1 GBP = 92.50 INR                       

BREAKING NEWS

കൊലയ്ക്കു മുമ്പ് രണ്ട് ദിവസം കളിയിക്കാവിളയിലെ പള്ളിയിലെത്തി; പ്രതികള്‍ക്ക് വീട് ഏര്‍പ്പാടാക്കിയത് വിതുര സ്വദേശി; കൊല നടന്നതിന്റെ പിറ്റേ ദിവസം ഇയാള്‍ ഒളിവില്‍ പോയി; പ്രതികളുടെ കൈവശം ഉണ്ടായിരുന്ന ബാഗ് മറ്റൊരാള്‍ക്ക് കൈമാറിയതിലും ദുരൂഹത; ബാഗ് വാങ്ങിയത് നെയ്യാറ്റിന്‍കരയിലെ കടയില്‍ നിന്നാണെന്നും സംശയം; കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് കേരളത്തില്‍; കൂടുതല്‍ തെളിവുകള്‍ പുറത്ത്

Britishmalayali
kz´wteJI³

തിരുവനന്തപുരം: കളിയിക്കാവിള എഎസ്‌ഐയെ വെടിവച്ചുകൊന്ന കേസില്‍ ആസൂത്രണം നടന്നത് കേരളത്തില്‍ എന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. വെടിവയ്പ്പിന് രണ്ട് ദിവസം മുമ്പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഏഴ്,എട്ട് തീയതികളില്‍ പള്ളിയില്‍ എത്തിയതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ വാടക വീട്ടില്‍ താമസിച്ചിരുന്നുവെന്നാണ് സംശയവും ശക്തിപ്പെട്ടിട്ടുണ്ട്. വീട് ഏര്‍പ്പാടാക്കിയത് വിതുര സ്വദേശി സെയ്ത് അലിയാണ് എന്നാണ് പുറത്തുവരുന്ന വിവരം.

കൊല നടന്നതിന്റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവില്‍ പോയി. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗ് മറ്റൊരാള്‍ക്ക് കൈമാറിയതിലും ദുരൂഹതയുണ്ട്. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുള്ള ദൃശ്യങ്ങളിലാണ് പ്രതികളെ കണ്ടെത്തിയത്. രാത്രി 8.45ഓടെ കടകള്‍ക്ക് സമീപത്തുകൂടി നടന്ന് പോകുന്ന ഇവര്‍ അവിടെ ഒരു ബാഗ് ഉപേക്ഷിക്കുന്നതായാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഈ ബാഗില്‍ എന്താണ് ഉള്ളതെന്നത് അടക്കം അന്വേഷണം നടക്കുന്നുണ്ട്. പുറത്തുവന്ന ബാഗിനായി അന്വേഷണസംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

ബാഗ് നെയ്യാറ്റിന്‍കരയിലുള്ള ഏതെങ്കിലും കടയില്‍ നിന്നാണോ വാങ്ങിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഞ്ചുപേര്‍ തെന്മലയില്‍ നിന്നും രണ്ടു പേര്‍ തിരുനെല്‍വേലിയില്‍ നിന്നുമാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതികളായ അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നിവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കന്യാകുമാരിയിലെ ഹിന്ദു മുന്നണി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ തിരുനെല്‍വേലി മേല്‍പ്പാളയം സ്വദേശി ബിസ്മി നൗഷാദ്, തെങ്കാശി സ്വദേശി ഹനീഫാ എന്നിവരാണ് തിരുനെല്‍വേലിയില്‍ നിന്ന് പിടിയിലായത്.

