എം മനോജ് കുമാര്‍
കോട്ടയം: ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും സ്വന്തം നാട് എന്ന രീതിയില്‍ കേരളം മാറുമ്പോള്‍ കോട്ടയം വൈക്കത്ത് നിന്ന് വീണ്ടും ഒരു കൂട്ടമരണത്തിന്റെ വാര്‍ത്ത. പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഗര്‍ഭിണിയായതിന്റെ മാനക്കേട് താങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അച്ഛനും അമ്മയും ജീവനൊടുക്കിയത്. അച്ഛനും അമ്മയും തൂങ്ങി മരിച്ചത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകള്‍ അറിഞ്ഞിരുന്നില്ല. അച്ഛനെയും അമ്മയെയും കാണാത്തതിനെ തുടര്‍ന്ന് മകള്‍ റൂമില്‍ നോക്കിയപ്പോഴാണ് അച്ഛനും അമ്മയും തൂങ്ങി മരിച്ചത് കണ്ടത്. ഇതോടെ മകളും തൂങ്ങിമരിക്കുകയായിരുന്നു.
ഇന്നലെയാണ് കോട്ടയത്തെ നടുക്കിയ വിവരങ്ങള്‍ പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ ഗര്‍ഭത്തിനു കാരണക്കാരനായ വേളൂര്‍ സ്വദേശി ജിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ കേസിലാണ് ജിഷ്ണു അറസ്റ്റിലായത്. അറസ്റ്റിലായ ജിഷ്ണുവിനെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്ത, കവിയൂര്‍ കേസ് വിവാദമായി തുടരുമ്പോള്‍ തന്നെയാണ് കോട്ടയത്ത് നിന്ന് വീണ്ടും ഒരു കുടുംബത്തിന്റെ കൂട്ടമരണത്തിന്റെ വാര്‍ത്ത പുറത്തുവരുന്നത്. അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത വിവരം വൈക്കത്തെ പെണ്‍കുട്ടി മൂത്ത സഹോദരിയെ വിളിച്ച് അറിയിച്ചിരുന്നു.
അതിനു ശേഷമാണ് പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തത്. ഒന്നര മാസം ഗര്ഭിണിയിരിക്കെയാണ് പെണ്‍കുട്ടിയും മരണത്തില്‍ അഭയം തേടുന്നത്. മൂത്ത സഹോദരി വിവരം അറിയിച്ചതോടെ എത്തിയ പൊലീസും നാട്ടുകാരും വീട്ടിലെത്തിയപ്പോള്‍ കണ്ടത് കൂട്ടമരണത്തിന്റെ ദൃശ്യങ്ങളായിരുന്നു. വിദ്യാര്‍ത്ഥിനിയും മാതാപിതാക്കളും വീടിനുള്ളില്‍ മരിച്ച നിലയിലായിരുന്നു. വീടിന്റെ വാതില്‍ അകത്തുനിന്നു ഇവര്‍ കുറ്റിയും ഇട്ടിരുന്നു.
പതിനേഴുകാരിയായ പെണ്‍കുട്ടിക്കു ശാരീരികാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുള്ള പരിശോധനയിലാണു ഒന്നരമാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കി. ഈ പരാതിയില്‍ ജിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെണ്‍കുട്ടിയെ വീട്ടില്‍ വെച്ച് ജിഷ്ണു പല തവണ പീഡിപ്പിച്ചിരുന്നു. ഈ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയുമായി. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ജിഷ്ണു തന്നെ ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നും നല്കി. ഇതോടെയാണ് പെണ്‍കുട്ടിക്ക് ശാരീരിക അവശതകള്‍ രൂക്ഷമായത്. പെണ്‍കുട്ടിക്ക് വയ്യെന്ന് മനസിലായപ്പോള്‍ മാതാപിതാക്കള്‍ ഡോക്ടറെ കണ്ടു. അപ്പോഴാണ് പെണ്‍കുട്ടി ഒന്നരമാസം ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിയുന്നത്. ഇതോടെയാണ് ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.
