1 GBP = 93.70 INR                       

BREAKING NEWS

കൊച്ചുമകന്റെയും ഭാര്യയുടെയും എച്ച്ആര്‍എച്ച് പദവി രാജ്ഞി എടുത്ത് കളയുമോ? പ്രസ്താവനയില്‍ മേഗന്‍ എന്നും ഹാരിയെന്നും മാത്രം പറഞ്ഞത് സൂചനയെന്ന് വിലയിരുത്തല്‍; മേഗന്റെ ഇഷ്ടത്തിന് തുള്ളിയ ഹാരിക്ക് കിട്ടാന്‍ പോകുന്ന പണിയറിയാതെ ബ്രിട്ടന്‍

Britishmalayali
kz´wteJI³

രാജകീയ പദവികള്‍ ഉപേക്ഷിച്ച് രാജകീയ കര്‍ത്തവ്യങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ് കാനഡയില്‍ ജീവിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും എച്ച്ആര്‍എച്ച് പദവികള്‍ രാജ്ഞി എടുത്തു കളയുമോ? എന്ന ചോദ്യം ഈ അവസരത്തില്‍ ശക്തമാകുന്നുണ്ട്. ഹാരിയും മേഗനും വിട്ട് പോകുന്ന പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ സാന്‍ഡ്രിന്‍ഗാമില്‍ വച്ച് നടന്ന ചര്‍ച്ചക്ക് ശേഷം രാജ്ഞി ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ രാജകീയ പദവികള്‍ ചേര്‍ക്കാതെ അഥവാ ഡ്യൂക്ക് ഡചസ് ഓഫ് സസെക്സ്  എന്നീ വിശേഷണങ്ങളില്ലാതെയാണ് ഹാരിയുടെയും മേഗന്റെയും പേരുകള്‍ വായിച്ചിരുന്നത്.

ദമ്പതികളുടെ എച്ച്ആര്‍എച്ച് പദവികള്‍ രാജ്ഞി റദ്ദാക്കുമെന്നതിന്റെ സൂചനയാണിതെന്നാണ് നിരവധി പേര്‍ വിലയിരുത്തിയിരിക്കുന്നത്. മേഗന്റെ ഇഷ്ടത്തിന് തുള്ളിയ ഹാരിക്ക് കിട്ടാന്‍ പോകുന്ന പണി എത്രത്തോളം വലുതായിരിക്കുമെന്ന് കണ്ടറിയുക തന്നെ വേണം. ഈ വിധത്തില്‍ രാജകീയ ടൈറ്റിലുകള്‍ ഹാരിയില്‍ നിന്നും മേഗനില്‍ നിന്നും മുറിച്ച് മാറ്റി പ്രസ്താവനയില്‍ രാജ്ഞി പേരുകള്‍ വായിച്ചത് പലതിന്റെയും സൂചനയായിട്ടാണ് റോയല്‍ കമന്റേറ്ററായ വിക്ടോറിയ ആര്‍ബിറ്റര്‍ വിലയിരുത്തുന്നത്. ദമ്പതികളെ രാജകീയ സ്ഥാനങ്ങളില്‍ നിന്നും തീര്‍ത്തും ഒഴിവാക്കുമെന്ന സൂചനയാണ് രാജ്ഞി ഇതിലൂടെ നല്‍കിയിരിക്കുന്നതെന്നാണ് ചില രാജഭക്തര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഡ്യൂക്ക്, ഡചസ് എന്നിങ്ങനെ വിശേഷിപ്പിക്കാതെ വെറും ഹാരി, മേഗന്‍ എന്ന് രാജ്ഞി പ്രസ്താവനയില്‍ സൂചിപ്പിച്ചത് നിര്‍ണായകമായ ചില ചുവട് വയ്പുകളുടെ ആദ്യപടിയാണെന്നാണ് മറ്റ് ചില രാജകീയ ആരാധകര്‍ വിലയിരുത്തുന്നത്. ഇവരില്‍ നിന്നും ഈ രാജകീയ പദവികള്‍ എടുത്ത് മാറ്റാന്‍ രാജ്ഞി തയ്യാറെടുക്കുന്നതിന്റെ സൂചനയാണിതെന്നും അവര്‍ അഭിപ്രായപ്പെടുന്നു. കൊട്ടാരം വിട്ട് പോകാന്‍ ഒരുങ്ങുന്ന ഹാരിക്കും മേഗനും ഈ ടൈറ്റികള്‍ക്ക് ഇനി അര്‍ഹതയില്ലെന്നും അതിനാല്‍ അവ എടുത്ത് മാറ്റണമെന്നുമാണ് മറ്റൊരു രാജഭക്തന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ രാജ്ഞിയുടെ പ്രസ്താവനയിലെ എഴുതാപ്പുറം വായിക്കേണ്ടതില്ലെന്നും ഇത്രയൊക്കെ സംഭവിച്ചിട്ടും  ഹാരിയും മേഗനും കുടുംബാംഗങ്ങള്‍ തന്നെയാണെന്നും താന്‍ അവരെ പിന്തുണക്കുന്നുവെന്നുമാണ് ഈ പ്രസ്താവനയിലൂടെ രാജ്ഞി എടുത്തു കാട്ടുന്നതെന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നു.രാജ്ഞി, ചാള്‍സ് രാജകുമാരന്‍, വില്യം രാജകുമാരന്‍, ഹാരി രാജകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് രണ്ട് മണിക്കൂറോളം നടത്തിയ ചര്‍ച്ചക്കൊടുവിലായിരുന്നു രാജ്ഞി ഈ നിര്‍ണായകമായ പ്രസ്താവന പുറത്തിറക്കിയിരുന്നത്. ഹാരിയും മേഗനും കൊട്ടാരം വിട്ട് പോകുന്ന പ്രശ്നവുമായി ബന്ധപ്പെട്ട ചര്‍ച്ച തികച്ചും ക്രിയാത്മകമായിരുന്നുവെന്നായിരുന്നു രാജ്ഞി തന്റെ പ്രസ്താവനയില്‍ എടുത്ത് കാട്ടിയിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category