തിരുനെല്‍വേലി സ്വദേശികളായ ഹാജ, അഷറഫ്,ഷേക്ക് പരീത്, നവാസ്, സിദ്ദിഖ് എന്നിവരെയാണ് കൊല്ലം റൂറല്‍ പൊലീസിന്റെയും തമിഴ്നാട് ക്യൂബ്രാഞ്ചിന്റെയും സംയുകത പരിശോധനയില്‍ തെന്മലയില്‍ നിന്നും പിടികൂടിയത്.സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണ് നവാസ്. മറ്റു നാലുപേരും നവാസിന്റെ സംഘത്തില്‍പ്പെട്ടവരാണ്. ഇന്നലെ വൈകിട്ട് 3.55ന് പാലരുവിക്ക് സമീപം നിസാന്‍ സണ്ണി കാറില്‍ സഞ്ചരിക്കുന്നതിനിടെ കൊല്ലം റൂറല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. തമിഴ്നാട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു.

വില്‍സണെ വെടിവച്ചു കൊന്ന കേസില്‍ തെന്മലയില്‍ നിന്നു നാലു പേര്‍ പിടിയിലായയായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിലൊരാള്‍ വെടിവയ്പ്പില്‍ നേരിട്ടു പങ്കെടുത്തയാളാണെന്നും കണ്ടെത്തി. തെന്മലയില്‍ അല്പം മുന്‍പു നടന്ന സാഹസിക നീക്കത്തിലൂടെയാണു കൊല്ലം റൂറല്‍ പൊലീസും തമിഴ്നാട് ക്യു ബ്രാഞ്ചും ചേര്‍ന്നാണു സംഘത്തെ പിടികൂടിയത്. ഇവരുടെ പേരും വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. വെടിവയ്പ്പിനു ശേഷം സംഘം കേരളത്തിലെത്തിയതായി വിവരമുണ്ടായിരുന്നു. ആദ്യം സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച് ടിഎന്‍ 22 സികെ 1377 രജിസ്‌റ്റ്രേഷന്‍ നമ്പരുള്ള കാറിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. തെന്മല കടന്ന് കഴുതരുട്ടിയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ച സംഘത്തെ തെന്മല സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹസ്യമായി പിന്തുടരുന്നുണ്ടായിരുന്നു. ആയുധങ്ങള്‍ കയ്യിലുണ്ടെന്ന സംശയത്തെ തുടര്‍ന്നു നേരിട്ടുള്ള ആക്രമണം പൊലീസ് ഒഴിവാക്കി.

പാലരുവിയിലെത്തിയ സംഘം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ പോയി. കുളിച്ച ശേഷം തിരികെ വാഹനത്തില്‍ കയറി ജംഗ്ഷനിലെത്തിയ സംഘത്തെ കേരള തമിഴ്നാട് പൊലീസുകാര്‍ സംയുക്തമായി പിടികൂടി. ഇവര്‍ തിരികെ വരുമ്പോള്‍ രക്ഷപെടാതിരിക്കാന്‍ ദേശീയപാതയില്‍ ലോറി കുറുകെയിട്ട് ഗതാഗതം തടഞ്ഞിരുന്നു. പിടിയിലായവരെ തമിഴ്നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. 3.55നാണു സംഘം പിടിയിലായത്. അതേസമയം മുഖ്യപ്രതികളിലൊരാളായ തൗഫീക്കുമായി അടുത്ത ബന്ധമുള്ള രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇഞ്ചിവിള സ്വദേശികളായ താസിം 31, സിദ്ധിക് 22 എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കൊലപാതകത്തിന് മുമ്പ് തൗഫീക്ക് ഇവര്‍ രണ്ടുപേരുമായി നിരന്തരം ഫോണില്‍ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് മുമ്പ് കളിയിക്കാവിളയിലെത്തിയ തൗഫീക്കിന് വേണ്ട സൗകര്യങ്ങള്‍ ഇരുവരും നല്‍കിയെന്നും പൊലീസ് വ്യക്തമാക്കുന്നു.

തൗഫീക്കും അബ്ദുള്‍ ഷെമീമും ഉള്‍പ്പെട്ട തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്. നേരത്തെ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ടു പേരെയും തമിഴ്നാട് ക്യൂബ്രാഞ്ച് പിടികൂടിയിരുന്നു. അതേസമയം പ്രതികളെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് തമിഴ്നാട് പൊലീസ് ഏഴുലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category