1 GBP = 97.60 INR                       

BREAKING NEWS

ലോങ് ഓഫിന് മുകളിലൂടെ ആദ്യ പന്തില്‍ പായിച്ചത് അവസ്മരണീയ സ്‌കിസര്‍; കോലി പോലും ഷോട്ടിലെ പ്രതിഭ കണ്ട് കോരിത്തരിച്ചു; അടുത്ത പന്തില്‍ മിസ് ജഡ്ജ്മെന്റ്; എല്‍ബിയില്‍ കുടുങ്ങി സഞ്ജു പവലിയനിലേക്ക് മടങ്ങുമ്പോഴും സന്തോഷിച്ചതും ടീം മാനേജ്മെന്റ്! ക്യാച്ച് വിട്ടും സ്റ്റംമ്പിങ് തുലച്ചും ടീമിനെ തോല്‍പ്പിച്ചിട്ടും ഋഷഭ് പന്തിന് അവസരങ്ങള്‍ വാരിക്കോരി കൊടുത്തവര്‍ സഞ്ജുവിന് നല്‍കിയത് പ്രതിഭ തെളിയിക്കാന്‍ ഏക അവസരം; മലയാളി താരത്തോട് ഇന്ത്യന്‍ ക്രിക്കറ്റ് നീതികേട് തുടരുമ്പോള്‍

Britishmalayali
kz´wteJI³

മുംബൈ: ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി20 ടീമില്‍നിന്ന് മലയാളി താരം സഞ്ജു സാംസണിനെ പുറത്താക്കുന്നത് മതിയായ അവസരങ്ങള്‍ നല്‍കാതെ. ശ്രീലങ്കയ്ക്കെതിരായ ട്വന്റി ട്വന്റിയുടെ അവസാന മത്സരത്തില്‍ സഞ്ജുവിനെ കളിപ്പിച്ചിരുന്നു. ആദ്യ പന്തില്‍ സിക്സറടിച്ച സഞ്ജു... തൊട്ടടുത്ത് വിക്കറ്റിന് മുമ്പില്‍ കീഴടങ്ങി. പന്ത് ജഡ്ജ് ചെയ്തതിലെ പിഴവ്. ആദ്യ പന്തിലെ സിക്സില്‍ തന്റെ പ്രതിഭയെന്തെന്ന് സഞ്ജു വിളിച്ചു പറഞ്ഞു. അതുകൊണ്ട് തന്നെ പുറത്താകല്‍ താരത്തിനും മലയാളിക്കും നിരാശയുണ്ടാക്കി. പക്ഷേ ഈ പുറത്താകലില്‍ സന്തോഷിച്ചത് ബിസിസിഐയും ടീം മാനേജ്മെന്റുമാണ്. ടീമിലുണ്ടായിട്ടും സ്വന്തം നാടായ തിരുവനന്തപുരത്തെ ട്വന്റി ട്വന്റിയില്‍ പോലും കളിക്കാന്‍ മാനേജ്മെന്റ് സഞ്ജുവിന് അവസരം നല്‍കിയില്ല. ഇതോടെ തന്നെ താരത്തോടുള്ള മാനേജ്മെന്റിന്റെ മനസ്സും വ്യക്തമായിരുന്നു.

ലങ്കയ്ക്കെതിരായ മത്സരത്തില്‍ ആദ്യ പന്ത് തന്നെ സ്പിന്നര്‍ സന്‍കടനെ സിക്‌സറിന് പറത്തി സഞ്ജു ക്യാപ്റ്റന്‍ കോലിയെ പോലും ആവേശം കൊള്ളിച്ചു. ലോങ് ഓഫിന് മുകളിലൂടെ ശ്രീലങ്കന്‍ ഫീല്‍ഡറുടെ പരിധിക്ക് പുറത്തുകൂടെയായിരുന്നു സഞ്ജുവിന്റെ സിക്‌സര്‍. പന്ത്രണ്ടാം ഓവറിലെ മൂന്നാം പന്താണ് പിന്നീട് സഞ്ജു ഫേസ്‌ചെയ്തത്. ലെഗ് സ്പിന്നര്‍ വാനിഡു ഹസരംഗ ഡിസില്‍വയുടെ ഗൂഗ്ലി മനസിലാക്കാന്‍ സഞ്ജുവിനായില്ല. ഓഫ് സൈഡില്‍ കുത്തിയ പന്ത് നേരെ ഉള്ളിലേക്ക് തിരിയുകയായിരുന്നു. ഡി സില്‍വയുടെ അപ്പീല്‍ കാത്തു നില്‍ക്കാതെ അമ്പയര്‍ അനുവദിച്ചു. കാത്തുകാത്തിരുന്നു കിട്ടിയ അവസരം കളഞ്ഞു കുളിച്ചെങ്കിലും ആവേശം കാണിച്ച് അപ്പീല്‍ നല്‍കാന്‍ സഞ്ജു സാംസണ്‍ തയ്യാറായില്ലെന്നത് ശ്രദ്ധേയമായി. സഹതാരം കെ.എല്‍ രാഹുലിനോട് സംസാരിച്ച ശേഷം നിരാശ മറച്ചുവെക്കാതെ പവലിയനിലേക്ക്. ഇതോടെ ഈ മാസം 24ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്കുള്ള ടീമില്‍നിന്നാണ് സഞ്ജു പുറത്തായത്.

