1 GBP = 102.00 INR                       

BREAKING NEWS

1875 പൗണ്ട് നല്‍കി അജ്ഞാതനായ ഒരു വായനക്കാരന്‍; പാവപ്പെട്ട നഴ്സിങ് കുട്ടികള്‍ക്കായി നിങ്ങളുടെ കയ്യില്‍ എന്തുണ്ട് കൊടുക്കാന്‍?

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നഴ്സിങ് സഹായത്തിനായി ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ അജ്ഞാതനായ ഒരു വായനക്കാരന്‍ കൈമാറിയത് 1875 പൗണ്ട്. 1500 പൗണ്ട് കൈമാറിയപ്പോള്‍ ഗിഫ്റ്റ് എയിഡ് ഉള്‍പ്പെടെയാണ് ഈ തുക എത്തിയത്. ഇതോടെ നഴ്സിംഗ് സഹായ നിധിക്കായി ശേഖരിച്ച പൗണ്ട് 38407 ആയി മാറി. ഒറ്റച്ചോദ്യം മാത്രം ബാക്കി. നൂറോളം കുട്ടികള്‍ക്ക് അച്ഛനും അമ്മയും ഇല്ലെന്നറിഞ്ഞ സ്ഥിതിക്കിനിയെങ്കിലും എന്തെങ്കിലും നല്‍കുമോ? നിങ്ങള്‍ ഈ ഫണ്ട് ശേഖരണത്തില്‍ ഇതുവരെ പങ്കാളികളായിട്ടില്ലെങ്കില്‍ നിങ്ങളാല്‍ കഴിയുന്ന ഒരു ചെറിയ തുക സംഭാവന നല്‍കൂ.

നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പിലേക്ക് ലഭിച്ച രണ്ടായിരത്തോളം അപേക്ഷകളില്‍ നിന്നും 200 പേരെയാണ് തെരഞ്ഞെടുത്തത്. 200 അപേക്ഷകളില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ പിതാവിനെ നഷ്ടപ്പെട്ടവര്‍ 90 ഉം മാതാവിനെ നഷ്ടപ്പെട്ടവര്‍ എട്ടും പിതാവും മാതാവുമില്ലാത്തവര്‍ രണ്ടു പേരുമാണ്. പിതാവ് ഉപേക്ഷിച്ചവരായി അഞ്ചുകുട്ടികളുമുണ്ട്. വിവാഹ ബന്ധം വേര്‍പെടുത്തിയ മാതാപിതാക്കള്‍ ഉള്ളവര്‍ നാലു പേരാണ്. ഇവരില്‍ എല്ലാവരും ഇപ്പോള്‍ കഴിയുന്നത് മാതാവിന്റെ സംരക്ഷണയിലുമാണ്.
കൂടാതെ, അപകടവും സ്‌ട്രോക്ക് പോലെയുള്ള അസുഖങ്ങള്‍ വന്ന് തളര്‍ന്നു കിടപ്പിലായവര്‍, ഭിന്നശേഷിയുള്ളവര്‍, അംഗവൈകല്യങ്ങള്‍ സംഭവിച്ചവര്‍, മാനസിക രോഗങ്ങളും കിഡ്‌നി, ഹൃദ്രോഗം, ക്യാന്‍സര്‍ പോലുള്ള തുടങ്ങിയ മാരകരോഗങ്ങള്‍ ബാധിച്ചവര്‍, ബധിരര്‍, മൂകര്‍, അന്ധര്‍ തുടങ്ങിയവ മാതാപിതാക്കളുള്ള തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ 30 പേരാണ്. സ്വന്തമായി സ്ഥലമോ വീടോ, ഇത് രണ്ടുമോ ഇല്ലാത്തവര്‍ 50 പേരും ലോണ്‍ എടുത്ത തുക തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ബാങ്ക് ജപ്തിയും കിടപ്പാടത്തിന് റവന്യൂ റിക്കവറി നടപടികളും നേരിടുന്നവര്‍ അഞ്ചു പേരുമുണ്ട്.
ഇത്തരത്തില്‍ മറ്റുള്ളവരുടെ സഹായം കൂടിയേ തീരൂവെന്ന കഷ്ടിസ്ഥിതിയിലുള്ളവരെയാണ് പഠന സഹായം നല്‍കുവാനായി തെരഞ്ഞെടുത്തത്. സ്‌കൈഡൈവേഴ്‌സ്, ഈ അപ്പീലിലേയ്ക്ക് സംഭാവന നല്‍കിയവര്‍, വായനക്കാര്‍, ട്രസ്റ്റി/അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍, സ്‌പോണ്‍സേഴ്‌സ് തുടങ്ങിയവര്‍ നിര്‍ദേശിച്ച നിര്‍ധനരായവര്‍ എന്നിവരെ കൂടി ചേര്‍ത്താണ് 200 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട 200 നഴ്‌സിംഗ് വിദ്യാര്‍ഥികളുടെയും കുടുംബങ്ങള്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്നവരാണ്. മുകളില്‍ കൊടുത്തിരിക്കുന്ന 200 വിദ്യാര്‍ത്ഥികളില്‍ ഓരോരുത്തരും ഒന്നോ അതിലധികമോ തരത്തിലുള്ള ദുരവസ്ഥകളുള്ള കുടുംബങ്ങളില്‍ പ്പെട്ടവരാണ്. കൊടുക്കുന്ന തുക എന്തെങ്കിലും വിധത്തില്‍ ഉപകാരപ്പെടണമെന്ന ഉദ്ദേശത്താല്‍ ഏറ്റവും അര്‍ഹരായ 200 അപേക്ഷകര്‍ക്ക് മാത്രമായി നല്‍കാനാണ് ട്രസ്റ്റിമാര്‍ തീരുമാനിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍, വീടോ സ്ഥലമോ ഇല്ലാത്തവര്‍, കുടുംബത്തില്‍ ആര്‍ക്കെങ്കിലും മാരക രോഗങ്ങള്‍ ബാധിച്ചവര്‍, സാമ്പത്തികമായി യാതൊരു നിവൃത്തിയുമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ തുടങ്ങി ഒരു വലിയ നീണ്ട നിര തന്നെയാണ് നഴ്‌സിംഗ് സ്റ്റുഡന്റ്‌സ് സപ്പോര്‍ട്ട് സ്‌കീമിലേയ്ക്ക് ഇത്തവണ അപേക്ഷിച്ചിരിക്കുന്നത്.

ഇനിയും നിങ്ങള്‍ക്ക് ഇവരെ സഹായിക്കാന്‍ അവസരമുണ്ട്. നിങ്ങളുടെ മനസ്സില്‍ അല്‍പ്പം എങ്കിലും സഹതാപം ബാക്കി ഉണ്ടെങ്കില്‍ ഏതെങ്കിലും ഒരു ചെറിയ സംഭാവന കൂടി ചെയ്യുക. ആ കാശു കൂടി ചേര്‍ത്ത് ഇവര്‍ക്ക് കൊടുക്കുന്ന കാശ് 20, 000 എങ്കിലും ആക്കി മാറ്റാം. 200 പേര്‍ക്ക് 20, 000 വീതം കൊടുക്കണമെങ്കില്‍ 40 ലക്ഷം രൂപ വേണമെന്ന് മറക്കരുത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category