1 GBP = 92.50 INR                       

BREAKING NEWS

സുഡാനി ഫ്രം നൈജീരിയയുടെ നേട്ടം സൗബിന്‍ നിക്ഷേപിച്ചത് ഫ്ളാറ്റില്‍; പുലിവാല് പിടിച്ചവരില്‍ മേജര്‍ രവിയും ബ്ലെസിയും ആന്‍ അഗസ്റ്റിനും അമല്‍ നീരദും; സ്വന്തം കിടപ്പാടം നിലംപൊത്തുന്നത് 'തന്മാത്രയുടെ' സംവിധായകന്‍ ഷൂട്ട് ചെയ്തത് ജീവിതം പറയുന്ന ഡോക്യുമെന്ററിക്ക്; കീര്‍ത്തിചക്രയുടെ വീര്യം പകര്‍ന്ന മേജറിന്റെ ലക്ഷ്യം സിനിമയിലൂടെ യഥാര്‍ത്ഥ കുറ്റവാളികളെ തുറന്നു കാട്ടല്‍; ഫ്‌ളാറ്റ് പൊളിഞ്ഞ് വീഴുമ്പോള്‍ ക്യാമ്പില്‍ മമ്മൂട്ടിയും: പൊളിഞ്ഞു വീഴ്ത്തല്‍ ക്യാമറയിലാക്കുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കല്‍ പ്രമേയമാക്കി ഡോക്യുമെന്ററി ചെയ്യുന്ന പ്രശസ്ത സിനിമാ സംവിധായകന്‍ ബ്ലെസി പറയുക സ്വന്തം കഥയോ? ഫ്ളാറ്റുകള്‍ പൊളിഞ്ഞു വീഴുമ്പോള്‍ അത് ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു ബ്ലെസി. പുതിയ ഡോക്യുമെന്ററിയുടെ സംവിധായകന്റെ കുപ്പായത്തിലായിരുന്നു ബ്ലെസി. ഇന്നലെ പൊളിച്ച എച്ച് ടു ഒ ഹോളി ഫെയ്ത്തിലെ താമസക്കാരനായിരുന്നു ബ്ലെസി. ഇതേ ഫ്ളാറ്റിലെ ആദ്യ താമസക്കാരനായിരുന്ന സംവിധായകന്‍ മേജര്‍ രവിയാകട്ടെ ഈ വിഷയത്തില്‍ യഥാര്‍ഥ കുറ്റവാളികളെ തുറന്നു കാട്ടുന്ന സിനിമ മനസ്സില്‍ രൂപപ്പെടുത്തിക്കഴിഞ്ഞു. മേജര്‍ രവിയും ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.

സിനിമയ്ക്കും ഡോക്യുമെന്ററിക്കുമായി ഇന്നലെ പൊളിക്കല്‍ രംഗങ്ങളും ഷൂട്ട് ചെയ്തിട്ടുണ്ട്. ഫ്ളാറ്റ് പൊളിക്കലിന്റെ നേരനുഭവം ഡോക്യുമെന്ററിയാക്കുന്ന ബ്ലെസി നേരത്തെ തന്നെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇന്നലെ പൊളിക്കലും ഷൂട്ട് ചെയ്തു. എച്ച്2ഒയിലെ 11-ാം നിലയിലെ താമസക്കാരനായിരുന്ന ബ്ലെസി മരടിലെ വാടക വീട്ടിലാണിപ്പോള്‍ താമസിക്കുന്നത്. മേജര്‍ രവി സിനിമയെടുക്കാന്‍ തീരുമാനിച്ചത് ഒരു തുറന്നുകാട്ടല്‍ ലക്ഷ്യമിട്ടാണ്. 'ഈ സംഭവത്തിലെ യഥാര്‍ഥ കുറ്റവാളികളാരെന്നു വെളിച്ചത്തുകൊണ്ടു വരുന്നതാവും എന്റെ സിനിമ. ഈ അപ്പാര്‍ട്മെന്റിലെ ജീവിതം എന്തെന്നും സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് ഇവിടുള്ളവര്‍ അനുഭവിച്ച മാനസികാവാസ്ഥയെന്നും നേരിട്ട് അനുഭവിച്ചയാളാണു ഞാന്‍. ആ വൈകാരികതയെല്ലാമുള്ള സിനിമയാകും. '- മേജര്‍ രവി പറയുന്നു.