കഴിഞ്ഞ മൂന്ന് ട്വന്റി20 പരമ്പരകളിലും ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന സഞ്ജുവിന് ഓപ്പണര്‍ രോഹിത് ശര്‍മയുടെ മടങ്ങിവരവോടെയാണ് ടീമിലെ സ്ഥാനം നഷ്ടമായത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍നിന്ന് രോഹിത്തിന് വിശ്രമം അനുവദിച്ചിരുന്നു. സഞ്ജുവിനെ മാറ്റി രോഹിത്തിനെ കൊണ്ടു വരാന്‍ പറയുന്ന ന്യായം ആറു റണ്‍സിനുള്ള പുറത്താകലും. തുടര്‍ച്ചയായ മത്സങ്ങള്‍ പരാജയപ്പെട്ടിട്ടും ഋഷഭ് പന്തിനെ പോലുള്ള താരങ്ങള്‍ക്ക് പത്തും പതിനഞ്ചും അവസരങ്ങള്‍ നല്‍കുന്ന രീതിയാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിനുള്ളത്. എന്നാല്‍ സഞ്ജുവിന് മാത്രം നല്‍കുന്നത് ഒറ്റ അവസരം. ഇന്ത്യന്‍ എ ടീമില്‍ ഉള്‍പ്പെടുത്തിയതു കൊണ്ടാണ് സഞ്ജുവിനെ ഒഴിവാക്കിയതെന്ന തൊടു ന്യായം പറയാന്‍ ബിസിസിഐയ്ക്ക് ഇപ്പോഴും കഴിയും. എന്നാല്‍ വിക്കറ്റ് കീപ്പിങിലും മറ്റും സ്ഥിര പരാജയമായ ഋഷഭിനെ ഇന്ത്യന്‍ എ ടീമിനൊപ്പം വിട്ട് കൂടുതല്‍ മത്സര പരിചയം നല്‍കേണ്ടതാണെന്ന വാദവും ഉയരുന്നുണ്ട്.


2015ല്‍ ട്വന്റി ട്വന്റിയില്‍ അരങ്ങേറ്റം കുറിച്ച സഞ്ജുവിന് ഇതുരെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് അവസരം കിട്ടിയിട്ടുള്ളത്. ഇതില്‍ നിന്ന് തന്നെ താരത്തോടെ കാട്ടുന്ന അവഗണന വ്യക്തമാണ്. 2017ല്‍ ആദ്യ ട്വന്റി ട്വന്റി കളിച്ച ഋഷഭ് ഇതിനോടകം 28 മത്സരങ്ങള്‍ കളിച്ചു. ഇതില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറി മാത്രമാണുള്ളത്. ഇന്ത്യയുടെ കഴിഞ്ഞ മൂന്നു പരമ്പരകളിലും ടീമിലുണ്ടായിരുന്ന സഞ്ജു സാംസണ് ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യില്‍ മാത്രമാണ് കളത്തിലിറങ്ങാന്‍ അവസരം കിട്ടിയത്. നേരിട്ട ആദ്യ പന്തില്‍ സിക്സടിച്ചു തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്തായി. വിക്കറ്റ് കീപ്പറെന്ന നിലയിലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയതെങ്കിലും സഞ്ജുവിന് ടീമില്‍ സ്ഥാനം നിലനിര്‍ത്താനായില്ല. 2015ല്‍ ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറിയ സഞ്ജുവിന് പിന്നീട് 73 മത്സരങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷമാണ് വീണ്ടും ഇന്ത്യന്‍ ജഴ്സിയണിയാന്‍ കഴിഞ്ഞ ദിവസം പുണെയില്‍ അവസരം ലഭിച്ചത്.

