1 GBP = 96.00 INR                       

BREAKING NEWS

ഞങ്ങളുടെ സ്വന്തം സുല്‍ത്താന്‍

Britishmalayali
ജോണ്‍ മുളയങ്കില്‍

പ്രവാസ ജീവിതത്തില്‍ ഇത്രയും സന്തോഷം നിറഞ്ഞ ഒരു കാലഘട്ടം ഉണ്ടായിരുന്നോ എന്നു ചോദിച്ചാല്‍ ഇല്ല എന്നാണ് അതിനുത്തരം. 1982ല്‍ ഞാന്‍ മസ്‌ക്കറ്റില്‍ എത്തി. സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നറിയപ്പെടുന്ന രാജ്യം. സലാല മുതല്‍ മസ്‌ക്കറ്റു വരെ നീണ്ടു നിവര്‍ന്നു കിടക്കുന്ന അനേകം കടല്‍ത്തീരങ്ങളുള്ള രാജ്യം മറ്റ് രാജ്യങ്ങളില്‍ നിന്നു വിഭിന്നമായി എന്നു തന്നെ പറയാം ഇത്രയും സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ പറ്റിയ ഒരു ഗള്‍ഫ് രാജ്യം മറ്റൊന്നില്ല അതിനു കാരണം അവിടുത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബുസ് ബിന്‍ സയിദ് എന്ന രാജാവായിരുന്നു. ഒരു രാജ്യത്തെ ഭരിക്കുന്നവര്‍ എങ്ങനെ ആയിരിക്കണം എന്നു കണ്ടു പഠിക്കാന്‍ പറഞ്ഞാല്‍ ഏറ്റവും ആദ്യം വരുന്ന പേരു സുല്‍ത്താന്‍ ഖബൂസന്റെ ആയിരിക്കും. മനുഷ്യ സ്നേഹിയായ സ്വന്തം ജനങ്ങളെ പോലെ തന്നെ പ്രാവാസികളെയും കണ്ടിരുന്ന സമാധാനത്തിന്റെ കാവല്‍ ദൂതനെന്ന് വിശേഷിപ്പിയ്ക്കാവുന്ന വ്യക്തിത്വം.

ഹിന്ദുവിനെയും മുസ്ലീമിനെയും ക്രിസ്ത്യാനിയെയും മറ്റു മതസ്ഥരെയും ഒര പോലെ കണ്ട് ക്രിസ്ത്യാനികള്‍ക്ക പള്ളികളും ഹിന്ദുക്കള്‍ക്ക് അമ്പലങ്ങളും പണിയുവാന്‍ സ്ഥലവും സാമ്പത്തിക സഹായങ്ങളും ചെയ്ത ഒരു മുസ്ലാം ഭരണാധികാരിവേറ എവിടെ കാണും. രാജ്യത്തിന്റെ വികസനത്തിനും പൗരന്മാരുടെ വിദ്യാഭ്യാസത്തിനും മുന്‍ഗണന നല്‍കി ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു ഒമാനെ മറ്റേതൊരു ഗള്‍ഫ് രാജ്യത്തിനു മാതൃകയാക്കാവുന്ന രീതി. പുരോഗമനത്തിന്റെ മകുടം ചൂടിച്ചത് സുല്‍ത്താന്‍രെ ദീര്‍ഘ വീഷണമായിരുന്നു. ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസം നേടിയ സുല്‍ത്താന്‍ ഭാരതത്തോട് പ്രത്യകം സ്നേഹം തന്നെയുണ്ടായിരുന്നു ഭാരതീയരോടു ഇരുപതു വര്‍ഷക്കാലം മസ്‌ക്കറ്റില്‍ ജീവിച്ച ഞങ്ങള്‍ക്ക് സന്തോഷത്തോടെ സമാധാനത്തോടെ സാമ്പത്തീക നേട്ടത്തോടെ ജീവിക്കാന്‍ സാധിച്ചത് ഈ ഒരു ഭരണാധികാരിയുടെ നന്മ കൊണ്ടു മാത്രമാണ്.

ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാതെ ഓരോ കേരളീയന്റെയും ഭാരതീയന്റെയും പ്രവാസികളുടെയും മനസ്സില്‍ മായാത്താ മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ ഒരു ദൈവാസ്ഥാനീയനായ സുല്‍ത്താന്‍ ഖബൂസ് ബിന്‍ സയ്ദ് ഭൂമിയോടു വിട പറഞ്ഞു എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. ഏതൊരു മതേതരം രാഷ്ട്രത്തില്‍ മത വിശ്വാ3സിക്ലള്‍ക്ക് ജീവിക്കാമോ പറ്റുമോ അതു പോലെയും ഏതൊരു ജനാധിപത്യ രാഷ്ട്രത്തില്‍ പൗരന്മാര്‍ക്ക് തുല്യ നീതി ലഭിക്കുന്നുവോ അതുപോലെയും ജീവിക്കാന്‍ പറ്റിയ മറ്റൊരാള്‍ ഗള്‍ഫ് രാജ്യം സ്വപ്നങ്ങളില്‍ മാത്രം.

ജനങ്ങള്‍ക്കും രാഷ്ട്രത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച സുല്‍ത്താന്റെ വിയോഗം ഒമാനും അവിടെയുള്ള പ്രവാസികള്‍ക്കും ഒരു തീരാ നഷ്ടമാണ് ജിസിസി രാജ്യങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തപ്പോള്‍ സമാധാന ദൂതനായി പറന്നെത്തി ഇരു ഭാഗത്തിനും സമ്മതമാകുന്ന രീതിയില്‍ ഫോര്‍മുലകള്‍ കണ്ടെത്തി ആ രാജ്യങ്ങളെ സമാധാനത്തിന്റെ പാതയില്‍ എത്തിക്കാന്‍ സുല്‍ത്താന് പ്രത്യേക കഴിവു തനനെയുണ്ടായിരുന്നു. ഒമാനില്‍ ജീവിച്ച ഓരോ പ്രവാസികയുടെയും മനസ്സിലും പിതാവിന്റെയോ ദൈവത്തിന്റെയോ രക്ഷകന്റെയോ സ്ഥാനം നല്‍കാന്‍ ആര്‍ക്കും രണ്ടാമതന്നു കൂടി ആലോചിക്കേണ്ടി വന്നിട്ടില്ല. മനസ്സിന്റെ ഉള്ളറകളില്‍ ദുഃഖത്തിന്റെ നെരിപ്പോട് കൂടി സുല്‍ത്താന്‍ ഖബൂസ് ബിന്‍ സയ്ദിന്റെ ആത്മാവിന് നിത്യ ശാന്തി അവിടുത്ത ജനങ്ങള്‍ക്കൊപ്പം നേര്‍ന്നു കൊള്ളുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category