1 GBP = 92.50 INR                       

BREAKING NEWS

രാജ്ഞിയോട് മേഗന്റെ ആകുലതകള്‍ വ്യക്തമാക്കി ഹാരി; കോണ്‍ ഫറന്‍സ് കോളിലൂടെ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള മേഗന്റെ ആഗ്രഹം തടഞ്ഞ് വില്യം; ചര്‍ച്ചകള്‍ക്കൊടു വില്‍ പാതി സമയം ബ്രിട്ടനിലും ബാക്കി കാനഡയിലും കഴിയാന്‍ അനുവദിച്ച് ബക്കിംഗ്ഹാം പാലസ്

Britishmalayali
kz´wteJI³

ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും രാജപദവികള്‍ ഉപേക്ഷിച്ച് യുകെ വിട്ട് പോകാനൊരുങ്ങുന്ന പ്രശ്നവുമായി ബന്ധപ്പെട്ട തിരക്കേറിയ ചര്‍ച്ചകള്‍ നടന്ന് വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് സാന്‍ഡ്രിംഗാമില്‍ ഇന്നലെ വച്ച് നടന്ന നിര്‍ണായകമായ ചര്‍ച്ചയുടെ മുന്നോടിയായി ഹാരി രാജ്ഞിയുമായി ഇത് സംബന്ധിച്ച വിശദമായി സംസാരിക്കുകയും മേഗന്റെ ആകുലതകള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കോണ്‍ഫറന്‍സ് കോളിലൂടെ  പങ്കെടുക്കാനുള്ള മേഗന്റെ ആഗ്രഹം തടഞ്ഞ് വില്യം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

കൊട്ടാരത്തില്‍ നടന്ന ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഹാരിയെയും മേഗനെയും പാതി സമയം ബ്രിട്ടനിലും ബാക്കി കാനഡയിലും കഴിയാന്‍ അനുവദിച്ച് ബക്കിംഗ്ഹാം പാലസ് മുന്നോട്ട് വന്നിട്ടുണ്ട്. പക്ഷേ ഇത്തരത്തില്‍ ഇളയമകന്‍ കൈവിട്ട് പോയതിന്റെ നിരാശ പിതാവായ ചാള്‍സ് രാജകുമാരന്റെ മുഖത്ത് ദൃശ്യമായിരുന്നു. രാജകുടുംബാംഗങ്ങള്‍ ഈ പ്രശ്നത്തില്‍ വളരെ ക്രിയാത്മകമായ ചര്‍ച്ചകളാണ് നടത്തിയിരിക്കുന്നതെന്നാണ് ചര്‍ച്ചക്ക് ശേഷം രാജ്ഞി പ്രതികരിച്ചു. പക്ഷേ മുതിര്‍ന്ന രാജപദവികള്‍ വിട്ട് പോകാനുള്ള ഹാരിയുടെയും മേഗന്റെയും തീരുമാനത്തില്‍ രാജ്ഞി കടുത്ത നിരാശ പ്രകടിപ്പിച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

പുതിയ തീരുമാനത്തിന്റെ ഭാഗമായി ഹാരിയും മേഗനും ഒഫീഷ്യല്‍ റോയല്‍ ഡ്യൂട്ടികളില്‍ നിന്നും ഘട്ടം ഘട്ടമായിട്ടായിരിക്കും പിന്‍വാങ്ങുന്നത്. ഇക്കാര്യത്തില്‍ ഒരു ട്രാന്‍സിഷന്‍ പിരിയഡുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍ണായകമായ യോഗത്തിന് ശേഷം നോര്‍ഫോക്കില്‍ നിന്നും ചാള്‍സും വില്യവും ഹാരിയും വെവ്വേറെ കാറുകളിലായിരുന്നു മടങ്ങിയിരുന്നതെന്നതും ശ്രദ്ധേയമാണ്. ഇന്നലത്തെ യോഗത്തിന് ശേഷം രാജ്ഞി ചരിത്രപരമായി പ്രാധാന്യമുള്ളതും തികച്ചും വൈകാരികവുമായ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. തങ്ങളുടെ പാതി സമയം യുകെയിലും പാതി സമയം കാനഡയിലും ചെലവഴിക്കാനും  രാജകീയ കര്‍ത്തവ്യങ്ങളില്‍ നിന്നും പിന്‍വാങ്ങാനുമുള്ള ഹാരിയുടെയും മേഗന്റെയും തീരുമാനത്തില്‍ കടുത്ത നിരാശ രേഖപ്പെടുത്തിക്കൊണ്ടാണ് രാജ്ഞി ഈ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