എച്ച്2ഒയില്‍ അടുത്തിടെ അപ്പാര്‍ട്മെന്റ് സ്വന്തമാക്കിയിരുന്ന നടന്‍ സൗബിന്‍ ഷാഹിര്‍ 15-ാം നിലയിലെ താമസക്കാരനായിരുന്നു. 16-ാം നിലയില്‍ ക്യാമറാമാന്‍ ജോമോന്‍ ടി.ജോണിനും 17-ാം നിലയില്‍ സംവിധായകന്‍ അമല്‍ നീരദിനും അപ്പാര്‍ട്മെന്റ് ഉണ്ടായിരുന്നു. അമല്‍ നീരദിന്റെ മനസ്സിലും സിനിമയുണ്ടെന്നാണ് സൂചന. മരട് സിനിമയില്‍ സൗബിന്‍ ഷാഹിര്‍ അഭിനയിക്കുമോ എന്നതും ഉയരുന്ന ചോദ്യമാണ്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ വലിയ ഹിറ്റായപ്പോള്‍ കിട്ടിയ തുക കൊണ്ടാണ് സൗബിന്‍ മരടില്‍ ഫ്ളാറ്റ് വാങ്ങിയത്. നിയമ നടപടികളും മറ്റും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴായിരുന്നു സൗബിന്റെ ഫ്ളാറ്റ് വാങ്ങല്‍. അതുകൊണ്ട് തന്നെ ഫ്ളാറ്റ് പൊളിഞ്ഞപ്പോള്‍ സൗബിന്റെ ദുഃഖവും മലയാളികള്‍ തിരിച്ചറിഞ്ഞിരുന്നു.

അസിസ്റ്റന്റ് ഡയറക്ടറായി എത്തി അഭിനയ മികവിന്റെ കരുത്ത് കാട്ടിയ സൗബിന്‍ സാഹിര്‍. സുഡാനി ഫ്രം നൈജീരിയയും കുബളങ്ങി നൈറ്റ്‌സിലും നിറഞ്ഞത് സൗബിനായിരുന്നു. ഈ സൗബിനും ഫ്ളാറ്റ് പൊളിക്കരുതെന്ന് മുദ്രാവാക്യം വിളിച്ച ഉടമകളുടെ മുമ്പില്‍ ഉണ്ടായിരുന്നു. സുഹൃത്തിന് വേണ്ടി എന്തും ചെയ്യുന്ന മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രത്തെ പോലെ മുഖത്ത് മിന്നിമറഞ്ഞ മുഖഭാവം വേദനയുടേതായിരുന്നു. മരടില്‍ പൊളിച്ച ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഒന്നില്‍ സൗബിന്റെ വിയര്‍പ്പിന്റെ വിലയുമുണ്ട്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കൊച്ചി മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ സുപ്രീംകോടതി അന്ത്യശാസനത്തിന് പിന്നാലെ പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതിന് പിന്നാലെ കുണ്ടന്നനൂര്‍ ഹോളി ഫെയ്ത്ത് ഫ്ളാറ്റ് സമുച്ചയത്തിലെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ പ്രതിഷേധമുയര്‍ത്തി ഉടമകള്‍ തടഞ്ഞിരുന്നു. ചീഫ് സെക്രട്ടറി ഗോ ബാക്ക് വിളികളുമായി മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് പ്ലക്കാര്‍ഡുകളുമായെത്തി ചീഫ് സെക്രട്ടറിയെ തടഞ്ഞത്.

ഇതിന്റെ മുന്‍നിരയില്‍ പ്രതിഷേധിക്കാന്‍ സൗബിനുമുണ്ടായിരുന്നു. സൗബിനെ കൂടാതെ ആന്‍ അഗസ്റ്റിനും ഭര്‍ത്താവ് ജോമോന്‍ ടിയും താമസിക്കുന്നത് ഇവിടെയാണ്. മേജര്‍ രവിക്കും പൊളിക്കാന്‍ പോകുന്ന കെട്ടിടത്തില്‍ ഒന്നില്‍ ഫ്‌ളാറ്റുണ്ട്. എന്നാല്‍ സിനിമാക്കാരില്‍ ഏറ്റവും പെട്ടത് സൗബിനായിരുന്നു. ആനും മേജര്‍ രവിയുമെല്ലാം ഫ്‌ളാറ്റ് വാങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ സൗബിന്‍ കുറച്ചു കാലമേ ആയിട്ടുള്ളൂ ഇവിടെ ഫ്‌ളാറ്റ് വാങ്ങിയത്. സിനിമകളില്‍ ചില്ലറ വേഷവുമായി നടന്ന സൗബിന്‍ അറിയപ്പെടുന്ന നടനായത് കുറച്ചു കാലം മുമ്പാണ്. ഇതോടെയാണ് കൊച്ചിയില്‍ സ്വന്തം ഫ്‌ളാറ്റ് വാങ്ങാന്‍ സൗബിന്‍ തീരുമാനിച്ചത്. ഇതിന് തെരഞ്ഞെടുത്തത് മരടിലെ അടിപൊളി ഫ്‌ളാറ്റും. നിയമ പോരാട്ടവും മറ്റും നടക്കുമ്പോഴാണ് സൗബിന്‍ ഇത്തരത്തിലൊരു വാങ്ങലിന് ഇറങ്ങിയത്. ആല്‍ഫ എന്ന ഫ്‌ളാറ്റ് അത്യാഡംബരത്തിന്റെ താമസ സ്ഥലമായിരുന്നു. ഇവിടെ 3200 സ്‌ക്വയര്‍ഫീറ്റിലെ ഫ്‌ളാറ്റുകളാണുണ്ടായിരുന്നത്. ഇതിന് കോടികളുടെ വിലയുമുണ്ട്. കൊച്ചയിലെ അതിസമ്പന്നരാണ് ഇവിടെ താമസിച്ചിരുന്നത്. ഇതിലൊരണ്ണമാണ് സൗബിന് നഷ്ടമാകുന്നത്.

