1 GBP = 92.20 INR                       

BREAKING NEWS

സ്വന്തമാക്കിയത് യുകെയിലെ രണ്ടാമത്തെ ദേവാലയം; മാഞ്ചസ്റ്ററിലെ യാക്കോബായ സുറിയാനി സഭയ്ക്ക് ഇത് അനുഗ്രഹീത മുഹൂര്‍ത്തം; മൂറോന്‍ കൂദാശ ചടങ്ങിനായി കാത്തിരുന്ന് വിശ്വാസികള്‍

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവക സ്വന്തമായി ദേവാലയം വാങ്ങിയതിന്റെ സന്തോഷത്തിലും ആഹ്ളാദത്തിലുമാണ് സഭയും ഇടവകയും. യുകെയില്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ദേവാലയം ആണ് ഇത്. കഴിഞ്ഞ ദിവസം നടന്ന ഇടവക പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന വി. മൂന്നിന്മേല്‍ കുര്‍ബാന യുകെ പാത്രിയാര്‍ക്കല്‍ വികാര്‍ ഡോ. മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലും ഇടവക വികാരി ഫാദര്‍ ഗീവര്‍ഗീസ് തണ്ടായത്ത്, സഹ വികാരി ഫാദര്‍ എല്‍ദോസ് വട്ടപ്പറമ്പില്‍ എന്നിവരുടെ സഹ കാര്‍മികത്വത്തിലും നടത്തപ്പെട്ടു.

തുടര്‍ന്ന് നടന്ന പെരുന്നാള്‍ റാസാ, നേര്‍ച്ചസദ്യ, പൊതുസമ്മേളനം എന്നിവ പെരുന്നാള്‍ അനുഗ്രഹകരമാക്കി. പൊതു സമ്മേളനത്തില്‍ പുതുതായി വാങ്ങിയ പള്ളിയുടെ താക്കോല്‍ ആംഗ്ലിക്കന്‍ സഭയുടെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് വിവിയന്‍ മാസ്റ്റേഴ്സില്‍ നിന്ന് മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനി ഏറ്റുവാങ്ങി. വികാരി, സഹ വികാരി, വൈസ് പ്രസിഡന്റ് ജേക്കബ് കോശി, ഇടവക സെക്രട്ടറി ബിജോയ് എലിയാസ്, പള്ളി ട്രസ്റ്റീ ആഷന്‍ പോള്‍ കൗണ്‍സില്‍ അംഗം സാജു പാപ്പച്ചന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ ഇടവക അംഗങ്ങള്‍, ആംഗ്ലിക്കന്‍ സഭ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ചടങ്ങ്.

അതിനെ തുടര്‍ന്ന് താക്കോല്‍ തിരുമേനി മാനേജിങ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. പുതിയ ദേവാലയത്തില്‍ തിരുമനസ്സു കൊണ്ട് യാക്കോബായ സുറിയാനി സഭയുടെ ആരാധനക്ക് വേണ്ടുന്ന വിധത്തിലേക്ക് മാറ്റങ്ങള്‍ വരുത്തുവാനുള്ള പണികള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തു. ദൈവം ഒരുക്കിയ ഈ അനുഗ്രഹ നിമിഷം ഇടവക ജനങ്ങളുടെ പ്രാര്‍ത്ഥനയുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമാണ് എന്നും ഈ ഒത്തൊരുമയില്‍ താന്‍ അഭിമാനം കൊള്ളുന്നു എന്നും തിരുമേനി പറഞ്ഞു. പരിശുദ്ധ സഭ ഇന്ന് ഏറ്റവും വേദനയിലൂടെ കടന്നു പോകുന്ന കാലഘട്ടമാണ് എന്നാല്‍ ദൈവത്താല്‍ അസാധ്യമായിട്ട് ഒന്നും ഇല്ല. 'ദൈവം തമ്പുരാന്‍ നമ്മുടെ മുന്‍പില്‍ പുതിയ വഴികള്‍ തുറന്നുതരും' എല്ലാവരും മുട്ടിപ്പായി പ്രാര്‍ത്ഥിക്കണം എന്നും തിരുമേനി ഉദ്‌ബോധിപ്പിച്ചു.

പുതിയ ദേവാലയത്തിന്റെ പുതുക്കി പണികള്‍ പൂര്‍ത്തിയാകുന്നതോടെ വിപുലമായ ആഘോഷങ്ങളോടെ മൂറോന്‍ കൂദാശ നടത്തപ്പെടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category