1 GBP = 92.20 INR                       

BREAKING NEWS

അവധിക്കാല ബുക്കിംഗ് ആരംഭിച്ചപ്പോള്‍ മലയാളികളെ തേടി കഴുകന്‍ കണ്ണുകള്‍; എമിറേറ്റ്സും എയര്‍ ഇന്ത്യയും 700 പൗണ്ടിന് മുകളില്‍ വേനല്‍ക്കാല ടിക്കറ്റുകള്‍ വില്‍ക്കുമ്പോള്‍ വാട്സ്ആപ് വില്‍പനക്കാരന്റെ നിരക്ക് വെറും 500 പൗണ്ട്; ചതിയില്‍പ്പെടാന്‍ വീണ്ടും യുകെ മലയാളികള്‍ തയ്യാറെന്നു റിപ്പോര്‍ട്ടുകള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഓരോ അവധിക്കാലത്തും ചുരുങ്ങിയത് ഒരു വിമാന ടിക്കറ്റ് തട്ടിപ്പു കഥയെങ്കിലും പറയാനുണ്ടാകും യുകെ മലയാളികള്‍ക്ക്. മൂന്നു വര്‍ഷം മുന്‍പ് ഇത്തരത്തില്‍ നടന്ന വലിയൊരു തട്ടിപ്പില്‍ അനേകം യാത്രക്കാരുടെ പണം രക്ഷിക്കാന്‍ സാധിച്ചത് ബ്രിട്ടീഷ് മലയാളി വാര്‍ത്തയിലൂടെയാണ്. കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കാം എന്ന് വ്യാമോഹിപ്പിച്ച ഇല്‍ഫോര്‍ഡിലെ മലയാളി ഏജന്റ് നൂറു കണക്കിന് ദക്ഷിണ ഇന്ത്യന്‍ വംശജരെ വഞ്ചിച്ചപ്പോള്‍ പലര്‍ക്കും നഷ്ടമായത് ആയിരക്കണക്കിന് പൗണ്ടാണ്.

ലഭ്യമായ കണക്കില്‍ തന്നെ അര മില്യണ്‍ പൗണ്ടിന്റെ തട്ടിപ്പു നടന്നെങ്കിലും ടിക്കറ്റ് വില്‍പ്പനക്കാരന്‍ പിന്നെയും മലയാളികള്‍ക്കിടയില്‍ തിളങ്ങി നടന്ന കഥയാണ് ലണ്ടന്‍ നിവാസികള്‍ക്ക് പറയാനുള്ളത്. മുന്‍പിന്‍ നോക്കാതെ പണം നല്‍കിയവരുടെ കാര്യത്തില്‍ കൂടുതലായൊന്നും ചെയ്യാനില്ലെന്ന നിലപാടാണ് അന്നത്തെ മെട്രോപൊളിറ്റന്‍ പോലീസ് സംഘം സ്വീകരിച്ചത്. അതായതു പണം പോയവര്‍ക്ക് പോയി എന്നത് തന്നെ. നിയമത്തിലെ ഇത്തരത്തില്‍ ഉള്ള പഴുതുകള്‍ ഉപയോഗിച്ച് എല്ലാ വര്‍ഷവും ഇത്തരം തട്ടിപ്പുസംഘങ്ങള്‍ പിറവി എടുക്കാറുണ്ട് എന്നതാണ് സത്യം.

ഈ നിരയിലെ ഏറ്റവും പുതിയ തട്ടിപ്പ് എപ്പിസോഡാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒറിജിനല്‍ ടിക്കറ്റ് നിരക്കിനേക്കാള്‍ 200 പൗണ്ടിലധികം കുറവാണു വ്യാജന്‍ നല്‍കുന്ന ഓഫര്‍. ടിക്കറ്റ് വില ഓരോ ദിവസവും മുകളിലേക്ക് ഉയരുന്നത് കണ്ടു ക്ഷമ കെടുന്ന യാത്രക്കാര്‍ മുന്‍പിന്‍ നോക്കാതെ മോഹവിലയ്ക്കു കിട്ടുന്ന ടിക്കറ്റിനു തലവച്ചു കൊടുക്കുകയാണ് പതിവ്.

ഇന്നലെ കാര്‍ഡിഫില്‍ ഇത്തരത്തില്‍ നാലു മലയാളി കുടുംബങ്ങളിലാണ് വ്യാജന്മാര്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഈ ടിക്കറ്റ് നിരക്ക് അംഗീകൃത കച്ചവടക്കാരുമായി താരതമ്യം ചെയ്യാന്‍ വീട്ടുകാര്‍ തയ്യാറായതാണ് വ്യാജന്മാര്‍ കരുത്തോടെ വിപണിയില്‍ എത്തിയത് വ്യക്തമാകാന്‍ കാരണം. സാധാരണ അവധിക്കാലം മുന്‍കൂട്ടി കണ്ടു യാത്രക്കാര്‍ ജനുവരി രണ്ടാം വാരത്തില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും എന്ന് വ്യക്തമായതിനാല്‍ തന്നെയാണ് വ്യാജന്മാരുടെ കടന്നു വരവും.