മരടിനെ പ്രമേയമാക്കി കണ്ണന്‍ താമരക്കുളം ഒരുക്കുന്ന സിനിമയക്കും അന്തിമ രൂപമായിട്ടുണ്ട്. ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കുന്ന സിനിമ മാര്‍ച്ചില്‍ റിലീസ് ചെയ്യുകയാണു ലക്ഷ്യം. 4 അപ്പാര്‍ട്മെന്റുകളിലെ 357 കുടുംബങ്ങളെ ഒഴിപ്പിച്ചുള്ള പൊളിക്കലിന്റെ കഥ പറയുന്ന 'മരട് 357' എന്ന സിനിമയ്ക്കായി പൊളിക്കലിന്റെ ഒരുക്കങ്ങള്‍ ഫ്ളാറ്റുകള്‍ക്കുള്ളില്‍ നിന്നു ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെന്നു കണ്ണന്‍ താമരക്കുളം പറഞ്ഞു. ഒടുവില്‍ ഫ്ളാറ്റിനു പുറത്തു നിന്നു ഷൂട്ട് ചെയ്തു.

സൂപ്പര്‍ താരം മമ്മൂട്ടിയുടെ പൊളിക്കലിന്റെ ഭാഗം!
മരട് സ്ഫോടനം കാരണം സമീപത്തു നിന്ന് ഒഴിഞ്ഞ് തേവര എസ് എച്ച് കോളജിലെ ക്യാംപിലെത്തിയ ഏതാനും പേര്‍ കോളജ് ഓഡിറ്റോറിയത്തിലിരുന്ന് മൊബൈലില്‍ സ്ഫോടനം തല്‍സമയം കാണുമ്പോള്‍ എതിര്‍വശത്തെ .മുറിയില്‍ മമ്മൂട്ടിയെന്ന സൂപ്പര്‍താരം പുതിയ സിനിമയിലേക്ക് മേക്കപ്പിടുകയായിരുന്നു. . ഡബ്ബിങ് തല്‍സമയം നടക്കുന്ന സിനിമയായതിനാല്‍ പുറത്തെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്ഫോടനം തല്‍സമയം കാണുന്നവരോട് മൊബൈലിലെ ശബ്ദം ഓഫാക്കി വയ്ക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ പറയുന്നുണ്ടായിരുന്നു. സ്ഫോടനം കഴിയുംവരെ മമ്മൂട്ടിയുടെ മെയ്ക്കപ്പ് കഴിയാത്തതിനാല്‍ ക്യാംപിലെത്തിയ 11 പേര്‍ക്കും മൊബൈലില്‍ സ്ഫോടനം നല്ല ശബ്ദത്തില്‍ തന്നെ കാണാന്‍ സാധിച്ചു. അല്‍പസമയത്തിനുശേഷം മമ്മൂട്ടി മെയ്ക്കപ്പ് പൂര്‍ത്തിയാക്കി പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് കടന്നു.

ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നയാള്‍ സൈലന്‍സ് എന്ന് അലറിയതോടെ പരിസരം നിശബ്ദമായി. 2 ടേക്കില്‍ രംഗം ഷൂട്ട് ചെയ്ത് ലൈറ്റ് ഓഫ് ചെയ്തു. മമ്മൂട്ടി തിരിച്ച് മെയ്ക്കപ്പ് റൂമിലേക്ക്. സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പം മരടുനിവാസികളും മഹാനടന്‍ നടന്നുനീങ്ങുന്നത് നോക്കിനിന്നു. നവാഗതസംവിധായകന്‍ ജോഫിന്റെ ആദ്യസിനിമയാണിത്. പേരിടാത്ത ചിത്രത്തിലെ നായിക മഞ്ജു വാരിയര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category