1 GBP = 97.50 INR                       

BREAKING NEWS

ഫുട്ബോളിനേയും ക്രിക്കറ്റിനേയും നെഞ്ചിലേറ്റുന്ന മലയാളിയുടെ 'ലാലേട്ടന്‍'! താല്‍പ്പര്യം രഹസ്യമായി എഴുതി സൂക്ഷിച്ച കത്തിനുള്ളില്‍ സുല്‍ത്താന്‍ ഖാബൂസ് എഴുതിയിരുന്നത് മലയാള സിനിമയിലെ സൂപ്പര്‍ താരത്തിന്റെ അപരന്റെ പേര്; അധികാരം ഏറ്റെടുക്കുമ്പോഴും ഹൈതമിനെ മോഹന്‍ലാല്‍ എന്ന് തന്നെ വിളിക്കാന്‍ ഒരുങ്ങി ഒമാനിലെ പ്രവാസികള്‍; യാത്രകളിലൂടെ ജനമനസ്സ് തൊട്ടറിഞ്ഞ ഖാബൂസിന്റെ പിന്‍ഗാമിയായി എത്തുന്നത് മലയാളികളുടെ പ്രിയങ്കന്‍

Britishmalayali
kz´wteJI³

മസക്റ്റ്: മണ്ണിനെയറിഞ്ഞ ആഡംബരങ്ങള്‍ക്ക് പിറകെ പോകാത്ത ഭരണാധികാരിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ്. ഖാബൂസ് വിടവാങ്ങുമ്പോള്‍ ഒമാന്‍ ദുഃഖത്തിലാണ്. ജനങ്ങളുടെ മനസ്സില്‍ സ്‌നേഹം കൊണ്ട് ഇടം നേടിയാണ് സുല്‍ത്താന്റെ വിടവാങ്ങല്‍. പകരം എത്തുന്നത് ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദും. മലയാളികള്‍ക്ക് 'ലാലേട്ടനാണ്' ഹൈതം.

ഒമാന്റെ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായും സെക്രട്ടറി ജനറലായുമെല്ലാം സുല്‍ത്താന്‍ ഹൈതം പ്രവര്‍ത്തിച്ചിപുന്നു. വിവിധ സ്ഥലങ്ങളില്‍ സുല്‍ത്താന്‍ ഹൈതം എത്തി. രൂപത്തില്‍ മോഹന്‍ ലാലിനോടുള്ള സാമ്യത ചര്‍ച്ചയായി. പിന്നീട് ഇത് മലയാളികള്‍ക്കിടയിലെ സുല്‍ത്താന്‍ ഹൈതമിനുള്ള വിശേഷണമായി മാറി. ഹൈതം ബിന്‍ താരിഖ് അല്‍ സെയിദ് സുല്‍ത്താന്‍ ഹൈതം ആയി മാറിയപ്പോഴും ആ പഴയ മോഹന്‍ലാല്‍ സാദൃശ്യത്തില്‍ ചെറിയ മാറ്റം മാത്രമാണുള്ളതെന്ന് ഒമാനിലെ മലയാളികള്‍ പറയുന്നു.

അല്‍ ബുസ്താന്‍ കൊട്ടാരത്തില്‍ നടന്ന യോഗത്തിലാണ് ഹൈതമിന്റെ പേര് അടുത്ത ഭരണാധികാരിയായി പ്രഖ്യാപിച്ചത്. സുല്‍ത്താന്‍ ഖാബൂസിന്റെ വികസന കാഴ്ചപ്പാടുകളോടും ചേര്‍ന്നു നിന്ന ഹൈതം ഭരണം ഏറ്റെടുക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് മലയാളികളും. വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായും സെക്രട്ടറി ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഒമാന്റെ കായിക വികസനത്തിന് കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഹൈതം ഒമാന്‍ ഫുട്ബോള്‍ അസോസിയേഷന്റെ പ്രഥമ പ്രസിഡന്റുമാണ്. കായിക പ്രേമികൂടിയായ ഹൈതം ക്രിക്കറ്റ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളിലും സജീമായിരുന്നു. അങ്ങനെ മലയാളിക്ക് പ്രിയപ്പെട്ട ക്രിക്കറ്റും ഫുട്ബോളും നെഞ്ചിലേറ്റുന്ന സുല്‍ത്താനാണ് ഇനി ഒമാനെ ഭരിക്കുക.

