1 GBP = 93.15 INR                       

BREAKING NEWS

താളമേളങ്ങള്‍ ആടിത്തിമിര്‍ത്ത രാവില്‍ പോര്‍ട്‌സ്മൗത്ത് മലയാളികള്‍ക്ക് ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍; പുതിയ നേതൃനിരയ്ക്കു സ്വാഗതമോതി അംഗങ്ങള്‍

Britishmalayali
kz´wteJI³

തിനൊന്നാമത് ക്രിസ്മസ് ആന്‍ഡ് ന്യൂ ഇയര്‍ ആഘോഷം പാര്‍ക്ക് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് അതിഗംഭീരമായി ആഘോഷിക്കപ്പെട്ടു. വിവിധതരം പ്രോഗ്രാമുകളും മാപ്പ് മെമ്പേഴ്‌സിന്റെ സഹകരണ നിറ സാന്നിധ്യം കൊണ്ടും എക്കാലത്തെയും വെച്ച് മികച്ച ക്രിസ്മസ് ന്യൂഇയര്‍ ആഘോഷമാക്കി മാറ്റുവാന്‍ ടീം മാപ്പിന് സാധിച്ചു. ഉന്നതനിലവാരം പുലര്‍ത്തിയ ആങ്കറിംഗ് ടീമും ഓര്‍ക്കസ്ട്രയും ക്രിസ്മസ് ന്യൂഇയര്‍ ആഘോഷത്തെ ഉന്നത നിലവാരത്തില്‍ എത്തിച്ചു.

നയന മനോഹരവും ചടുലതാളം ങ്ങളുമായി സദസ്സിനെ കോരിത്തരിപ്പിച്ചു കൊണ്ട് ബോളിവുഡ് ഡാന്‍സ് ടീം സചാരോയുടെ പെര്‍ഫോമന്‍സ് ഹര്‍ഷാരവത്തോടെ കൂടി സദസ്സ് ഏറ്റെടുത്തു. മാപ്പ് മെമ്പേഴ്‌സിന്റെ സ്‌കിറ്റുകളം ഡാന്‍സ് പ്രോഗ്രാമുകളും ഉന്നതനിലവാരം പുലര്‍ത്തിയ ആയിരുന്നു എന്നുള്ളതിന് ഉത്തമ ഉദാഹരണമായിരുന്നു ഓരോ പ്രോഗ്രാമുകള്‍ക്ക് ശേഷവും സദസ്സില്‍ നിന്ന് ഉയര്‍ന്ന ഹര്‍ഷാരവം. കോമഡി സ്‌കിറ്റുകളും സദസ്സിനെ ഏറെ കയ്യിലെടുത്ത പ്രോഗ്രാം ആയിരുന്നു.

മലയാളം വായനയ്ക്ക് ഇരുത്തല്‍.. ക്ലാസിക്കല്‍ ഡാന്‍സ് അരങ്ങേറ്റം.. എന്നീ പ്രോഗ്രാമുകളും സദസ്സ് ഏറെ ഹര്‍ഷാരവത്തോടെ കൂടി സ്വീകരിച്ച പരിപാടികള്‍ ആയിരുന്നു. സ്വാദിഷ്ടവും വിഭവസമൃദ്ധമായ സദ്യ ക്രിസ്മസ് ന്യൂ ഇയര്‍ പ്രോഗ്രാമിന്റെ ഏറെ മാറ്റുകൂട്ടി. ഈ ആഘോഷത്തോടൊപ്പം 2020ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ടീം മാപ്പിന്റെ കൂട്ടായ്മയുടെയും കഠിന പ്രയത്‌നത്തിന്റെയും ഉത്തമ ഉദാഹരണമായിരുന്നു ക്രിസ്മസ് ന്യൂ ഇയര്‍ പ്രോഗ്രാം. അക്കാലത്തെക്കാളും സഹകരണംകൊണ്ടും നിലവാരം കൊണ്ടും ക്രിസ്മസ് ന്യൂ ഇയര്‍ പ്രോഗ്രാം ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ ടീം മാപ്പിന് സാധിച്ചു. ഈ വിജയത്തിനായി ടീം മാപ്പില്‍ പ്രവര്‍ത്തിച്ച രാജുമോന്‍ കുര്യന്‍ ചെയര്‍മാന്‍, ലിജോ രഞ്ജി സെക്രട്ടറി, ഷാജു ദേവസ്യ ട്രഷറര്‍, ഷൈനി റിച്ചാര്‍ഡ് ആര്‍ട്‌സ് സെക്രട്ടറി, ജിയോ ജോസഫ് സ്‌പോര്‍ട്‌സ് സെക്രട്ടറി, രജീഷ് നായര്‍ ജോയന്റ് സെക്രട്ടറി, അനില്‍ മേരിഗിരി ജോയന്റ് ആര്‍ട് സെക്രട്ടറി, സോണി കുര്യന്‍ ഫുഡ് കോര്‍ഡിനേറ്റര്‍, മാത്യു വര്‍ഗീസ് ജോയന്റ് സ്‌പോര്‍ട്‌സ് സെക്രട്ടറി, ശോഭാ ആനന്ദവിലാസ് വൈസ് ചെയര്‍മാന്‍, സോണി ബോസ് പിആര്‍ഒ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമായിരുന്നു ക്രിസ്മസ് ന്യൂ ഇയര്‍ പ്രോഗ്രാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category