1 GBP = 92.80 INR                       

BREAKING NEWS

ശ്രീകൃഷ്ണ സ്വാമീക്ഷേത്രത്തിന് തൊട്ടടുത്ത് ബാഗ് വലിച്ചെറിഞ്ഞ് ഓട്ടോയില്‍ കയറി കളിയിക്കാവിളയിലെത്തി; എസ് ഐയെ വെടിവച്ച് കൊന്ന ആക്രമികള്‍ താമസിച്ചത് നെയ്യാറ്റിന്‍കരയിലെ പള്ളിയില്‍; സഹായമൊരുക്കിയ ജാഫറിനെ ആരാധനാലയത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത് ക്യൂബ്രാഞ്ച് പൊലീസ്; പാലരുവിയില്‍ നിന്ന് പൊക്കിയത് നാലു പേരെ; തെളിയുന്നതുകൊലപാതകികള്‍ക്ക് കേരളത്തിലുള്ള ബന്ധങ്ങള്‍; നെയ്യാറ്റിന്‍കരയില്‍ ഉപേക്ഷിച്ച ബാഗിനെ തേടി തമിഴ്നാട് പൊലീസ്

Britishmalayali
kz´wteJI³

നെയ്യാറ്റിന്‍കര: കളിയിക്കാവിളയില്‍ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്താന്‍ പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ എത്തുമ്പോള്‍ പ്രതികളില്‍ ഒരാളായ തൗഫീക്കിന്റെ ഇടതുകൈയിലുണ്ടായിരുന്ന ബാഗ് സംബന്ധിച്ച ദുരൂഹത ഏറുന്നു. അതേസമയം, കളിയിക്കാവിളയില്‍ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രധാന സഹായം നല്‍കിയ നെയ്യാറ്റിന്‍കര ടിബി ജംഗ്ഷനു സമീപമുള്ള പള്ളിയിലെ ജീവനക്കാരന്‍ പിടിയില്‍. ഇതോടെ കളിയിക്കാവിളയിലെ കൊലയ്ക്ക് പിന്നില്‍ കേരള ബന്ധങ്ങള്‍ വ്യക്തമാവുകയാണ്.

ബാഗിലാണ് ഇപ്പോള്‍ അന്വേഷണം. നെയ്യാറ്റിന്‍കര കൃഷ്ണന്‍കോവില്‍ കഴിഞ്ഞ് നെയ്യാറ്റിന്‍കര ജംഗ്ഷന്‍ എത്തുന്നതിനു മുമ്പ് തൗഫീക്ക് ബാഗ് ഉപേക്ഷിച്ചു. ബാഗ് ഉപേക്ഷിച്ച ഇവര്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും ഓട്ടോറിക്ഷ കൈകാണിച്ച് നിര്‍ത്തി കളിയിക്കാവിളയിലേക്ക് പോയി. സിസി ടിവി ക്യാമറകളില്‍ ഇത് വ്യക്തമാണ്. പ്രതികള്‍ ഉപേക്ഷിച്ച ബാഗുകള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ബാഗിനുള്ളില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായും ആയുധങ്ങള്‍ എടുത്തശേഷം ബാഗ് ഉപേക്ഷിച്ചതാവും എന്ന നിഗമനത്തിലാണ് പൊലീസ് സംഘം. എവിടെ നിന്നാണ് അക്രമികള്‍ക്ക് ഈ ബാഗ് കിട്ടിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

ബാഗ് വീണ്ടെടുത്താല്‍ മാത്രമേ ഏത് വ്യാപാരസ്ഥാപത്തില്‍ നിന്നു വാങ്ങിയതു മുതല്‍ അതിനുള്ളില്‍ മറ്റ് എന്തെങ്കിലും ഉണ്ടോയിരുന്നോ എന്നുമുള്ള പരിശോധനകള്‍ക്കും സാധിക്കൂ. കളിയിക്കാവിളയില്‍ ഇറങ്ങിയ ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിവച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മറ്റാര്‍ക്കോ എടുക്കാന്‍ വേണ്ടി ബാഗ് ഉപേക്ഷിച്ചതാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ ഓട്ടോറിക്ഷാ തൊഴിലാളിയും പള്ളിയിലെ ജീവനക്കാരനുമായ ജാഫറിനെ ആണ് തമിഴ്നാട് ക്യുബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. എസ്‌ഐ യെ വെടിവച്ചുകൊന്ന ശേഷം പ്രതികളായ മുഹമ്മദ് സമീമും തൗഫീഖും ഇരുവരുടെയും വസ്ത്രങ്ങള്‍ ജാഫറിന് കൈമാറിയെന്നാണ് അറിയുന്നത്.