സാധാരണ നിലയ്ക്ക് ഈ തട്ടിപ്പില്‍ അകപ്പെടുന്നവര്‍ യാത്രയ്ക്കുള്ള ഒരുക്കവുമായി എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ മാത്രമാണ് തങ്ങള്‍ ചതിക്കപ്പെട്ട കാര്യം മനസിലാക്കുക. വര്‍ഷങ്ങള്‍ക്കു മുന്‍പ്, ചെറിയ തോതില്‍ വീട്ടില്‍ ഇരുന്നും മറ്റും കച്ചവടം ചെയ്തിരുന്ന മലയാളി ഏജന്റുമാര്‍ നടത്തിയിരുന്ന ടിക്കറ്റ് വില്‍പ്പനയുടെ തന്ത്രം തന്നെയാണ് ഇപ്പോള്‍ ഊരും പേരും ഇല്ലാത്ത വാട്സ്ആപ് കച്ചവടക്കാരുടെയും പ്രധാന തന്ത്രം. കൂടിയ വിലയ്ക്ക് പ്രധാന എയര്‍ലൈനുകളില്‍ നിന്നും യാത്രക്കാരുടെ പേരില്‍ തന്നെ ബുക്ക് ചെയ്യുന്ന ടിക്കറ്റ് പണം കൈപ്പറ്റിയ ശേഷം ഏതാനും ആഴ്ചകള്‍ കഴിഞ്ഞു ക്യാന്‍സല്‍ ചെയ്യുന്നതാണ് തട്ടിപ്പിന്റെ പ്രധാന രീതി.

ടിക്കറ്റ് ബുക്കിംഗ് ഉയര്‍ന്ന തുകക്ക് നടത്തി ക്യാന്‍സലേഷന്‍ ഫീസ് മാത്രം നഷ്ടമാക്കി ടിക്കറ്റിന്റെ ബാക്കി തുക മുഴുവന്‍ വ്യാജ വില്‍പ്പനക്കാരന്‍ പോക്കറ്റിലാക്കുന്നതാണ് ഈ തന്ത്രത്തിന്റെ ഹൈലൈറ്റ്. ഇത്തരത്തില്‍ തട്ടിപ്പു നടത്തുമ്പോള്‍ 700 പൗണ്ടിന്റെ ടിക്കറ്റിനു യാത്രക്കാരില്‍ നിന്നും ഈടാക്കുക 550 പൗണ്ട് ആയിരിക്കും. ശേഷിക്കുന്ന 150 പൗണ്ട് വ്യാജന്‍ കയ്യില്‍ നിന്നും മുടക്കും പിന്നീട് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ഉള്ള നഷ്ടവും കണക്കാക്കിയാല്‍ ശേഷിക്കുന്ന 300 - 400 പൗണ്ട് വ്യാജന്റെ പോക്കറ്റില്‍ കിടക്കും. ഒരു കുടുംബം ഒന്നാകെ ടിക്കറ്റ് എടുത്താല്‍ ഒറ്റയടിക്ക് 1200 - 1500 പൗണ്ടാണ് വ്യാജവില്‍പ്പനക്കാര്‍ക്കു ലഭിക്കുക.

പ്രത്യേക ഫോണ്‍ നമ്പര്‍ ഒന്നും ഇല്ലാതെ വാട്സ്ആപ് വഴിയാണ് യാത്രക്കാരെ തേടി കോളുകള്‍ വരുന്നത്. വിളിക്കുന്നയാള്‍ പരിചയപ്പെടുത്തുന്നത് പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മായ ഫസ്റ്റ് ചോയ്സിന്റെയും മറ്റും പേരുകളാണ്. തട്ടിപ്പുകാര്‍ നല്‍കുന്ന യുകെ നമ്പറുകളില്‍ ഒന്നുകില്‍ കോള്‍ കണക്റ്റ് ചെയ്യപ്പെടില്ല, അഥവാ കോള്‍ ആരും എടുക്കുകയുമില്ല. സ്വാഭാവികമായും ഉപയോക്താവ് കരുതുക വലിയ തിരക്കുള്ള കമ്പനി ആയതിനാല്‍ ആരും കോള്‍ എടുക്കാത്തത് ആയിരിക്കും എന്നാകും.

ഓഫറിന് തലവയ്ക്കാന്‍ തയ്യാറാകുന്ന ഉപയോക്താവിന് വിശ്വാസ്യത കൂട്ടാന്‍ അല്‍പം മുന്‍പ് തങ്ങളില്‍ നിന്നും ടിക്കറ്റ് വാങ്ങിയ ഒരാളുടെ നമ്പര്‍ കൈമാറാനും വാട്സ്ആപ് നമ്പറുകാരന്‍ തയ്യാറാകും. പണ്ട് വീടുകള്‍ കയറി കച്ചവടം നടത്തുന്നവര്‍ അപ്പുറത്തെ വീട്ടുകാര്‍ വാങ്ങിയെന്നു പറയുന്ന അതേ തന്ത്രം തന്നെയാണ് ഈ ഡിജിറ്റല്‍ തട്ടിപ്പിലും ആയുധമാക്കുന്നത്.