ഇന്നലത്തെ നിര്‍ണായകമായ യോഗത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ ഹാരി എത്തി രാജ്ഞിയുമായി വിശദമായി ചര്‍ച്ചകള്‍ നടത്തി മേഗന്റെ ആകുലതകള്‍ ധരിപ്പിച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഈ ചര്‍ച്ചയില്‍ കോണ്‍ഫറന്‍സ് കോളിലൂടെ മേഗന്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നതെങ്കിലും യോഗത്തിന്റെ സ്വകാര്യത ചോരുമെന്ന ഭയത്താല്‍ ഇതിന് അനുവദിക്കരുതെന്ന കടുത്ത നിലപാട് വില്യം എടുക്കുകയായിരുന്നു. ഹാരി തെരഞ്ഞെടുത്തിരിക്കുന്ന പുതിയ ജീവിത രീതിക്ക് വേണ്ടത്ര വിഭവങ്ങളില്ലെന്ന കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന മുന്നറിയിപ്പ് ചാള്‍സ് ഹാരിക്ക് നല്‍കിയിട്ടുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്.

രാജ്ഞിയും ചാള്‍സും വില്യവും ഹാരിയും തമ്മില്‍ രണ്ട് മണിക്കൂര്‍ നീണ്ട് നിന്ന ചര്‍ച്ചകള്‍ തികച്ചും ശാന്തമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായും രാജകീയ കര്‍ത്തവ്യങ്ങളില്‍ മുഴുകിക്കൊണ്ട് ഹാരിയും മേഗനും കൊട്ടാരത്തില്‍ തന്നെ കഴിയണമെന്നതാണ് തന്റെ ആഗ്രമെന്നായിരുന്നു രാജ്ഞി ആദ്യം അഭിപ്രായപ്പെട്ടിരുന്നത്.  എന്നാല്‍ ചര്‍ച്ചകളെ തുടര്‍ന്ന് ഹാരിയെയും മേഗനെയും ഘട്ടം ഘട്ടമായി രാജകീയ കര്‍ത്തവ്യങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നതിന് അനുവദിക്കുകയായിരുന്നു. തല്‍ഫലമായി ഹാരിക്കും മേഗനും റോയല്‍ എന്‍ഗേജ്മെന്റുകളില്‍ നിന്നും ക്രമത്തില്‍ പിന്‍വാങ്ങുന്നതിനും കൂടുതല്‍ സമയം കാനഡയില്‍ കഴിയുന്നതിനും അവസരമൊരുങ്ങുന്നതായിരിക്കും.

സാമ്പത്തികമായി സ്വതന്ത്രരാകുന്നതിനുള്ള ഹാരിയുടെയും മേഗന്റെയും പദ്ധതികളില്‍ സങ്കീര്‍ണതകളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വസ്തുതകള്‍ വരും ദിവസങ്ങളില്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും രാജ്ഞി ആവശ്യപ്പെട്ടിട്ടുണ്ട്. ഹാരിക്കും മേഗനും ഭാവിയില്‍ അനുവദിക്കേണ്ടുന്ന ഫണ്ടിന്റെ കാര്യമടക്കമുള്ള നിര്‍ണായക വിഷയങ്ങളില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് രാജ്ഞി തന്റെ സ്റ്റാഫിന് ഉത്തരവ് നല്‍കിയിട്ടുണ്ട്. അതായത് രാജകീയ പ്രൗഢി ഉപയോഗിച്ചുള്ള ബ്രാന്‍ഡ് നെയിമില്‍ ഹാരിയും മേഗനും വിവിധ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുന്ന വിഷയത്തില്‍ വരെ ഇതുമായി ബന്ധപ്പെട്ട് കൊട്ടാരത്തിന്റെ സൂക്ഷ്മ നിരീക്ഷണവും നിയന്ത്രണവും നിലവില്‍ വരാന്‍ സാധ്യതയേറെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category