1 GBP = 92.20 INR                       

BREAKING NEWS

ടെസ്‌കോയില്‍ ചെന്നാല്‍ വലുപ്പമുള്ള ഭാരം കുറഞ്ഞ സ്യൂട്ട്‌കേസുകള്‍ ലഭിക്കും; നാട്ടില്‍ പോകാന്‍ പാക്ക് ചെയ്യുന്നവര്‍ മറക്കരുത് ഈ സെയില്‍

Britishmalayali
kz´wteJI³

കഴിഞ്ഞ ദിവസം യാദൃശ്ചികമായി കവന്‍ട്രിയിലെ ടെസ്‌കോയില്‍ ചെന്നപ്പോള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന സ്യൂട്ട്‌കേസുകള്‍ കണ്ടു ഞെട്ടി. 35 പൗണ്ടിന് രണ്ടു കിലോ പോലും തൂക്കമില്ലാത്ത വമ്പന്‍ പെട്ടികളുടെ നിര തന്നെ കണ്ടെത്തി. നാട്ടിലേക്കു പോകുമ്പോള്‍ തൂക്കത്തെ കുറിച്ചു വേവലാതിപ്പെടുന്നവര്‍ക്കു കൂടുതല്‍ സാധനങ്ങള്‍ വയ്ക്കാന്‍ ഈ ലൈറ്റ് വെയ്റ്റ് ലഗേജ് സ്യൂട്ട്‌കേസുകള്‍ ഉപകരിക്കും. മുപ്പതു കിലോ വരെ സുഖമായി കുത്തി തിരുകാന്‍ കഴിയുന്ന ലഗേജ് ആണിത്.

വിവിധ വലുപ്പത്തിലും സ്റ്റൈലുകളിലും കളറുകളിലും ഈ സ്യൂട്ട്‌കേസുകള്‍ ലഭ്യമാണ്. ഇനി ഷോപ്പില്‍ പോകാന്‍ സാധിച്ചില്ലെങ്കിലും ടെസ്‌കോ ഡയറക്ട് ഓണ്‍ലൈനിലൂടെയും ഈ സ്യൂട്ട് കേസുകള്‍ സ്വന്തമാക്കാവുന്നതാണ്. രണ്ടു തരത്തിലാണ് സ്യൂട്ട് കേസു വില്‍പന നടക്കുന്നത്. ഒന്ന് ടെസ്‌കോ ലഗേജുകള്‍ക്കുള്ള 25 ശതമാനം ഡിസ്‌കൗണ്ട്, രണ്ട് ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബാഗുകള്‍ 20 ശതമാനം ഡിസ്‌കൗണ്ടിലും ആണ് സ്യൂട്ട്‌കേസുകള്‍ വില്‍ക്കുന്നത്.

നിങ്ങള്‍ ഏറ്റവും ഭാരം കുറഞ്ഞ സ്യൂട്ട്‌കേസിനെ തിരയുകയാണെങ്കില്‍, 25% വരെ ഡിസ്‌കൗണ്ടുള്ള ലഗേജ് വില്‍പ്പന നോക്കുക, അതില്‍ സ്‌റ്റൈലിഷും തിളക്കമുള്ളതുമമായ ചില സ്‌റ്റൈലുകള്‍ ഉള്‍പ്പെടുന്നു. നാട്ടിലേക്ക് നിരവധി ലഗേജുകള്‍ കൊണ്ടുപോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപാട് ഭാരം കെട്ടിവലിക്കാന്‍ താല്‍പ്യമില്ലാത്തവര്‍ക്കും ഈ ഓഫര്‍ വിനിയോഗിക്കാവുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category