1 GBP = 92.20 INR                       

BREAKING NEWS

ഏറെ വൈകാതെ നമ്മില്‍ പലരും പെന്‍ഷനാകും; അപ്പോള്‍ ലഭിക്കുന്ന ചില പ്രത്യേക ആനുകൂല്യങ്ങളുണ്ട്; അവ നഷ്ടപ്പെടാതിരിക്കാന്‍

Britishmalayali
kz´wteJI³

ലയാളികളുടെ രണ്ടാമത്തെ കുടിയേറ്റത്തിന് പ്രായമാവുകയാണ്. ഏറെ വൈകാതെ മിക്കവരും പെന്‍ഷന്‍ പ്രായക്കാരാവും... നമുക്കത് വിശ്വസിക്കാന്‍ കഴിയില്ലെങ്കിലും. പെന്‍ഷന്‍ പ്രായമായാല്‍ ഇതുവരെ ലഭിച്ചതിനേക്കാള്‍ ഏറെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടാവും. അത് പക്ഷേ മനസ്സിലാക്കിയില്ലെങ്കില്‍ വെറുതെ നഷ്ടപ്പെട്ടെന്നുമിരിക്കും. പകുതിയോളം പേര്‍ ഇതൊക്കെ നഷ്ടപ്പെടുത്തുന്നു എന്ന് തന്നെയാണ് റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ സര്‍വേ പ്രകാരം പെന്‍ഷന്‍കാരില്‍ ഏതാണ്ട് പകുതിയോളം പേര്‍ വര്‍ഷത്തില്‍ തങ്ങള്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യത്തില്‍ 1423 പൗണ്ട് നഷ്ടപ്പെടുത്തുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് പുറത്ത് വന്നിരിക്കുന്നത്. ഏറെ വൈകാതെ നമ്മില്‍ പലരും പെന്‍ഷനാകാന്‍ പോവുകയാണ്. അപ്പോള്‍ ലഭിക്കുന്ന ചില പ്രത്യേക ആനുകൂല്യങ്ങളുണ്ട്.  അവ നഷ്ടപ്പെടാതിരിക്കാന്‍ ഇതുമായി ബന്ധപ്പെട്ട അടിസ്ഥാനകാര്യങ്ങള്‍ മനസിലാക്കുന്നത് നന്നായിരിക്കും. 46 ശതമാനം  പെന്‍ഷനര്‍ ഹോംഓണര്‍മാരും സ്റ്റേറ്റ് ബെനഫിറ്റുകള്‍ ക്ലെയിം ചെയ്യുന്നതില്‍ പരാജയപ്പെടുന്നുവെന്നാണ് ജസ്റ്റ ്ഗ്രൂപ്പിന്റെ പത്താമത് വാര്‍ഷിക സ്റ്റേറ്റ് ബെനഫിറ്റ്സ് സര്‍വേയിലൂടെ കണ്ടെത്തിയിരിക്കുന്നത്.

ഇത് പ്രകാരം ഓരോ കുടുംബത്തിനും പ്രതിവര്‍ഷം ശരാശരി 1423 പൗണ്ടാണ് നഷ്ടമാകുന്നത്. പത്തില്‍ എട്ട് പേരും അഥവാ 18 ശതമാനം പേരും സ്റ്റേറ്റ് ബെനഫിറ്റുകള്‍ ക്ലെയിം ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്ക് ഈ വകയില്‍ വളരെ കുറച്ച് പണം മാത്രമേ ലഭിക്കുന്നുള്ളുവെന്നും തെളിഞ്ഞിട്ടുണ്ട്. ഇവരില്‍ ഓരോരുത്തരും പ്രതിവര്‍ഷം ഈ വകയില്‍ വെറുതെയാക്കുന്നത് 2102 പൗണ്ടാണ്. അര്‍ഹമായ നല്ലൊരു തുക നിരവധി പേര്‍ ഇത്തരത്തില്‍ ക്ലെയിം ചെയ്യാതെ പാഴാക്കിക്കളയുന്നുവെന്നാണ് തങ്ങളുടെ സര്‍വേയിലൂടെ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ജസ്റ്റ് ഗ്രൂപ്പിന്റെ ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായ സ്റ്റീഫന്‍ ലോവെ പറയുന്നത്.