ഇതിനെതിരെ കാര്യമായി ഒന്നും ചെയ്യാന്‍ ഇല്ല എന്നതാണ് യഥാര്‍ത്ഥ വില ഈടാക്കി ടിക്കറ്റ് വില്‍പ്പന നടത്തുന്ന ഏജന്‍സികള്‍ പറയുന്നത്. വിപണിയില്‍ നിലവില്‍ ഉള്ള വില ഏതൊരാള്‍ക്കും ഓണ്‍ലൈന്‍ വഴി അറിയാന്‍ സാധിക്കും. ഇതില്‍ നിന്നും നൂറും ഇരുന്നൂറും ലാഭത്തില്‍ ടിക്കറ്റ് നല്‍കാം എന്ന് പറഞ്ഞാല്‍ തന്നെ അത് തട്ടിപ്പാണെന്നു മനസിലാക്കുക. കൂടാതെ അറ്റോള്‍ സംരക്ഷണം ചോദിച്ചു മനസിലാക്കി മാത്രം ടിക്കറ്റ് എടുക്കുക. അറ്റോള്‍ പ്രൊട്ടക്ഷന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ എടുക്കുന്ന ഏജന്‍സി പൂട്ടി പോയാലും നിങ്ങളുടെ പണം തിരിച്ചു കിട്ടും. 

അറ്റോള്‍ രജിസ്‌ട്രേഷന്‍ ഇല്ലെങ്കിലും ഏജന്‍സികള്‍ക്ക് ടിക്കറ്റ് നല്‍കാം. എന്നാല്‍ അവര്‍ ഓരോ ടിക്കറ്റിനും വെവ്വേറെ പ്രൊട്ടക്ഷന്‍ എടുക്കണം. എന്നാല്‍ മിക്ക ചെറുകിട സ്ഥാപനങ്ങളും പണം ലാഭിക്കാനായി ഇതു ഉപേക്ഷിക്കുകയാണ്. അതുകൊണ്ട് നിങ്ങള്‍ ആരുടെ അടുത്തു നിന്നും ടിക്കറ്റ് എടുത്താലും നിങ്ങള്‍ക്ക് അയച്ച് തരുന്ന ടിക്കറ്റില്‍ അറ്റോള്‍ പ്രൊട്ടക്ഷന്‍ സൂചിപ്പിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. അറ്റോള്‍ പ്രൊട്ടക്ഷന്‍ ഇല്ലാതെയാണ് ടിക്കറ്റ് തരുന്നതെങ്കില്‍ അതേക്കുറിച്ച് പരാതിപ്പെടുക. നിങ്ങള്‍ ടിക്കറ്റ് എടുക്കും മുന്‍പ് അറ്റോള്‍ പ്രൊട്ടക്ഷന്‍ വേണം എന്ന് സൂചിപ്പിച്ചു ട്രാവല്‍ ഏജന്റിന് ഈമെയില്‍ അയച്ചാല്‍ നിങ്ങള്‍ ആവശ്യപ്പെട്ടിരുന്നു എന്നതിന് തെളിവായി മാറും എന്ന് മറക്കരുത്.

ഞാന്‍ ഒരു കേമന്‍, അതിനാല്‍ എനിക്ക് മികച്ച ഓഫറില്‍ ടിക്കറ്റ് ലഭിച്ചു എന്ന തോന്നലില്‍ വ്യാജന്മാര്‍ക്കു തല വച്ച് കൊടുക്കാതിരിക്കുക. മാത്രമല്ല, തട്ടിപ്പുകാര്‍ പ്രധാനമായും ഡെബിറ്റ് കാര്‍ഡ് പേയ്മെന്റ് ഇഷ്ടപ്പെടുന്നവരാണ്. സംശയം തോന്നിയാല്‍ ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് നടത്താമെന്നു ഓഫിസില്‍ നേരിട്ടെത്തി പണം കൈമാറാം എന്ന് പറഞ്ഞാല്‍ തന്നെയോ തട്ടിപ്പിന്റെ പാതി ഭാഗവും പൊളിഞ്ഞു വീഴും. ഇങ്ങോട്ടുള്ള വിളി വന്നാല്‍ തന്നെ മനസിലാക്കുക, എവിടെ നിന്നോ ഡാറ്റ ചോര്‍ച്ച ഉണ്ടായിരിക്കുന്നു. ഈ വിളി തങ്ങളെ നന്നാക്കാനല്ല, കൊള്ളയടിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. അതിനാല്‍ കഴിവതും പരിചയം ഇല്ലാത്ത ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ക്കു തലവച്ചു കൊടുക്കാതിരിക്കുക.

സുരക്ഷിതമായി ടിക്കറ്റ് എടുക്കുവാന്‍ അറ്റോള്‍ പ്രൊട്ടക്ഷന്‍ ഉള്ള ടൂര്‍ ഡിസൈനേഴ്‌സിനെയും ട്രാവല്‍ വ്യൂവിനെയും സമീപിക്കാവുന്നതാണ്.
കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category