1 GBP = 93.30 INR                       

BREAKING NEWS

കൊമ്പന്‍ന്മാര്‍ക്ക് മുന്നില്‍ കൊല്‍ക്കത്ത വീണു: നര്‍സാരിയുടെ മികവില്‍ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം ജയം; പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി; അവസാന മിനിറ്റുകളില്‍ നാടകീയ രംഗങ്ങള്‍

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: എടികെയുടെ പ്രത്യാക്രമണക്കളിക്ക് മറുതന്ത്രമൊരുക്കി കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എലില്‍ തുടര്‍ച്ചയായ രണ്ടാംജയം കുറിച്ചു (1--0). രണ്ടാംപകുതിയില്‍ ഹാളീചരണ്‍ നര്‍സാറി തൊടുത്ത ഉശിരന്‍ ഷോട്ട് മുന്‍ ചാമ്പ്യന്മാരുടെ വല തുളച്ചു. ഈ സീസണില്‍ എടികെയെ രണ്ടാമതും കീഴടക്കി എല്‍കോ ഷട്ടോരിയുടെ സംഘം. ഉദ്ഘാടന മത്സരത്തില്‍ കൊച്ചിയിലായിരുന്നു ആദ്യ ജയം. ജയം ബ്ലാസ്റ്റേഴ്‌സിന് പോയിന്റ് പട്ടികയിലും മുന്നേറ്റം നല്‍കി. സീസണിലെ മൂന്നാം ജയത്തോടെ 12 കളിയില്‍ 14 പോയിന്റുമായി ആറാമതെത്തി. 12 കളികളില്‍നിന്ന് 21 പോയിന്റുമായി എടികെ മൂന്നാം സ്ഥാനത്തു തുടരുന്നു. ഇന്ന് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ എടികെയ്ക്ക് ഒന്നാമതെത്താന്‍ അവസരമുണ്ടായിരുന്നു എന്നതു ശ്രദ്ധേയമായിരുന്നു.

ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ മാത്രം ജയമാണിത്. തുടര്‍ച്ചയായ രണ്ടാം ജയവും. കഴിഞ്ഞ മത്സരത്തില്‍ കൊച്ചിയില്‍ ഹൈദരാബാദിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തിയത്. ഈ വിജയത്തോടെ എടികെയ്ക്ക് എതിരെ ബ്ലാസ്റ്റേഴ്സിന്റെ അജയ്യരായുള്ള കുതിപ്പ് തുടര്‍ച്ചയായ ആറാം മത്സരത്തിലേക്കും നീണ്ടു. കഴിഞ്ഞ ആറു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കാന്‍ എടികെയ്ക്ക് കഴിഞ്ഞിട്ടില്ല. ആദ്യ കളിയില്‍ എടികെയെ തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്സ്, ഈ സീസണിലെ രണ്ടാം ജയമാണ് അവര്‍ക്കെതിരെ കുറിച്ചത്. ഇനി ഈ മാസം 19ന് ജംഷഡ്പുരിനെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. അതിനുശേഷം 25ന് എഫ്സി ഗോവയ്‌ക്കെതിരെ അവരുടെ മൈതാനത്ത്.

വാശിയോടെയാണ് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ പച്ചപ്പുല്‍ത്തകിടിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എടികെയ്ക്ക് എതിരെ പന്തുതട്ടിയത്. കളിയുടെ ആദ്യ മിനിറ്റുകളില്‍ത്തന്നെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ആരാധകര്‍ കണ്ടു. അഞ്ചാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കോര്‍ണര്‍ നേടിയെടുത്തെങ്കിലും ലക്ഷ്യം കണ്ടില്ല. ഒന്‍പതാം മിനിറ്റില്‍ ഹാലിചരണ്‍ നര്‍സാരി തൊടുത്ത ലോങ് റേഞ്ചറില്‍ കൊല്‍ക്കത്തയുടെ നെഞ്ചൊന്ന് പിടഞ്ഞെങ്കിലും ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടാചാര്യ വന്മതില്‍ കണക്കെ നിന്നു. 11 ആം മിനിറ്റില്‍ വീണ്ടുമൊരു കോര്‍ണര്‍ ജയിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായി. പക്ഷെ ദുര്‍ബലമായ കിക്ക് ചെന്നു വീണതുകൊല്‍ക്കത്തയുടെ നായകന്‍ റോയി കൃഷ്ണയുടെ കാലുകളിലും. പന്തുമായി ചീറിയെത്തിയ റോയി കൃഷ്ണ ബ്ലാസ്റ്റേഴ്‌സ് ക്യാംപില്‍ അങ്കലാപ്പുണ്ടാക്കി. പക്ഷെ സെയ്ത്യാസെന്റെ നിര്‍ണായക ഇടപെടലാണ് അപായം ഒഴിവാക്കിയത്. 24 ആം മിനിറ്റില്‍ വലതു വിങ്ങില്‍ നിന്നും മെസി ബൗളി പായിച്ച ക്രോസ് പോസ്റ്റിലേക്ക് താഴ്ന്നിറങ്ങുന്നതും മത്സരം കണ്ടു. എന്നാല്‍ അരിന്ദം ഭട്ടാചാര്യ പന്തിനെ കടന്നുപിടിച്ചു.

