‍... അപകടങ്ങളും അസുഖങ്ങളും മൂലം വലയുന്ന മാതാപിതാക്കളുള്ളവര്‍ 30... സ്വന്തമായി ഒരു കിടപ്പാടം പോലും ഇല്ലാത്തവര്‍ 50... സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി നഴ്സിംഗ് പഠനം ആരംഭിച്ച ശേഷം ജീവിതം വഴി മുട്ടി നില്‍ക്കുന്ന ഈ 200 പേരെ തുണയ്ക്കാന്‍ ഇനിയും വൈകരുതേ

Britishmalayali
kz´wteJI³

ണ്ടായിരത്തോളം പേരായിരുന്നു അപേക്ഷകരായി എത്തിയത്. അവരില്‍ നിന്നും 200 പേരെ കണ്ടെത്താന്‍ ഞങ്ങള്‍ നടത്തിയത് ഭഗീരഥ പ്രയത്‌നം തന്നെയായിരുന്നു. ഏറ്റവും കുറഞ്ഞത് 1000 പേരെങ്കിലും ഏതെങ്കിലും തരത്തില്‍ അര്‍ഹതയുള്ളവര്‍. പക്ഷെ സ്‌കൈ ഡൈവിങ് വഴി ശേഖരിക്കാന്‍ ആയത് 36,201.45 പൗണ്ട് മാത്രം. അതുകൊണ്ട് ഒരു നിവൃത്തിയുമില്ലാതെ ഞങ്ങള്‍ അര്‍ഹതപ്പെട്ട പലരെയും വെട്ടിക്കളഞ്ഞു. ഏറ്റവും അര്‍ഹരായ 200 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ ഒഴിവാക്കപ്പെട്ടവരോട് മാപ്പ്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും 20, 000 രൂപ പോലും കൊടുക്കാന്‍ കഴിയാത്തതില്‍ നിരാശ അറിയിക്കട്ടെ.

തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വീട്ടിലെ സ്ഥിതി ഒന്നു മനസ്സിരുത്തി വായിച്ചു നോക്കൂ... 200 അപേക്ഷകളില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ പിതാവിനെ നഷ്ടപ്പെട്ടവര്‍ 90 ഉം മാതാവിനെ നഷ്ടപ്പെട്ടവര്‍ എട്ടും പിതാവും മാതാവുമില്ലാത്തവര്‍ രണ്ടു പേരുമാണ്. പിതാവ് ഉപേക്ഷിച്ചവരായി അഞ്ചുകുട്ടികളുമുണ്ട്. വിവാഹ ബന്ധം വേര്‍പെടുത്തിയ മാതാപിതാക്കള്‍ ഉള്ളവര്‍ നാലു പേരാണ്. ഇവരില്‍ എല്ലാവരും ഇപ്പോള്‍ കഴിയുന്നത് മാതാവിന്റെ സംരക്ഷണയിലുമാണ്.