ഇവരുടെ ജീവിതത്തില്‍ നല്ലൊരു മാറ്റമുണ്ടാക്കാന്‍ പര്യാപ്തമായ തുകയാണിതെന്നും എന്നിട്ടും അവര്‍ അത് ക്ലെയിം ചെയ്യാതിരിക്കുന്നുവെന്നും ലോവെ എടുത്ത് കാട്ടുന്നു. 2019ല്‍  ഇക്യുറ്റി റിലീസുമായി ബന്ധപ്പെട്ട് ഉപദേശം നേടിയ നിരവധി പേരുമായി കൂടിക്കാഴ്ച നടത്തിയാണ് പ്രസ്തുത സര്‍വേ നടത്തിയത്. ഈ വിധത്തില്‍ വെറുതെയാക്കുന്ന തുകയുടെ ശരാശരി വാര്‍ഷിക മൂല്യം 1614 പൗണ്ടാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഓരോ കസ്റ്റമറും എത്രമാത്രം ബെനഫിറ്റിന് അര്‍ഹരാണെന്ന് കണ്ടെത്തുകയാണ് ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ആദ്യ പടിയെന്നും ലോവെ പറയുന്നു.

അര്‍ഹരായവരില്‍ മൂന്നില്‍ രണ്ട് പേരും ഇത്തരത്തില്‍ തങ്ങള്‍ക്ക് അര്‍ഹമായതില്‍ വളരെ കുറവ് മാത്രമേ ക്ലെയിം ചെയ്യുന്നുള്ളുവെന്നും 46 ശതമാനം പേര്‍ തീരെ ക്ലെയിം ചെയ്യുന്നില്ലെന്നും 18 ശതമാനം പേര്‍ അര്‍ഹമായതില്‍ എന്തെങ്കിലും മാത്രം ക്ലെയിം ചെയ്യുന്നുവെന്നും ലോവെ എടുത്ത് കാട്ടുന്നു. ഇത്തരത്തില്‍ ഏറ്റവും വലിയ തുക ക്ലെയിം ചെയ്യാതെ വെറുതെയാക്കിയിരിക്കുന്നത് സഫോക്കിലെ ഒരു കസ്റ്റമറായണ്. ഇയാള്‍ വര്‍ഷത്തില്‍ 13,660 പൗണ്ടാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. ഇയാള്‍ കൗണ്‍സില്‍ ടാക്സ്  സഹായം സ്വീകരിക്കുന്നുണ്ടെങ്കിലും മറ്റ് നിര്‍ണായകമായ ബെനഫിറ്റുകള്‍ ക്ലെയിം ചെയ്യുന്നില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഡോര്‍സെറ്റിലെ മറ്റൊരു കസ്റ്റമര്‍ വര്‍ഷത്തില്‍ അര്‍ഹമായ 9195 പൗണ്ടാണ് ക്ലെയിം ചെയ്യാതെ നഷ്ടപ്പെടുത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് അര്‍ഹമായ ബെനഫിറ്റില്‍ മുഴുവന്‍ തുകയും ക്ലെയിം ചെയ്യാതെ നഷ്ടപ്പെടുത്തുന്നവരാണ് പകുതിയിലേറെ പേരെന്നും ലോവെ പറയുന്നു. രണ്ട് ടൈപ്പുകളിലുള്ള പെന്‍ഷന്‍ ക്രെഡിറ്റ്, കൗണ്‍സില്‍ ടാക്സ് ഇളവ്, ഗ്യാരണ്ടി പെന്‍ഷന്‍ ക്രെഡിറ്റ് എന്നിവയാണ്ഇത്തരത്തില്‍ ക്ലെയിം ചെയ്യാതെ പോകുന്നതില്‍ ഭൂരിഭാഗമെന്നും അതായത് 85 ശതമാനമെന്നും ജസ്റ്റ് ഗ്രൂപ്പ് കണ്ടെത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category