1 GBP = 93.15 INR                       

BREAKING NEWS

മനോഹര നൃത്തങ്ങള്‍ക്ക് പൊലിമയേകി എല്‍ഇഡി കര്‍ട്ടന്‍; കലാ വിരുന്നുകള്‍ ആസ്വദിച്ചത് മുന്നൂറിലധികം പേര്‍; സ്ലോവിലെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഇങ്ങനെ

Britishmalayali
kz´wteJI³

സോസിയേഷന്‍ ഓഫ് സ്ലവ് മലയാളീസ്, സ്ലവ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ്, പുതുവര്‍ഷാഘോഷ പരിപാടികള്‍ അവിസ്മരണീയമായി. സംഘാടകരുടെ മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പും കഠിനാധ്വാനവും കലാകാരന്മാരുടെ ആത്മാര്‍പ്പണവും കൂടിച്ചേര്‍ന്നപ്പോള്‍ ആഘോഷ രാവ് അവിസ്മരണീയമായി മാറുകയായിരുന്നു.

ഡാച്ചെറ്റ് സ്‌കൂളില്‍ നടന്ന ആഘോഷത്തില്‍ മുന്നൂറിലധികം ആളുകളാണ് പങ്കെടുത്തത്. മുപ്പത്തി മൂന്നില്‍ അധികം കലാ പ്രകടനങ്ങള്‍ ആണ് അരങ്ങിലെത്തിയത്. സ്റ്റേജില്‍ വര്‍ണ്ണങ്ങളുടെ മായാ പ്രപഞ്ചം തീര്‍ത്തുകൊണ്ടിരുന്ന എല്‍.ഇ.ഡി. കര്‍ട്ടന്‍ കലാ പ്രകടനങ്ങള്‍ക്ക് അതീവ മിഴിവേകി. സാന്റായുടെ സന്ദര്‍ശനവും കുട്ടികളുടെ ക്രിസ്മസ് ഗാനങ്ങളും മാര്‍ഗ്ഗം കളി, സിനിമാറ്റിക് ഡാന്‍സ്, കഥക്ക്, ഭരതനാട്യം, വെസ്റ്റേണ്‍ നമ്പേഴ്സ് വരെ അടങ്ങിയ വിവിധ തരം നൃത്ത രൂപങ്ങള്‍ സങ്കലനങ്ങളുടെ ദൃശ്യ വിരുന്നായിരുന്നു.

കഴിവുറ്റ ഗായകരുടെ ഇംഗ്ലീഷ്, ഹിന്ദി മലയാളം സിനിമ ഗാനങ്ങളുടെ ലൈവ് അവതരണങ്ങള്‍ കാണികളെ ഇളക്കി മറിച്ചു. അവ ആഴ്ചകളുടെ പരിശീലനത്തിന് ശേഷം തികഞ്ഞ അര്‍പ്പണത്തോടെ സ്റ്റേജില്‍ അവതരിപ്പിച്ച കുട്ടികളും മുതിര്‍ന്നവരും ആയ എല്ലാവരെയും സംഘാടകര്‍ അഭിനന്ദിച്ചു. 'Slough got talent, le tus keep it  nourished' പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാവരോടും പരിപാടികള്‍ അരങ്ങില്‍ എത്താന്‍ സഹായിച്ച എല്ലാ സുമനസ്സുകളോടും വേദിയില്‍ സഹകരിച്ച എല്ലാവരോടും സംഘാടകര്‍ നന്ദി അറിയിച്ചു.

അസോസിയേഷന്‍ ഓഫ് സ്ലോ മലയാളീസ്, സ്ലോ മലയാളി അസോസിയേഷന്റെ സഹകരണത്തോടെ ഡാച്ചെറ്റ് ചര്‍ച്ച് മെഡ് സ്‌കൂളില്‍ അവതരിപ്പിച്ച ഈ പരിപാടി നിറഞ്ഞു കവിഞ്ഞ ജന പങ്കാളിത്തം കൊണ്ട് ഒരു വന്‍ വിജയം ആയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category