കൂടാതെ, അപകടവും സ്ട്രോക്ക് പോലെയുള്ള അസുഖങ്ങള്‍ വന്ന് തളര്‍ന്നു കിടപ്പിലായവര്‍, ഭിന്നശേഷിയുള്ളവര്‍, അംഗവൈകല്യങ്ങള്‍ സംഭവിച്ചവര്‍, മാനസിക രോഗങ്ങളും കിഡ്നി, ഹൃദ്രോഗം, ക്യാന്‍സര്‍ പോലുള്ള തുടങ്ങിയ മാരകരോഗങ്ങള്‍ ബാധിച്ചവര്‍, ബധിരര്‍, മൂകര്‍, അന്ധര്‍ തുടങ്ങിയവ മാതാപിതാക്കളുള്ള തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ 30 പേരാണ്. സ്വന്തമായി സ്ഥലമോ വീടോ, ഇത് രണ്ടുമോ ഇല്ലാത്തവര്‍ 50 പേരും ലോണ്‍ എടുത്ത തുക തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ബാങ്ക് ജപ്തിയും കിടപ്പാടത്തിന് റവന്യൂ റിക്കവറി നടപടികളും നേരിടുന്നവര്‍ അഞ്ചു പേരുമുണ്ട്. സ്‌കൈഡൈവേഴ്സ്, ഈ അപ്പീലിലേയ്ക്ക് സംഭാവന നല്‍കിയവര്‍, വായനക്കാര്‍, ട്രസ്റ്റി/അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍, സ്പോണ്‍സേഴ്സ് തുടങ്ങിയവര്‍ നിര്‍ദേശിച്ച നിര്‍ധനരായവര്‍ എന്നിവരെ കൂടി ചേര്‍ത്താണ് 200 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട 200 നഴ്സിംഗ് വിദ്യാര്‍ഥികളുടെയും കുടുംബങ്ങള്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്നവരാണ്. മുകളില്‍ കൊടുത്തിരിക്കുന്ന 200 വിദ്യാര്‍ത്ഥികളില്‍ ഓരോരുത്തരും ഒന്നോ അതിലധികമോ തരത്തിലുള്ള ദുരവസ്ഥകളുള്ള കുടുംബങ്ങളില്‍ പ്പെട്ടവരാണ്. കൊടുക്കുന്ന തുക എന്തെങ്കിലും വിധത്തില്‍ ഉപകാരപ്പെടണമെന്ന ഉദ്ദേശത്താല്‍ ഏറ്റവും അര്‍ഹരായ 200 അപേക്ഷകര്‍ക്ക് മാത്രമായി നല്‍കാനാണ് ട്രസ്റ്റിമാര്‍ തീരുമാനിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍, വീടോ സ്ഥലമോ ഇല്ലാത്തവര്‍, കുടുംബത്തില്‍ ആര്‍ക്കെങ്കിലും മാരക രോഗങ്ങള്‍ ബാധിച്ചവര്‍, സാമ്പത്തികമായി യാതൊരു നിവൃത്തിയുമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ തുടങ്ങി ഒരു വലിയ നീണ്ട നിര തന്നെയാണ് നഴ്സിംഗ് സ്റ്റുഡന്റ്സ് സപ്പോര്‍ട്ട് സ്‌കീമിലേയ്ക്ക് ഇത്തവണ അപേക്ഷിച്ചിരിക്കുന്നത്.

ഇവരില്‍നിന്നും തിരഞ്ഞെടുത്ത മൂന്ന് അപേക്ഷകരുടെ ദയനീയമായ സാഹചര്യങ്ങളാണ് ചുവടെ കൊടുക്കുന്നത്..

ദുരിതപെയ്ത്തില്‍ ഒറ്റപ്പെട്ടു പോയ ലിയാമോളും അമ്മ സോഫിയയും
കുമളി കൊച്ചറ സ്വദേശി ലിയാമോള്‍ രമേശ് എന്ന മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെയും അമ്മ സോഫിയയുടെയും അവസ്ഥ ആരുടെയും കരളലിയിപ്പിക്കുന്നതാണ്. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിയാമോള്‍ക്ക് ന്യുമോണിയ ബാധിച്ചതോടെയാണ് ദുരന്തങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി ഈ കുടുംബത്തെ വേട്ടയാടാന്‍ തുടങ്ങിയത്. അസുഖം കണ്ടെത്തുവാന്‍ താമസം നേരിട്ടത് ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിച്ചു. ഹൃദയവും തലച്ചോറും കരളുമൊക്കെ അണുബാധ നേരിട്ടപ്പോള്‍ കുട്ടിയെ രക്ഷപെടുത്തുവാനുള്ള നെട്ടോട്ടത്തില്‍ കുടുംബത്തിന് ആകെയുള്ള 40 സെന്ററും പൊളിഞ്ഞു വീഴാറായ വീടും പണയപ്പെടുത്തി ബാങ്കില്‍ നിന്നും ലോണ്‍ സംഘടിപ്പിച്ചിരുന്നൂ.

ഇതിന് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ലിയാമോളുടെ സഹോദരന്‍ പതിനാലുകാരന് ബ്ലഡ് ക്യാന്‍സര്‍ പിടികൂടി. കടവും മറ്റു സഹായങ്ങളുമായി പണം കണ്ടെത്തി വാടകയ്ക്ക് വീടുമെടുത്താണ് തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സ നടത്തിയത്. പക്ഷേ, ഏകദേശം ഒരു വര്‍ഷം നീണ്ടുനിന്ന ചികിത്സകളെയെല്ലാം വെറും നിഷ്പ്രഭമാക്കി നാലു വര്‍ഷം മുമ്പു സഹോദരന്‍ മരണമടഞ്ഞു.

കുടുംബനാഥനും ലിയാമോളുടെ അച്ഛനുമായ രമേശിന് പിടിപെട്ട വൃക്കരോഗത്തിന്റെ രൂപത്തിലാണ് വീണ്ടും ദുര്‍വിധി ഇവരെ തേടിയെത്തിയത്. പലരുടെയും സഹായത്തോടെ വലിയ രീതിയില്‍ പൈസ ചിലവഴിച്ച് വൃക്ക മാറ്റിവെച്ചുവെങ്കിലും രണ്ട് വര്‍ഷം മുമ്പ് അച്ഛനും മരണത്തിന് കീഴടങ്ങി. ഈ കുടുംബത്തിന്റെ ദുരിതയാത്ര ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. നടുവിന്റെ ഡിസ്‌ക് തകരാറിനാല്‍ ലിയാമോളുടെ അമ്മ സോഫിയ ഇതിനിടയില്‍ പലതവണ കിടപ്പിലാവുകയും ചെയ്തു. ഡിസ്സ്‌കിന് സര്‍ജറിയ്ക്ക് വേണ്ടി യാതൊരു നിര്‍വാഹവുമില്ലാതെ വിഷമിക്കുമ്പോഴാണ് ഗര്‍ഭാശയ സംബന്ധമായ അസുഖം ഇപ്പോള്‍ ബാധിച്ചിരിക്കുന്നത്. കുമളി കൊച്ചറയിലെ വീട് താമസയോഗ്യമല്ലാത്തതിനാല്‍ രാജാക്കാട് സോഫിയയുടെ സഹോദരിമാരുടെ കൂടെയാണ് ഇവര്‍ താമസിക്കുന്നത്.

സ്വന്തം ജീവിതച്ചെലവും മകളുടെ വിദ്യാഭ്യാസത്തിനുമൊക്കെയായി അത്യാവശ്യം തുന്നല്‍ ജോലികളോക്കെ ചെയ്തിരുന്നുവെങ്കിലും നിലവിലെ അസുഖത്തിന്റെ തീവ്രത മൂലം അതിനും സാധിക്കുന്നില്ല. ഇപ്പൊള്‍ ലിയാമോളുടെ ശ്വാസകോശത്തിന്റെ നാല്‍പത് ശതമാനം പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ മറ്റ് രോഗങ്ങളോ അണുബാധയോ നേരിടാതെ നോക്കേണ്ടതുണ്ട്. ഇവരുടെ ദയനീയാവസ്ഥ പരിഗണിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ചെറിയൊരു സഹായം നല്‍കിയിരുന്നതായി ഇവരുടെ വാര്‍ഡിലെ പഞ്ചായത്ത് മെമ്പറും കരുണാപുരം പഞ്ചായത്തംഗംവുമായ സേവ്യര്‍ അറിയിച്ചു. ഇപ്പോള്‍ ഇവരുടെ ചെറിയ വീടും സ്ഥലവും ബാങ്കിന്റെ ലോണ്‍ തിരിച്ചടയ്ക്കത്തത് മൂലം ജപ്തി ഭീഷണിയിലാണ്.