പാരമ്പര്യ വൈദ്യന്മാര് ആയ കുടുംബത്തിനു താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു സംഭവവികാസങ്ങള്‍. മൂത്ത പെണ്‍കുട്ടി സ്നേഹിച്ചയാളുടെ കൂടെ ഇറങ്ങിപ്പോയതിന്റെ മുറിവ് ഉണങ്ങിയിരുന്നുമില്ല. രണ്ടാമത്തെ പെണ്‍കുട്ടിയുടെ അവസ്ഥയും സമാനമായതോടെയാണ് മാനക്കേട് സഹിക്കാന്‍ കഴിയാതെ ഇവര്‍ ഒരു മുഴം കയറില്‍ ജീവനൊടുക്കിയത്. മാതാപിതാക്കള്‍ മരിച്ച വിവരം അറിയാതെയാണ് പെണ്‍കുട്ടി അച്ഛനെയും അമ്മയെയും തിരക്കി റൂമിലേക്ക് പോയത്. മുറിക്കുള്ളില്‍ അച്ഛനും അമ്മയും തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇതോടെ മൂത്ത സഹോദരിയെ വിളിച്ച് പെണ്‍കുട്ടി വിവരം പറഞ്ഞു. അതിനു ശേഷം പെണ്‍കുട്ടിയും തൂങ്ങി മരിക്കുകയായിരുന്നു.
പെണ്‍കുട്ടി പഠിച്ച സ്കൂളില്‍ സീനിയര്‍ ആയി പഠിച്ച വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്ണു. ഇവര്‍ തമ്മില്‍ ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. ഈ അടുപ്പം കുടുംബം വൈകി മാത്രമാണ് മനസിലാക്കിയത്. ഈ പ്രണയത്തിനു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എതിരായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. രണ്ടു പെണ്‍കുട്ടികള്‍ ഉള്ള ഈ കുടുംബത്തിലെ മൂത്ത പെണ്‍കുട്ടി സ്നേഹിച്ച യുവാവിന്റെ കൂടെ ഇറങ്ങിപ്പോവുകയായിരുന്നു. അതിനാല്‍ ഇളയകുട്ടിയും പ്രണയത്തില്‍ വീണത് ഇവര്‍ക്ക് താങ്ങാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. പെണ്‍കുട്ടിയുടെ പ്രണയത്തിനു വീട്ടുകാര്‍ എതിരായിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയും ജിഷ്ണുവും പ്രണയം മുന്നോട്ടു കൊണ്ടുപോവുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോഴാണ് മാതാപിതാക്കള്‍ മരണത്തില്‍ അഭയം തേടിയത്. പെണ്‍കുട്ടിയും മരണത്തെ വരിച്ചു. മകളുടെ അവിഹിതത്തിന്റെ പേരില്‍ ഇല്ലാതായത് ഒരുമിച്ച് താമസിച്ചിരുന്ന കുടുംബം മുഴുവനാണ്. ഈ മരണത്തില്‍ നിന്നും രക്ഷപ്പെട്ടു പോയത് ഇവരുടെ മൂത്ത മകളായ പെണ്‍കുട്ടിയും കുടുംബവും മാത്രമാണ്. ഇവര്‍ കുടുംബമായി വേറെ താമസിക്കുന്നതിനാല്‍ ഈ ദുരന്തം മൂത്ത പെണ്‍കുട്ടി അറിഞ്ഞില്ല. ഈ പെണ്‍കുട്ടി അറിഞ്ഞു എത്തുമ്പോഴെയ്ക്കും സ്വന്തം കുടുംബം പൂര്‍ണമായി അവസാനിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം സംസ്കാരം നടത്തി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൈക്കത്തെ ഒരു കുടുംബത്തിന്റെ കൂട്ടമരണത്തിനു കാരണമായതും പോക്സോ കേസ് തന്നെയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ശാരീരിക ചൂഷണത്തിനു വിധേയമായത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ പുറത്ത് വന്നത് കൂട്ടമരണത്തിന്റെ വാര്‍ത്തയും. ഈ വര്‍ഷം 1800 ഓളം പരാതികളാണ് പോക്സോ കേസില്‍ കേരളത്തില്‍ നിന്നെത്തിയത്.
ഇതില്‍ മുപ്പത്തിയഞ്ച് ശതമാനം കേസുകളിലും സംഭവങ്ങളില്‍ പീഡനം നടത്തിയത് അയല്‍വാസികളാണ്. ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ച ആദ്യ 5 ജില്ലകളും കേരളത്തിലാണ്. മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, കൊല്ലം ജില്ലകളില്‍ നിന്നാണ് പരാതികള്‍ വന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam