1 GBP = 92.20 INR                       

BREAKING NEWS

'എല്ലാം ഒകെയാണ്..ഞാന്‍ ഓട്ടോ പൈലറ്റിലേക്ക് നീങ്ങുന്നു' വെന്നായിരുന്നു പൈലറ്റിന്റെ അവസാനവാക്കുകള്‍; അസാധാരണമായി ഒന്നുമില്ല; കൃത്യമായ അന്താരാഷ്ട്ര വ്യോമപാതയിലൂടെയാണ് ബോയിങ് സഞ്ചരിച്ചത്; റവല്യൂഷണറി ഗാര്‍ഡുകളുടെ തന്ത്രപ്രധാന സൈനിക താവളത്തിന് അടുത്ത് കൂടി പറന്നതുകൊണ്ടാണ് മിസൈല്‍ തൊടുത്തതെന്ന ഇറാന്‍ വാദം ശുദ്ധ അസംബന്ധമെന്ന് യുക്രൈന്‍; വിമാനാപകടത്തില്‍ തങ്ങളുടെ പൗരന്മാര്‍ കൊല്ലപ്പെട്ട അഞ്ച് രാഷ്ട്രങ്ങള്‍ ഇറാനെതിരെ നിയമനടപടിക്ക്; ഖമനേയിക്കും കൂട്ടര്‍ക്കും ഇത് കഷ്ടകാലം

Britishmalayali
kz´wteJI³

സിങ്കപ്പൂര്‍: യുക്രൈന്‍ ബോയിങ് വിമാനം അബദ്ധത്തില്‍ മിസൈല്‍ തൊടുത്ത് തകര്‍ത്തതിന് ശേഷമുള്ള സംഭവവികാസങ്ങള്‍ ഇറാനെ പിടിച്ചുലയ്ക്കുകയാണ്. അപകടത്തില്‍ തങ്ങളുടെ പൗരന്മാര്‍ കൊല്ലപ്പെട്ടതോടെ അഞ്ച് രാഷ്ട്രങ്ങള്‍ ഇറാനെതിരെ നിയമനടപടി ആലോചിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഇതിനായി ആ രാജ്യങ്ങളുടെ പ്രതിനിധികള്‍ വ്യാഴാഴ്ച ലണ്ടനില്‍ കൂടിക്കാഴ്ച നടത്തും. യുക്രൈന്‍ വിദേശകാര്യ മന്ത്രി റോയിറ്റേഴ്സിനെ അറിയിച്ചതാണ് ഇത്. സിങ്കപ്പൂരില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ വാഡിം പ്രിസ്തൈകോ ഇത് വെറും ചര്‍ച്ചയല്ലെന്ന് സൂചിപ്പിച്ചു. സംഭവത്തില്‍ ഇരകളായവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം. ഒപ്പം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം. 176 യാത്രക്കാരാണ് ടെഹ്റാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്നയുടന്‍ മിസൈലേറ്റ് തകര്‍ന്നുവീണ വിമാനത്തില്‍ ഉണ്ടായിരുന്നത്.

യുഎസുമായി സംഘര്‍ഷം മൂര്‍ദ്ധന്യാവസ്ഥയിലെത്തി നില്‍ക്കെ തന്ത്രപ്രധാനമായ സൈനിക താവളത്തിന് അടുത്തുകൂടി പറന്നതുകൊണ്ടാണ് യുക്രൈന്‍ വിമാനത്തെ വെടിവെച്ചിട്ടതെന്ന ഇറാന്‍ വാദം ശുദ്ധ അസംബന്ധമെന്നാണ് പ്രിസ്തൈകോ വിശേഷിപ്പിച്ചത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് തങ്ങള്‍ക്ക് കൈമാറാമെന്ന് ഇറാന്‍ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും ജനുവരി 16 ന് ലണ്ടനില്‍ ചേരുന്ന അഞ്ച് രാഷ്ട്രങ്ങളുടെ യോഗം ഇറാന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഉറപ്പ്. അഞ്ച് രാഷ്ട്രങ്ങളില്‍ 57 പേര്‍ കൊല്ലപ്പെട്ട കാനഡയും ഉള്‍പ്പെടുന്നു. സ്വീഡന്‍, അഫ്ഗാനിസ്ഥാന്‍, തുടങ്ങിയ രാജ്യങ്ങളുമുണ്ട്.

ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കാന്‍ വേണ്ടി നാല് രാഷ്ട്രങ്ങളുടെയും ബ്രിട്ടന്റെയും ഒരു സംയുക്ത ഗ്രൂപ്പ് രൂപീകരിച്ചെന്ന് കാനഡ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരട്ടപൗരത്വമുള്ള പല ഇറാന്‍കാരും വിമാനത്തിലുണ്ടായിരുന്നു. സംഭവത്തില്‍ ആദ്യം ഉത്തരവാദിത്വം നിഷേധിച്ച ഇറാന്‍ പിന്നീട് അത് സമ്മതിക്കുകയായിരുന്നു. അമേരിക്കന്‍ വിമാനമെന്ന് തെറ്റിദ്ധരിച്ചാണ് മിസൈല്‍ ഉതിര്‍ത്തതെന്നാണ് ഇറാന്‍ നല്‍കിയ വിശദീകരണം. റവല്യൂഷണറി ഗാര്‍ഡുകളെ ലാക്കാക്കിയാണ് വിമാനം വന്നതെന്നും ഇറാന്‍ ഭയന്നിരുന്നു.

എന്നാല്‍, ഇറാന്റെ വാദത്തെ യുക്രൈന്‍ തള്ളിക്കളയുകയാണ്. 'ഈ വാദം തീര്‍ത്തും അസംബന്ധമാണ്, കാരണം ഞങ്ങളുടെ വിമാനം അന്താരാഷ്ട്ര വ്യോമപാതയുടെ പരിധിക്കുള്ളിലാണ് സഞ്ചരിച്ചിരുന്നത്. അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ല', പ്രിസ്തൈകോ പറഞ്ഞു. 'എല്ലാം ഒകെയാണ്..ഞാന്‍ ഓട്ടോ പൈലറ്റിലേക്ക് നീങ്ങുന്നു'വെന്നായിരുന്നു പൈലറ്റിന്റെ അവസാന വാക്കുകളെന്ന അന്വേഷകര്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

'ഞങ്ങളുടെ വിമാനം ദിശ തെറ്റി സഞ്ചരിച്ചുവെന്ന മാധ്യമങ്ങളില്‍ കണ്ടു. അതെ...കാരണം അതിന് നേരേ മിസൈല്‍ ആക്രമണമുണ്ടായി. അത് തകര്‍ന്നുവീഴുകയായിരുന്നു ',പ്രിസ്തൈകോ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇറാന്റെ റവല്യൂഷനറി ഗാര്‍ഡുകള്‍ സംഭവത്തില്‍ രാജ്യത്തോട് മാപ്പ് പറഞ്ഞിരുന്നു. പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. താന്‍ കഴിഞ്ഞ ബുധനാഴ്ച തന്നെ ഈ പിഴവിനെ കുറിച്ച് അധികൃതരെ അറിയിച്ചിരുന്നുവെന്ന് സീനിയര്‍ ഗാര്‍ഡ്സ് കമാന്‍ഡര്‍ അമിറാലി ഹാജിസാദെ പ്രസ്താവിച്ചതോടെ ഇറാന്‍ അത് നേരത്തെ നിഷേധിച്ചത് എന്തുകൊണ്ടെന്ന ചോദ്യം ഉയര്‍ന്നിരുന്നു.

'ഏതെങ്കിലും താഴെ തട്ടിലുള്ള ഒരുസൈനികനാണ് ആ ബട്ടന്‍ അമര്‍ത്തിയതെന്ന തരത്തിലുള്ള പ്രതികരണമല്ല വേണ്ടത്. ഇത് ഇറാന്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ'്, യുക്രൈന്‍ വിദേശകാര്യമന്ത്രി അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കി. ഏതായാലും ബ്ലാക്ക് ബോക്സുകള്‍ കിട്ടുന്നതോടെ അപകടകാരണം കൂടുതല്‍ വ്യക്തമാകും. അതേസമയം, രാജ്യത്ത് ഖമനേയിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് പുറമേ അഞ്ച് രാഷ്ട്രങ്ങള്‍ കൂടി തങ്ങള്‍ക്കെതിരെ വാളെടുത്തത് ഇറാന് തലവേദനയായിരിക്കുകയാണ്. യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പോവുകയായിരുന്ന വിമാനത്തില്‍ 167 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണുണ്ടായിരുന്നത്. 82 ഇറാനിയന്‍ പൗരന്മാരും 63 കാനഡ പൗരന്മാരും 11 യുക്രൈന്‍കാരുമാണ് കൊല്ലപ്പെട്ടത്.

യുഎസ് വ്യോമാക്രമണത്തില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാന്‍ - യുഎസ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category