അന്തരിച്ച ഖാബൂസിന്റെ പിതൃസഹോദരപുത്രന്‍ ഹൈതം. പുതിയ സുല്‍ത്താനെ കൊട്ടാരസമിതി 3 ദിവസത്തിനകം ഏകകണ്ഠമായി തിരഞ്ഞെടുക്കണമെന്നും സാധ്യമാകുന്നില്ലെങ്കില്‍ സുല്‍ത്താന്‍ ഖാബൂസ് അദ്ദേഹത്തിന്റെ താല്‍പര്യം രഹസ്യമായി രേഖപ്പെടുത്തിയ, സീല്‍ ചെയ്ത കവര്‍ തുറന്ന് ആ വ്യക്തിയെ നിയോഗിക്കണമെന്നുമായിരുന്നു ചട്ടം. കൊട്ടാരസമിതി ആദ്യദിവസം തന്നെ സുല്‍ത്താന്‍ ഖാബൂസ് സീല്‍ ചെയ്തുവച്ച കവര്‍ തുറന്ന് പേര് വെളിപ്പെടുത്തുകയായിരുന്നു. മുന്‍ സാംസ്‌കാരിക, പൈതൃക മന്ത്രിയായ ഹൈതം, ഭാവിവികസന പദ്ധതിയായ ഒമാന്‍ 2040ന്റെ തലവനാണ്. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍നിന്നു ബിരുദവും ബിരുദാനന്തരബിരുദവും നേടി. ഇതെല്ലാമാണ് ഹൈതത്തെ പുതിയ സുല്‍ത്താനായി വാഴിക്കാനുള്ള കാരണവും.

യാത്രകളും സൗഹൃദങ്ങളും ജീവിതത്തില്‍ അമൂല്യമാണെന്നു വിശ്വസിച്ചിരുന്ന ഭരണാധികാരിയാണ് സുല്‍ത്താന്‍ ഖാബൂസ്. ഭാരിച്ച ഭരണച്ചുമതലകള്‍ക്കിടയിലും യാത്രകള്‍ക്കു സമയം കണ്ടെത്തുകയും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സാധ്യതകള്‍ രാജ്യത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്ത ഭരണാധികാരിയായിരുന്നു ഖാബൂസ്. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആദ്ദേഹത്തിന്റെ യാത്രകള്‍. ലണ്ടനും ഈജിപ്തിലെ ഷാം അല്‍ ഷെയ്ഖും അദ്ദേഹത്തിന് ഏറെ പ്രിയങ്കമായിരുന്നുവെന്ന് 35 വര്‍ഷം ഒമാന്‍ കൊട്ടാരത്തില്‍ ഉദ്യോഗസ്ഥനായിരുന്ന കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് സ്വദേശി വേണുഗോപാല്‍ പറയുന്നു.

ഒമാന്റെ ഗ്രാമീണ മേഖലകളില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താനും സുല്‍ത്താന്‍ സമയം കണ്ടെത്തിയിരുന്നു. മരുഭൂമിയിലെ കൂടാരത്തിലായിരുന്നു അപ്പോള്‍ താമസം. വിവിധ വിലായത്തുകളിലെ (പ്രവിശ്യ) ഗോത്രവര്‍ഗ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ ഭക്ഷണവും കലാപരിപാടികളും ആസ്വദിക്കുകയും ചെയ്യും. വയോധികര്‍ക്കും കുട്ടികള്‍ക്കും സമ്മാനങ്ങള്‍ കൊടുക്കുന്നതും പതിവായിരുന്നു. കാര്‍ഷിക മേഖലയ്ക്കു പ്രത്യേക ഊന്നല്‍ നല്‍കാന്‍ സുല്‍ത്താന്‍ ഖാബൂസ് ശ്രദ്ധിച്ചിരുന്നു. ഈന്തപ്പനത്തോട്ടങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം പച്ചക്കറി ഉല്‍പാദനത്തിലും രാജ്യം മുന്നേറി. അങ്ങനെ വിലമതിക്കാനാവാത്ത സംഭാവനകളാണ് ഖാബൂസ് ഒമാന് നല്‍കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category