1 GBP = 92.20 INR                       

BREAKING NEWS

ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ മകരവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി

Britishmalayali
kz´wteJI³

ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ മകരവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. മാഞ്ചസ്റ്റര്‍ മേളത്തിന്റെ താലപ്പൊലിയുടെയും അകമ്പടിയോടെയാണ് തൃക്കൊടിയേറ്റ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രസാദ് ഭട്ട് ചടങ്ങുകള്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ഭക്തിസാന്ദ്രമായ ഗാനമേള ആരംഭിച്ചു. ശേഷം മഹാഗണപതി പൂജ, വിളക്കു പൂജ, അര്‍ച്ചന, പുഷ്പാഞ്ജലി, പടിപൂജ, ദീപാരാധന എന്നിവയും നടന്നു. എട്ടു മണിയോടു കൂടി ഹരിവരാസനം പാടി നടയടച്ചു. 

തുടര്‍ന്ന് അരവണ, ഉണ്ണിയപ്പം, പഴങ്ങള്‍ തുടങ്ങിയ മഹാപ്രസാദവും വിതരണം ചെയ്തു. 350 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ എല്ലാ അംഗങ്ങളും കുടുംബാംഗങ്ങളും അതിഥികളുമെല്ലാം പരിപാടിയില്‍ പങ്കെടുത്തു.

നാട്ടില്‍ നടക്കുന്ന ഉത്സവം പോലെ തന്നെ അനുഭവിച്ചറിയുവാന്‍ സാധിച്ചുവെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇതിനു ഭക്തിഗാനങ്ങളും പൊലിമ പകര്‍ന്നു. ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ അംഗങ്ങള്‍ തന്നെയാണ് ഭജന ചൊല്ലിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category