മാതാപിതാക്കളെ നഷ്ടപ്പെട്ടു; ജിത്തുവും സഹോദരങ്ങളും കഴിയുന്നത് ബന്ധുക്കള്‍ക്കൊപ്പം
മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനി കൈനകരി സ്വദേശി ജിത്തു തോമസിന്റെ കഥയും ഒട്ടും വിഭിന്നമല്ല. ക്യാന്‍സര്‍ എന്ന മാരകരോഗത്താല്‍ ചെറുപ്പത്തിലേ അമ്മയെയും ഏഴു മാസം മുമ്പ് അമ്പത്തെട്ടുകാരനായ പിതാവിനെയും നഷ്ടപ്പെട്ടു. കുട്ടികള്‍ക്ക് മൂന്നും ആറും എട്ടും വയസ്സുള്ളപ്പോഴാണ് അമ്മ ക്യാന്‍സര്‍ ബാധിച്ച മരിക്കുന്നത്. ഇളയ രണ്ട് സഹോദരങ്ങള്‍ ആലപ്പുഴ മങ്കൊമ്പിലുള്ള ഇവരുടെ അമ്മയുടെ സഹോദരന്റെ കൂടെയാണ്. ജിത്തു നഴ്സിംഗ് പഠനവുമായി ആലപ്പുഴ നൂറനാട്ടുള്ള നഴ്സിംഗ് കോളേജിലും. ജിത്തുവിനും സഹോദരങ്ങള്‍ക്കും ആകെയുള്ളത് ഒരു ചെറിയ വീടും എട്ട് സെന്റ് സ്ഥലവും മാത്രമാണ്. ഇളയ സഹോദരന്‍ ടോണി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും സഹോദരി അനു റോസ് പ്ലസ് വണ്ണിലും പഠിക്കുന്നു.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ സഹായത്താലാണ് ഈ പറക്കമുറ്റാത്ത സഹോദരങ്ങള്‍ ജീവിക്കുന്നതും പഠനം മുന്നോട്ട് കൊണ്ടുപോകുന്നതും. ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട ഇവരെ വല്യമ്മയാണ് നോക്കി വളര്‍ത്തിയത്. അവരുടെ കാലശേഷം വര്‍ഷങ്ങളോളം റബ്ബര്‍/കയര്‍ മാറ്റ് തൊഴിലാളിയായിരുന്ന പിതാവ് അന്തരിച്ച കെ. റ്റി. തോമസ് കുഞ്ഞുങ്ങളെ നോക്കി വളര്‍ത്തിയെങ്കിലും തോമസിന്റെ അകാലത്തിലുള്ള വിയോഗം ഇവരെ അനാഥരാക്കുകയായിരുന്നൂ. ഇവരെ ഇപ്പോള്‍ സംരക്ഷിക്കുന്ന അമ്മാവന് ചെറിയ ജോലിയുണ്ടെങ്കിലും ഇവരുടെ മുന്നോട്ടുള്ള പഠനവും മറ്റ് ഉത്തരവാദിത്വങ്ങളുമോക്കെ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
 
അമ്മാവനടക്കമുള്ള അടുത്ത ചില ബന്ധുക്കളാണ് ഇവരുടെ കാര്യങ്ങള്‍ ഇപ്പോള്‍ നോക്കുന്നത്. ഇളയ സഹോദരി അനുവിന് ഇക്കഴിഞ്ഞയിടെ സംഭവിച്ച വാഹന അപകടവും തുടര്‍ന്നുണ്ടായ ചികിത്സയുമൊക്കെ നിര്‍ധനരായ ഈ കുടുംബത്തെ കൂടുതല്‍ സാമ്പത്തിക ക്ലേശത്തിലാക്കിയിരുന്നൂ. സ്‌കൂളില്‍ നിന്നും തിരിയെ വീട്ടിലേയ്ക്ക് വരുമ്പോള്‍ വാഹനമിടിച്ചാണ് അനുവിന് പരിക്കേറ്റത്. ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പിതാവിനെ നഷ്ടമായി; അസുഖങ്ങളാല്‍ വലഞ്ഞ് മാതാവും; ആഷ്ലിയുടെ ജീവിതം ഇരുട്ടിലേക്ക്
ബാംഗ്ലൂര്‍ നിംഹാസ് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനി വയനാട് മീനങ്ങാടി സ്വദേശി ആഷ്ലിയുടേതാണ് കഠിനമായ ജീവിത സാഹചര്യങ്ങളില്‍പെട്ട് നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കുവാന്‍ ബുദ്ധിമുട്ടുന്ന മറ്റൊരു കുടുംബം. പത്ത് വര്‍ഷം മുമ്പ് രോഗത്താല്‍ 41കാരനായിരുന്ന അച്ഛനെ നഷ്ടപ്പെട്ട ആഷ്ലിയ്ക്കും ഇളയ സഹോദരനും ഇത്രയും കാലും തുണയായിരുന്നത്

