1 GBP = 94.40 INR                       

BREAKING NEWS

ചിറകൊടിഞ്ഞ സ്വപ്നങ്ങള്‍ വേറിട്ട അനുഭവമായി; ഗംഭീരമായി കലാവിരുന്നുകളും; ആഘോഷരാവില്‍ മുങ്ങി സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം

Britishmalayali
ശ്രീകുമാര്‍ കല്ലിട്ടത്തില്‍

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളത്തനിമ നിലനിര്‍ത്തി ആഘോഷങ്ങള്‍ ഒരുക്കുന്ന കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം മലയാളി കുടുംബങ്ങള്‍ക്ക് ആഘോഷരാവായി മാറി.

ജനുവരിയിലെ ആദ്യ ശനിയാഴ്ച വൈകുന്നേരം ജോലിക്കും തിരക്കുകള്‍ക്കും അവധി നല്‍കി പുതു വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് കുട്ടികളും മുതിര്‍ന്നവരും ആഘോഷത്തിനായി മാറ്റിവെച്ചപ്പോള്‍ സൗഹൃദ കൂട്ടായ്മ വേറിട്ട അനുഭവമായി മാറി. ജോലി തിരക്കിനിടയില്‍ വീണു കിട്ടുന്ന ആഘോഷങ്ങള്‍ ആണ് പരസ്പരം സ്‌നേഹവും സന്തോഷവും കൈമാറാന്‍ അവസരം ആയിമാറുക  എന്ന ബോധ്യം ആണ് എപ്പോഴും ആഘോഷങ്ങള്‍ വര്‍ണ്ണാഭമാകുന്നത്.

കൊച്ചുകുട്ടികളും മുതിര്‍ന്നവരും വേദിയില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചപ്പോള്‍ ഈ കലാ വിരുന്നുകള്‍ മറക്കാനാകാത്ത അനുഭവം ആയി സ്റ്റോക്ക് മലയാളി സമൂഹത്തിന് മാറി. ചിട്ടയായ ആഘോഷപരിപാടിയുടെ നടത്തിപ്പിന് കെസിഎ നേതൃത്വം വീണ്ടും കഴിവ് തെളിയിക്കുകയായിരുന്നു 2020 ലെ ആദ്യ പ്രോഗ്രാം. ഓരോ വര്‍ഷവും ആഘോഷ പരിപാടികള്‍ക്ക് മലയാളികളുടെ എണ്ണം കൂടി വരുകയാണ്.

ആഘോഷങ്ങള്‍ ആണ് സ്റ്റോക്കിലെ മലയാളി സമൂഹത്തിനും സന്തോഷം. പിണക്കങ്ങളും കുശുമ്പും കുന്നായ്മയും ഇല്ലാതെ സ്‌നേഹത്തോടെയും സന്തോഷത്തോടെയും ഒത്തുകൂടുന്ന ഓരോ വര്‍ഷത്തെയും ആദ്യ ആഘോഷം ആണ് കെസിഎയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം. വേദിയില്‍ ചിട്ടയായ പരിശീലനം നേടിയവരുടെ കലാപ്രകടനം ഏറെ ഹൃദ്യമായി.
കരോള്‍ ഗാനത്തില്‍ സമ്മാനാര്‍ഹരായ കുട്ടികളുടെ കരോളും, ജിഷാ ബിനോയുടെയും അല്‍വിയ സജിയുടെയും ഗാനങ്ങളും, സിയോന ജ്യോതിസിന്റെ വാദ്യോപകരണങ്ങളുടെ മിന്നുന്ന പ്രകടനവും സദസിനെ സംഗീതത്തിന്റെ മാസ്മരികതയിലേക്കും, കെസിഎ ഡാന്‍സ് സ്‌കൂളിലെ കുട്ടികളുടെ ക്ലാസിക്കലും, കലാഭവന്‍ നൈസിന്റെ ശിക്ഷണത്തില്‍ കുട്ടികളുടെ സിനിമാറ്റിക്കും ഒപ്പം റീനു മാത്യുവിന്റെ നേതൃത്വത്തില്‍ മുതിര്‍ന്നവരുടെ ഡാന്‍സും, സാബു എബ്രഹാം സംവിധാനം ചെയ്ത ചിറകൊടിഞ്ഞ സ്വപ്നങ്ങള്‍ നാടകവും വേറിട്ട അനുഭവം ആണ് സമ്മാനിച്ചത്.

500ല്‍ പരം വരുന്ന അംഗങ്ങളുടെ കൂട്ടായ്മയും സഹകരണവും അവരുടെ സ്‌നേഹപ്രതികരണങ്ങളും സ്‌കൂള്‍ കോര്‍ഡിനേറ്റര്‍സിനും ഫുഡ് കമ്മിറ്റിക്കും മറ്റ് എല്ലാ കമ്മിറ്റി മെമ്പേഴ്സനും കൂടുതല്‍ കരുത്തോടും കാര്യക്ഷമതയോടും പ്രവര്‍ത്തിക്കാന്‍ പ്രചോദനവും പ്രോത്സാഹനവുമായി മാറി എന്ന് സംഘാടകര്‍ പറഞ്ഞു. ആഘോഷത്തില്‍ സോനാ സാബു അവതാരകയായി നിറഞ്ഞു നിന്നു. ശരിയായ ശബ്ദ വ്യന്യാസത്തോടെ മികവാര്‍ന്ന ശബ്ദ ക്രമീകരണം ഒപ്പം വെളിച്ചവും നിയന്ത്രിച്ചത് സാങ്കേതികതയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന അനീഷ് അശോക് ആയിരുന്നു.

ആന്‍സന്‍ ജയ്‌സന്‍ മികവാര്‍ന്ന ചിത്രങ്ങളും പിആര്‍ഓ കൂടിയായ സുദീപ് എബ്രാഹം വീഡിയോ ഗ്രാഫിയും ചെയ്തു. നാവില്‍കൊതിയൂറും രുചിയുള്ള വിഭവ സമൃദ്ധമായ അത്താഴവിരുന്നോടെ പരസ്പരം സ്‌നേഹം പങ്കിട്ടു ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷത്തിനു തിരശീല വീണപ്പോള്‍ വീണ്ടും ഈസ്റ്റര്‍ വിഷു ആഘോഷത്തിനു കാണാം എന്ന പ്രതീക്ഷയുമായി സ്റ്റോക്ക് മലയാളി സമൂഹം സൗഹൃദത്തോടെ പിരിഞ്ഞു.
 
പ്രസിഡന്റ് ചന്ദ്രിക ഗൗരിയമ്മ കേക്ക് മുറിച്ചു കൊണ്ട്  കെ സി എ യുടെ പതിനഞ്ചാം  വാര്‍ഷികആഘോഷങ്ങളുടെ ഉത്ഘാടനവും നടത്തി. സെക്രട്ടറിയുടെ അഭാവത്തില്‍ റിന്റോ ജോക്കി സ്വാഗതം ആശംസിച്ചു  സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ ബിജു മാത്യു  നാട്ടില്‍ നിന്നും എത്തിയ  വി ജെ എബ്രഹാം  ആശംസയും ട്രെഷറര്‍ ജ്യോതിസ് നന്ദിയും പറഞ്ഞു. തുടര്‍ന്നായിരുന്നു കലാസന്ധ്യ അരങ്ങേറിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category