തുടര്‍ച്ചയായി ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളില്‍ സമ്മര്‍ദ്ദം ചെലുത്തിയ എടികെ പ്രതിരോധം പിളര്‍ത്തി ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത് ഹാലിചരണ്‍ നര്‍സാരി. എടികെ ബോക്സിനുള്ളിലേക്ക് ഉയര്‍ന്നുവന്ന പന്ത് നര്‍സാരിക്ക് ഹെഡ് ചെയ്ത് നല്‍കാനുള്ള മെസ്സിയുടെ ശ്രമം പൂര്‍ണമായും വിജയിച്ചില്ല. പന്തു ലഭിച്ച എടികെ താരം മോംഗിലിനും പന്തു നിയന്ത്രിക്കാനാകുന്നില്ല. ഇതോടെ പന്തു ലഭിച്ച നര്‍സാരി ഏതാനും ചുവടു മുന്നിലേക്ക് നീങ്ങി തൊടുത്ത ഹാഫ് വോളി നേരെ വലയില്‍ എത്തി.

നാടകീയമായിരുന്നു മത്സരത്തിന്റെ അവസാന നിമിഷങ്ങള്‍. സൈഡ് ലൈനില്‍ തുടര്‍ച്ചയായി ബഹളമുണ്ടാക്കിയ എടികെ പരിശീലകന്‍ അന്റോണിയോ ഹെബ്ബാസിനെ റഫറി മൈതാനത്തുനിന്നും പറഞ്ഞയച്ചതായിരുന്നു ഇതില്‍ പ്രധാനം. ഇന്‍ജറി ടൈമില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിനു സമീപം ബ്ലാസ്റ്റേഴ്സ് താരങ്ങളുമായി പന്തിനായുള്ള പോരാട്ടത്തിനിടെ നിലത്തുവീണ എടികെയുടെ സൂപ്പര്‍താരം റോയ് കൃഷ്ണയ്ക്ക് റഫറി മഞ്ഞക്കാര്‍ഡും നല്‍കി. എടികെ താരങ്ങള്‍ പെനല്‍റ്റിക്കായി വാദിക്കുന്നതിനിടെയാണ് റഫറി റോയ് കൃഷ്ണയെ ഡൈവിങ്ങിന് ശിക്ഷിച്ചത്.

കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് എഫ്സിക്കെതിരെ നേടിയ കൂറ്റന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച പ്രതിരോധത്തിലെ കരുത്തന്‍ ജിയാനി സൂയ്വര്‍ലൂണിനെ കൂടാതെയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയമെന്നതും ശ്രദ്ധേയം. അതേസമയം, മധ്യനിരയിലെ ആണിക്കല്ലായ മാരിയോ ആര്‍ക്വേസ് ആദ്യ ഇലവനില്‍ തിരിച്ചെത്തി. ആദ്യ ഇലവനില്‍ മലയാളികളായി ഗോള്‍കീപ്പര്‍ ടി.പി. രഹനേഷും പ്രതിരോധത്തില്‍ അബ്ദുല്‍ ഹക്കുവും മാത്രമേ ഇടംപിടിച്ചുള്ളൂ. കെ. പ്രശാന്ത്, സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ അവസാന മിനിറ്റുകളില്‍ പകരക്കാരായി കളത്തിലെത്തി. മലയാളി താരം ജോബി ജസ്റ്റിന്‍ കൊല്‍ക്കത്ത നിരയിലും പകരക്കാരനായിറങ്ങി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category