രണ്ടു മത്സരങ്ങള്‍ക്കിടയിലെ ഇടവേളയുടെ കാര്യത്തില്‍ ഇത് ഇന്ത്യന്‍ റെക്കോര്‍ഡാണ്. 65 മത്സരങ്ങള്‍ കാത്തിരുന്ന ഉമേഷ് യാദവാണ് സഞ്ജുവിനു പിന്നിലായത്. ലോക ക്രിക്കറ്റില്‍ത്തന്നെ ഇതില്‍ക്കൂടുതല്‍ മത്സരങ്ങള്‍ കാത്തിരുന്നത് ഇംഗ്ലണ്ട് താരങ്ങളായ ജോ ഡെന്‍ലി (79), ലിയാം പ്ലങ്കറ്റ് (74) എന്നിവര്‍ മാത്രം. ന്യൂസീലന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമില്‍ സഞ്ജു അംഗമാണ്. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കു തൊട്ടുപിന്നാലെ സഞ്ജു ന്യൂസീലന്‍ഡിലേക്കു പോയി. സഞ്ജുവിനു പുറമെ മലയാളി താരം സന്ദീപ് വാരിയരും ടീമിലുണ്ട്.

വിന്‍ഡീസിന് എതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണ് റിസര്‍വ് ബെഞ്ചില്‍ തന്നെ ഇരിക്കേണ്ടി വന്നത് മലയാളി ആരാധകരെ തെല്ലൊന്നുമല്ല കോപാകുലരാക്കിയത്. വിരാട് കോലിയോടും ഋഷഭ് പന്തിനോടും വരെ ഈക്കാര്യത്തില്‍ മലയാളികള്‍ കലിപ്പു തീര്‍ത്തു. എന്നിട്ടും വിന്‍ഡീസിസ് എതിരായ ഏകദിന പരമ്പരയിലും സഞ്ജുവിന് ഇടം കിട്ടിയില്ല. ഇക്കാര്യത്തില്‍ സെലക്ട്രര്‍ തഴഞ്ഞെങ്കിലും ഇക്കൂട്ടര്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കിയിരിക്കയാണ് മലയാളി താരം. ഇതോടെ വീണ്ടും ചര്‍ച്ചകളായി. അങ്ങനെയാണ് ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ സഞ്ജുവിനെ തിരിച്ചെടുത്തത്. അപ്പോഴും വിന്‍ഡീസിനെതിരെ കളിപ്പിച്ചില്ല. ശ്രീലങ്കയ്ക്കെതിരെ അവസാന മത്സരത്തില്‍ കളിപ്പിച്ച് പുറത്താക്കുകയും ചെയ്തു. ആദ്യ മത്സരങ്ങളില്‍ കളിപ്പിച്ചിരുന്നുവെങ്കില്‍ വീണ്ടും അവസരം നല്‍കേണ്ടി വരുമായിരുന്നു. അതുകൊണ്ടാണ് അവസാന കളിയില്‍ അവസരം കിട്ടിയത്.

ഇത് ഇന്ത്യന്‍ ക്രിക്കറ്റിലെ സ്ഥിരം തന്ത്രമാണ്. ടീമില്‍ നിന്ന് ആരെയെങ്കിലും പുറത്താക്കണമെങ്കില്‍ സമ്മര്‍ദ്ദം നിറഞ്ഞ പരമ്പരയിലെ അവസാന മത്സരത്തില്‍ കളിക്കുക. അധിക സമ്മര്‍ദ്ദത്തിന്റെ പരിമുറുക്കുവമായി ഇറങ്ങുന്ന താരങ്ങള്‍ക്ക് കഴിവ് പുറത്താക്കാന്‍ പറ്റാത്ത സാഹചര്യം വരും. ഇത് പ്രകടനത്തേയും ബാധിക്കും. അങ്ങനെ വന്നാല്‍ അവരെ ടീമില്‍ നിന്ന് പുറത്താക്കുക എളുപ്പവുമാകും. ടെസ്റ്റ് ക്രിക്കറ്റില്‍ കിട്ടിയ അവസരത്തില്‍ മികവ് കാട്ടിയ കരുണ്‍ നായരെ പോലുള്ള പ്രതിഭകളെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കിയതും ഇത്തരം കുതന്ത്രങ്ങളിലൂടെയാണ്. സഞ്ജുവിനേയും അങ്ങനെ പുറത്താക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ ലക്ഷ്യമെന്ന വിലയിരുത്തലില്‍ എത്തുകയാണ് മലയാളികള്‍.

ഇന്ത്യന്‍ ട്വന്റി20 ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചെഹല്‍, വാഷിങ്ടന്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category