ഇരുവരും നെയ്യാറ്റിന്‍കരയില്‍ നിന്നും ബാഗുമായി ഓട്ടോറിക്ഷയില്‍ കളിയിക്കാവിളയിലേക്ക് പോയതായുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജാഫറിനെ പത്താം കല്ലില്‍ നിന്നും പിടികൂടിയത്. പള്ളി ജീവനക്കാരനായ മറ്റൊരാളും പിടിയിലായിട്ടുണ്ട്. കളിയിക്കാവിളയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തമിഴ്നാട് പൊലീസിന്റെ അന്വേഷണ സംഘം നെയ്യാറ്റിന്‍കരയിലെത്തിയിരുന്നു. പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ നിന്നുമാണ് അതിര്‍ത്തിയിലേക്ക് എത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിന്‍കരയില്‍ എത്തിയത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര എസ്‌ഐ സെന്തില്‍കുമാറിനെ വിവരം അറിയിച്ചു.

തുടര്‍ന്ന് സിസി ക്യാമറ പരിശോധനകള്‍ക്കായി നെയ്യാറ്റിന്‍കര വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാര ഭവന്‍ ഓഫീസിലെത്തി വിവിധ പ്രദേശങ്ങളിലെ സിസി ടിവി ക്യാമറകള്‍ പരിശോധിച്ചു. പരിശോധനയില്‍ ആലൂംമൂടിന് സമീപത്തെ ക്യാമറകളില്‍ നിന്നും പ്രതികളുടെ ദൃശ്യം കണ്ടെത്തി. മറ്റ് സിസി ടിവി ക്യാമറകള്‍ കൂടി പരിശോധിച്ചതോടെ പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ എത്തിയെന്നും നെയ്യാറ്റിന്‍കരയില്‍ നിന്നു ഓട്ടോറിക്ഷയില്‍ കൃത്യം ചെയ്യുന്നതിനായി കളിയിക്കാവിളയില്‍ എത്തിയെന്നുമുള്ള സൂചന ലഭിച്ചു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് ഡ്രൈവറെ ചോദ്യം ചെയ്തു. ഡ്രൈവര്‍ക്ക് സംഭവത്തില്‍ പങ്ക് ഇല്ലെന്നു അന്വേഷണ സംഘം വ്യക്തമാക്കി.

ഇന്ന് കേസില്‍ 6 പേര്‍ കസ്റ്റഡിയിലായിരുന്നു. പാലരുവിയില്‍ നിന്നാണ് നാല് പേരെ കസ്റ്റഡിയിലെടുത്തത്. തെങ്കാശി ഡിവൈഎസ്പി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം റൂറല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. ഈ നാല് പേരും പ്രതികളാണെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. കസ്റ്റഡിയിലെടുത്തവരെ തമിഴ്നാട് പൊലീസിന് കൈമാറിയിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ട് പേരെയും വര്‍ഷങ്ങളായി പാലക്കാട് സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശികളുമാണ് നേരത്തെ പിടിയിലായത്. കസ്റ്റഡിയിലെടുത്ത ഇഞ്ചിവിള സ്വദേശികളായ താസിം 31, സിദ്ധിക് 22 എന്നിവര്‍ക്ക് മുഖ്യ പ്രതികളിലൊരാളായ തൗഫീക്കുമായി അടുത്ത ബന്ധമുണ്ടെന്നെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് മുമ്പ് തൗഫീക്ക് ഈ രണ്ടുപേരുമായി നിരന്തരം ഫോണില്‍ വിളിച്ചിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തൗഫീക്കും അബ്ദുള്‍ ഷെമീമും ഉള്‍പ്പെട്ട തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

ബുധനാഴ്ച രാത്രി 10.30 ഓടെ ആയിരുന്നു ചെക്ക് പോസ്റ്റ് എസ്ഐയായ മാര്‍ത്താണ്ഡം സ്വദേശി വില്‍സണെ ബൈക്കിലെത്തിയ രണ്ട് പ്രതികളും ചേര്‍ന്ന് വെടിവെച്ചത്. തലയില്‍ തൊപ്പി ധരിച്ചെത്തിയ സംഘം ഓടിയെത്തി വില്‍സണിന്റെ തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തൊട്ടടുത്തുള്ള ഒരു വ്യാപാരസ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പൊലീസിന് പ്രധാനതെളിവ് കിട്ടിയത്. പ്രതികളായ തൗഫീക്കും ഷെമീമും തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗാണ് കൊലയ്ക്ക് പിന്നില്‍ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category