1 GBP = 93.70 INR                       

BREAKING NEWS

ലിറ്റില്‍ഹാംപ്ടണ്‍ ഫാമിലി എന്റര്‍ടൈന്‍മെന്റിന് കരുത്തുറ്റ പുതുനേതൃത്വം; കുര്യാക്കോസ് ചുള്ളാലില്‍ പ്രസിഡന്റ്; സെക്രട്ടറി നിഷ ജിത്തു; ട്രഷറര്‍ ബിനു കുര്യാക്കോസ്

Britishmalayali
kz´wteJI³

ലിറ്റില്‍ഹാംപ്ടണ്‍: ലിറ്റില്‍ഹാംപ്ടണ്‍ ഫാമിലി എന്റര്‍ടൈന്‍മെന്റിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഈ കഴിഞ്ഞ ശനിയാഴ്ച ലിറ്റില്‍ഹാംപ്ടണ്‍ സെന്റ് ജെയിംസ് ഹാളില്‍ വച്ചു നടന്നു. പ്രസിഡന്റ് ഐജു ജോസ്, സെക്രട്ടറി ജൂഡ്, ട്രഷറര്‍ സൗമ്യ രഞ്ജുഷ് എന്നിവര്‍ നേതൃത്വം നല്‍കിയ ആഘോഷ പരിപാടികളില്‍ സാന്റാക്ലോസ് ആയി ജിബിന്‍ ജോസ് മാത്യു വേഷമണിഞ്ഞു. ജോസഫ് ഗ്രിഗറി ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കി.

തുടര്‍ന്ന് യേശുവിന്റെ ജനനത്തെ കുട്ടികള്‍ക്കുള്ള കഥാരൂപേണ സജി മാമ്പള്ളി, നിഷാ സജി, റിതിക ഷിബു എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചു. കുട്ടികളുടെ കരോള്‍ ഗാനങ്ങളും ധാരാളം നൃത്തങ്ങളും ഗാനങ്ങളും പരിപാടികളുടെ മോടികൂട്ടി. മിലി രാജേഷിനെയും നിഷാ ജിത്തുവിന്റെയും, ജീനാ ജോസിന്റെയും ജീനാ ജൂഡിയന്റെയും സൗമ്യ രഞ്ജുഷിന്റെയും നേതൃത്വത്തില്‍ നടന്ന കുടുംബിനികളുടെ ഫാഷന്‍ ഷോ ആഘോഷ പരിപാടികളുടെ പ്രധാന ആകര്‍ഷണമായിരുന്നു. യുവ നര്‍ത്തകിമാര്‍ അണിനിരന്ന സംഘ നൃത്തങ്ങള്‍ സദസ്സിനെ കോരിത്തരിപ്പിച്ചു. എലിസബത്ത് തോമസ്, മരിയ സോണി, മരിയ ഷിബു എന്നിവരുടെയും നേഹ കുര്യാക്കോസ്, ആന്റണി ഷിബു എന്നിവരുടെ നേതൃത്വത്തിലും അവതരിപ്പിച്ച ഹാസ്യ നാടകങ്ങള്‍ സദസ്സിനെ നന്നേ ചിരിപ്പിച്ചു. 

ആഘോഷ പരിപാടികള്‍ക്കിടെ നടന്ന അടുത്ത വര്‍ഷത്തെ ഭരണസമിതിയിലേക്ക് നടന്ന ആവേശകരമായ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ആയി കുര്യാക്കോസ് പൗലോസ് ചുള്ളാലിലും, സെക്രട്ടറി ആയി നിഷ ജിത്തുവും, ട്രഷറര്‍ ആയി ബിനു കുര്യാക്കോസും വൈസ് പ്രസിഡന്റ് ആയി സിന്ധു സോജനും ജോയിന്റ് സെക്രട്ടറി ആയി ജോമോന്‍ ജോസഫും തിരഞ്ഞെടുക്കപ്പെട്ടു. അവരോടൊപ്പം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ഷൈബി വര്‍ഗീസ്, ജിബിന്‍ ജോസ് മാത്യു, ഡെയ്‌സി ജോസ്, ജാക്കലിന്‍ ജോബി, ഡാനി ഡാനിയേലും യുവപ്രതിനിധികളായി തോമസ് സ്റ്റീഫനെയും എലിസബത്ത് തോമസിനെയും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആയി ജോസഫ് ഗ്രിഗറിയെയും തിരഞ്ഞെടുത്തു. 

ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ക്ക് ഐജു ജോസ് സ്വാഗതവും സൗമ്യ രഞ്ജുഷ് നന്ദിയും അര്‍പ്പിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും അഭ്യര്‍ത്ഥിച്ചു. സൈനിക സേവനത്തില്‍നിന്നും വിരമിച്ചു പ്രവാസ ജീവിതം ആരംഭിച്ച കുര്യാക്കോസ് പൗലോസ് ചുള്ളാലിലിന്റെ സംഘാടനമികവിലും നേതൃത്വത്തിലും മികച്ച ഭരണം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ലിറ്റില്‍ഹാംപ്ടണ്‍ മലയാളികള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category