1 GBP = 97.50 INR                       

BREAKING NEWS

സര്‍ക്കാരിനെയും ബില്‍ഡര്‍മാരെയും വിശ്വസിച്ച് ഫ്‌ളാറ്റ് വാങ്ങിയതിന് 25 ലക്ഷം കയ്യില്‍ കൊടുത്ത് ഇറക്കിവിട്ട ഫ്‌ളാറ്റ് ഉടമകള്‍ സമരം ചെയ്യേണ്ടത് തത്തുല്യമായ നിയമലംഘനം നടത്തിയ രവിപിള്ളയും യൂസഫലിയും അടങ്ങിയ നൂറു കണക്കിന് വമ്പന്മാരുടെ സൗധങ്ങള്‍ പൊളിക്കുന്നതിന് വേണ്ടിയാവണം; നിയമം എല്ലാവര്‍ക്കും തുല്യമാണെന്ന് പറയുന്ന സര്‍ക്കാര്‍ ചെയ്യേണ്ടത് നോക്കി നില്‍ക്കാതെ 20,000 അധികം വരുന്ന ഈ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുകയാണ്; മരടിലെ ഫ്‌ളാറ്റുകള്‍ വീഴുമ്പോള്‍ മറക്കരുതാത്തത്..

Britishmalayali
kz´wteJI³

റണാകുളം ജില്ലയില്‍ മരട് നഗരസഭയുടെ കീഴിലുള്ള കായല്‍തീരത്തോട് ചേര്‍ന്നുള്ള അഞ്ച് ആഡംബര ഫ്ളാറ്റുകള്‍ നിലംപതിച്ചപ്പോള്‍ കേരളം ഒരു ഹോളിവുഡ് സിനിമ കാണുന്നത് പോലെ കൈയടിച്ച് സ്വീകരിച്ചു. കേരളം നിയമവാഴ്ച്ചയുള്ള രാജ്യത്തെ ഒരു സംസ്ഥാനമാണ് എന്നതിന്റെ സ്ഥീരികരണമായി അതുകൊണ്ടാടി. ഫ്ളാറ്റു സമുച്ചയങ്ങളില്‍ ജീവിച്ചിരുന്ന മുന്നോറോളം ആളുകള്‍ക്ക് ബാക്കിയാവുന്നത് കണ്ണുനീരും സങ്കടവും മാത്രമാണ്. അവരുടെ കണ്ണുനീരും സങ്കടവും മുന്‍നിറുത്തി മാധ്യമങ്ങള്‍ സുപ്രീം കോടതി വിധി ലംഘിക്കുന്നതിന് വേണ്ടി വാര്‍ത്തയെഴുതിയപ്പോള്‍ നിയമലംഘനം ഒരുതരത്തിലും അനുവദിച്ചുകൂടാ എന്ന് പറഞ്ഞ കൊണ്ട്. അത് പൊളിക്കുന്നതിന് വേണ്ടി അതിശക്തമായ നിലപാടെടുത്ത മാധ്യമമാണ് ഞങ്ങളുടേത്.

ആ ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കണമെന്നതില്‍ ഒരു തര്‍ക്കവും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. അതിനര്ത്ഥം ആ ഫ്ളാറ്റുകള്‍ വാങ്ങിയ നിര്‍ഭാഗ്യവാന്മാരെ ശിക്ഷിക്കണം എന്നായിരുന്നില്ല. സിപിഎമ്മിന്റെ നേതാക്കന്മാരും തൃപ്പൂണിത്തുറ എംഎല്‍എയുമായ എം സ്വരാജും ഒരു കാരണവശാലും ആര്‍ക്കും ഇവിടെ നിന്ന് ഇറങ്ങി പോകേണ്ടി വരില്ല എന്ന് ധാര്‍ഷ്ഠ്യത്തോട് കൂടി പറഞ്ഞപ്പോള്‍ ഇറക്കിവിടണം എന്ന് ഒരു തര്‍ക്കവും എന്നെ പോലെയുള്ളവര്‍ക്ക് ഉണ്ടായിരുന്നില്ല. ഒടുവില്‍ എല്ലാവരെയും ഇറക്കി വിട്ട് ആ ഫ്ളാറ്റ് സമുച്ചയങ്ങള്‍ തവിടുപൊടിയാകുമ്പോള്‍ ഉയര്‍ന്നു വരേണ്ട ചില ചോദ്യങ്ങളുണ്ട്. നിയമം ലംഘിച്ചുകൊണ്ട് ഫ്ളാറ്റ് നിര്‍മ്മിച്ച മുതലാളിമാരെ പരോക്ഷമായി രക്ഷിക്കുന്നതിന് വേണ്ടി ഫ്ളാറ്റുടമകള്‍ക്ക് വേണ്ടി നേതാക്കന്മാര്‍ മറുപടി പറയേണ്ട ചോദ്യങ്ങള്‍ ബാക്കിയുണ്ട്.

ആ ഫ്ളാറ്റ് ഉടമകള്‍ക്ക് ഇരുപത്തിയഞ്ച് ലക്ഷം നഷ്ടുപരിഹാരം കൊടുത്തതുകൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാവുകയില്ല എന്ന് ചൂണ്ടികാണിക്കട്ടെ. ഫ്ളാറ്റുടകളില്‍ പലരും അത് കോടികള്‍ കൊടുത്താണ് വാങ്ങിയത്. അവരൊക്കെ അവരുടെ അധ്വാനത്തിന്റെ ഫലമായി വാങ്ങിയ ഈ ഫ്ളാറ്റുകള്‍ തച്ചുടച്ച് കഴിയുമ്പോള്‍ ആരാണോ ആ ഗതികേടിന് ഉത്തരവാദികളായവര്‍ അവരില്‍ നിന്നും നഷ്ടം ഈടാക്കി കൊടുത്തേ മതിയാവു. ഇരുപത്തിയഞ്ച് ലക്ഷം ഒരു താത്ക്കാലിമായ നഷ്ടപരിഹാരമായി കരുതുകയും. ഓരോരുത്തര്‍ക്കും അവരവരുടെ ഫ്ളാറ്റകളുടെ വിപണി മൂല്യങ്ങള്‍ക്ക് നഷ്ടപരിഹാരം വാങ്ങിച്ചുകൊടുക്കാന്‍ നിയമലംഘകരായ ഫ്ളാറ്റ് നിര്‍മ്മാതാക്കളെ നിര്‍ബന്ധിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്ത് പിടിച്ചെടുക്കുകയും അവരെ പിടിച്ച് ജയിലിലും പിടിച്ച് അടച്ചാല്‍ അവര്‍ പാവപ്പെട്ട ഫ്ളാറ്റ് ഉടമകള്‍ക്ക് കൊടുക്കാനുള്ള കാശ് കൊടുക്കും എന്ന് മറക്കരുത്. നഗ്‌നമായ നിയമലംഘനത്തിന് കൂട്ട് നിന്നുകൊണ്ട് ഫ്ളാറ്റിന് അനുമതി കൊടുത്ത സകല ഉദ്യോഗസ്ഥരെയും പിടിച്ച് അകത്ത് ഇടേണ്ട ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം.  പൂര്‍ണരൂപം വീഡിയോയില്‍ കാണാം ...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category