1 GBP = 92.20 INR                       

BREAKING NEWS

വിമാനയാത്രക്കാരുടെ സ്യൂട്ട്കേസ് നഷ്ടമായാല്‍ മൊത്തം നഷ്ടം തിരിച്ചു കിട്ടുമോ? ലഗേജ് നഷ്ടം നികത്താനുള്ള വഴികള്‍ ഏതൊക്കെ?

Britishmalayali
kz´wteJI³

തിരക്ക്പിടിച്ച വിമാനയാത്രക്കിടയില്‍ നാം നമ്മുടെ സ്യൂട്ട്കേസുകളെയും ലഗേജുകളെയും അങ്ങേയറ്റം കരുതലോടെ കൈകാര്യം ചെയ്യാറുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അപൂര്‍വം സന്ദര്‍ഭങ്ങളിലെങ്കിലും ഇവ കൈമോശം വന്ന അനുഭവങ്ങളുണ്ടാകാറുണ്ട്. ഇത്തരത്തില്‍ വിമാനയാത്രക്കാരുടെ സ്യൂട്ട്കേസ് നഷ്ടമായാല്‍ നഷ്ടം മുഴുവന്‍ തിരിച്ച് കിട്ടുമോ..? എന്ന ചോദ്യം പലരും ഉന്നയിക്കാറുമുണ്ട്. ലഗേജ് നഷ്ടം നികത്താനുള്ള വഴികള്‍ ഏതൊക്കെയെന്നുള്ള അന്വേഷണമാണിവിടെ നടത്തുന്നത്.

ഇത് സംബന്ധിച്ച അനുഭവങ്ങള്‍ പങ്ക് വച്ച് നിരവധി യാത്രക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരിക്കല്‍ യുകെയില്‍ നിന്നും സ്പെയിനിലേക്കുളള യാത്രക്കിടെ തന്റെ സ്യൂട്ട് കേസ് നഷ്ടമായെന്നും അത് കണ്ടെത്താന്‍ സാധിച്ചില്ലെന്നും ഒരു യാത്രക്കാരന്‍ അനുഭവസാക്ഷ്യമേകുന്നു. നഷ്ടപ്പെട്ട സ്യൂട്ട്കേസിന് നഷ്ടപരിഹാരമായി താന്‍ 3400 പൗണ്ട് ക്ലെയിം ചെയ്തെങ്കിലും തനിക്ക് വെറും  900 പൗണ്ട് മാത്രമായിരുന്നു വാഗ്ദാനം ചെയ്തിരുന്നതെന്നും അയാള്‍ അനുസ്മരിക്കുന്നു. തന്റെ സ്യൂട്ട്കേസിന് മാത്രം 349 പൗണ്ട് വിലയുണ്ടായിരുന്നുവെന്നും അത് വെറും നാല് പ്രാവശ്യം മാത്രമേ ഉപയോഗിച്ചിരുന്നുള്ളുവെന്നും അയാള്‍ പരിതപിക്കുന്നു.

തുടര്‍ന്ന് അഞ്ച് മാസങ്ങള്‍ക്ക് ശേഷം താന്‍ വെറും 349 പൗണ്ട് നഷ്ടപരിഹാരം സ്വീകരിക്കുകയും തനിക്ക് ഇക്കാര്യത്തില്‍ നീതിപൂര്‍വകമായ നഷ്ടപരിഹാരം ലഭിക്കില്ലെന്നുമുള്ള തോന്നല്‍ അയാള്‍ക്കുണ്ടാവുകയുമായിരുന്നു. ഇത്തരത്തിലുളള ദുരനുഭവങ്ങളുണ്ടാകുന്നവരേറുന്നതിനാല്‍ വിമാനയാത്രക്കിടയില്‍ നിങ്ങളുടെ ലഗേജുകള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുകയാണ് ഏറ്റവും ഉത്തമമായ മാര്‍ഗമെന്നും വിദഗ്ധര്‍ മുന്നറിയിപ്പേകുന്നു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാവല്‍, പ്രത്യേകിച്ച് ലേഗജ് നഷ്ടമാകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് മോണ്‍ട്റിയല്‍ കണ്‍വന്‍ഷനില്‍  ഒപ്പ് വച്ചിരിക്കുന്ന നിയമങ്ങളെ അടിസ്ഥാനമാക്കിയാണെന്നറിയുക.

നഷ്ടപരിഹാരം, ട്രാവല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിശ്ചയിക്കുന്നത് ഈ കണ്‍വെന്‍ഷനെ അടിസ്ഥാനമാക്കിയാണ്. വിമാനയാത്രക്കിടെ ഒരു ബാഗേജ് നഷ്ടപ്പെട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും അത് തിരിച്ച് ലഭിച്ചില്ലെങ്കില്‍ അതിനെ പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നാണ് ഈ കണ്‍വെന്‍ഷനിലുണ്ടാക്കിയ നിയമങ്ങള്‍ നിര്‍വചിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിങ്ങള്‍ക്ക് ലഗേജ് നഷ്ടപരിഹാരത്തിന് ക്ലെയിം ചെയ്യാവുന്നതുമാണ്.ഇത് പ്രകാരം പരമാവധി നഷ്ടപരിഹാരം 1131 സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സാണ്. അസാധാരണവും വെര്‍ച്വല്‍ രൂപത്തിലുള്ളതുമായ ഒരു കറന്‍സിയാണിത്.

ഇത്തരത്തിലുള്ള പരമാവധി നഷ്ടപരിഹാരം പൗണ്ടില്‍ കണക്കാക്കിയാല്‍ അത് 1200 പൗണ്ടാകുന്നു. ഇക്കാരണത്താലാണ് മുകളില്‍ പരാമര്‍ശിച്ച യാത്രക്കാരന്‍ 3400 പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോള്‍ അത് ലഭിക്കാതിരുന്നത്. എന്നാല്‍ എയര്‍ലൈന്‍ 1200 പൗണ്ട് പൂര്‍ണമായും നഷ്ടപരിഹാരം നല്‍കുകയുമില്ല. നിങ്ങളുടെ റസീറ്റിലെ തീയതി തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. എന്നാല്‍ നേരത്തെ പരാമര്‍ശിച്ച യാത്രക്കാരന് 900 പൗണ്ട് മാത്രമാണ്  ലഭിച്ചിരിക്കുന്നത്. അതായത് പരമാവധി ലഭിക്കാവുന്ന തുകയായ 1200 പൗണ്ടിനേക്കാള്‍ 300 പൗണ്ട് കുറവാണിത്.

അതിനാല്‍ ഈ യാത്രക്കാരന് തനിക്ക് ലഭിക്കേണ്ടിയിരുന്ന ശേഷിക്കുന്ന 300 പൗണ്ട് എവിടെ പോയെന്ന് ഒരു സോളിസിറ്ററിന്റെ സഹായത്തോടെ അന്വേഷിക്കാനുള്ള അവകാശമുണ്ട്. ഇതിനെ തുടര്‍ന്ന് വ്യക്തമായ മറുപടി ലഭിക്കുകയും ചെയ്യും. ബാഗേജ് നഷ്ടപ്പെടുന്ന വേളയില്‍ ട്രാവല്‍ ഇന്‍ഷുറര്‍ മുഖാന്തിരം ക്ലെയിം ചെയ്താല്‍ നഷ്ടപരിഹാരം കൂടുതല്‍ സുഖകരമായി ലഭിക്കുമെന്നും അനുഭവസ്ഥര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category