അമ്മ ബീനയുടെ പശുവിനെ വളര്‍ത്തിയുള്ള വരുമാനമായിരുന്നു. പക്ഷേ, ഈയിടെയായി ചെവിയുടെ ബാലന്‍സ് തെറ്റുന്ന അസുഖം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ കിടപ്പിലാവുകയും പശുക്കളെ വിറ്റു ആകെയുള്ള വരുമാന മാര്‍ഗ്ഗം അടയുകയും ചെയ്തു. ഇതുവഴി ബാങ്ക് ലോണിന്റെയും മറ്റ് കടബാധ്യതകളുടെയും മാസയടവും അടഞ്ഞിരിക്കുകയാണ്. യാതൊരുവിധ ജോലിയിലും ഏര്‍പ്പെടാതെ പരിപൂര്‍ണ്ണ വിശ്രമത്തിനാണ് ഡോക്ടര്‍മാര്‍ നിഷ്‌കര്‍ച്ചിരിക്കുന്നത്. കൂനിന്മേല്‍ കുരുവെന്നത് പോലെ ഇപ്പോള്‍ ഗര്‍ഭാശയത്തില്‍ രൂപപ്പെട്ടിരിക്കുന്ന മുഴയും കൂടെയായപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ആഷ്ലിയുടെ അമ്മ ബീന.

തലകറക്കവും ഛര്‍ദ്ദിയുമോക്കെയായി ജോലി ചെയ്ത് കുടുംബവും കുട്ടികളെയും നോക്കുവാന്‍ പറ്റാതെ ചെറിയൊരു സഹായമെങ്കിലും അപേക്ഷിച്ച് ബീനാ ചാരിറ്റി ഫൗണ്ടേഷനെ സമീപിച്ചിരിക്കുകയാണ്. വയലിന്റെ നടുവില്‍ സ്ഥിതി ചെയ്യുന്ന ഇതുവരെ പണി പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിട്ടില്ലാത്ത ചെറിയ വീട് മഴക്കാലത്ത് വെള്ളപ്പൊക്കത്തിന്റെ ഭീഷണിയിലുമാണ്. വലിയ മഴ സമയത്ത് വീട്ടിനുള്ളില്‍ വെള്ളം കയറാറുണ്ട്. ആഷ്ലിയെക്കൂടാതെ മറ്റൊരു ഇളയ മകന്‍ കൂടിയുള്ള ബീന ദൈനംദിന കാര്യങ്ങളുടെയും മക്കളുടെ വിദ്യാഭ്യാസ ചിലവുകളുടെയും കടബാധ്യതകളുടെയുമൊക്കെ നീര്‍ച്ചുചുഴിയില്‍പെട്ട് ഉഴലുകയാണ്.
ഇനിയും നിങ്ങള്‍ക്ക് ഇവരെ സഹായിക്കാന്‍ അവസരമുണ്ട്. നിങ്ങളുടെ മനസ്സില്‍ അല്‍പ്പം എങ്കിലും സഹതാപം ബാക്കി ഉണ്ടെങ്കില്‍ ഏതെങ്കിലും ഒരു ചെറിയ സംഭാവന കൂടി ചെയ്യുക. ആ കാശു കൂടി ചേര്‍ത്ത് ഇവര്‍ക്ക് കൊടുക്കുന്ന കാശ് 20, 000 എങ്കിലും ആക്കി മാറ്റാം. 200 പേര്‍ക്ക് 20, 000 വീതം കൊടുക്കണമെങ്കില്‍ 40 ലക്ഷം രൂപ വേണമെന്ന് മറക്കരുത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category