1 GBP = 92.20 INR                       

BREAKING NEWS

ബഹളം കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ കണ്ടത് ദേഹത്തും മുറിക്കുള്ളിലും മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണിയുമായി നില്‍ക്കുന്ന വീട്ടമ്മയെ: അപകടം മണത്ത പൊലീസും ബാങ്ക് അധികൃതരും പിന്‍വലിഞ്ഞു; വീട്ടമ്മയെ അനുനയിപ്പിച്ച് നാട്ടുകാരും ബന്ധുക്കളും; ജപ്തി നടപടിക്കായി ബാങ്ക് അധികൃതര്‍ എത്തിയപ്പോള്‍ ആത്മഹത്യ ഭീഷണിയുമായി വീട്ടമ്മ

Britishmalayali
kz´wteJI³

കോട്ടയം: വായ്പ കുടിശികയായതോടെ ബാങ്ക് അധികൃതര്‍ ജപ്തിക്ക് എത്തിയപ്പോള്‍ വീട്ടമ്മ ദേഹത്തു മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്നലെ വൈകിട്ട് കാരാപ്പുഴയിലാണ് സംഭവം. എന്നാല്‍ ജപ്തിക്കായി എത്തിയവര്‍ അപകടം മനസിലാക്കിയതോടെ നടപടിയില്‍ നിന്നും പിന്‍വാങ്ങി അധികൃതര്‍. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു വീട്ടമ്മയെ സമാധാനിപ്പിച്ചു.. അഭിഭാഷക കമ്മിഷന്റെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തിലായിരുന്നു വീട്ടമ്മയുടെ ആത്മഹത്യ ഭീഷണി. കാരാപ്പുഴ പയ്യമ്പള്ളിച്ചിറ കുന്നക്കമറ്റം കെ. വേണുഗോപാല്‍ (ബാബു ) വീട് ഈടുവച്ച് അഞ്ചു വര്‍ഷം മുന്‍പ് 17 ലക്ഷം രൂപ പൊതുമേഖല ബാങ്കില്‍ നിന്നു വായ്പ എടുത്തിരുന്നു. ബാബുവിന്റെയും ഭാര്യയുടെയും പേരിലാണ് വായ്പ. 22 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കേണ്ട വായ്പയില്‍ 10 ലക്ഷം അടച്ചു. പിന്നീട് കുറച്ചുകാലം പലിശ മാത്രമേ അടക്കാന്‍ കഴിഞ്ഞുള്ളു.

ഓട്ടോ ഡ്രൈവറാണ് ബാബു. ഒപ്പം കാറ്ററിങ് സര്‍വീസും നടത്തുന്നുണ്ട്. കഴിഞ്ഞ പ്രളയത്തില്‍ രണ്ടു തവണ വീടിനുള്ളില്‍ വെള്ളം കയറിയിരുന്നു. ഇതോടെ ബിസിനസ് മുടങ്ങിയതോടെയാണ് വായ്പ തിരിച്ചടവ് മുടങ്ങിയതെന്നു ബാബു പറഞ്ഞു. മൂന്നു ലക്ഷം രൂപ കുടിശിക ഉണ്ടെന്നും അത് ഉടന്‍ അടയ്ക്കണം എന്നും ഒരു മാസം മുമ്പ് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ ബാങ്കില്‍ ചെന്നപ്പോള്‍ ആറു ലക്ഷം അടയ്ക്കണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചെന്നും തങ്ങള്‍ ഒരു മാസത്തെ സാവകാശം ചോദിച്ചെന്നും ബാബു പറയുന്നു.

ഉച്ചയ്ക്കു ശേഷം ജപ്തി നടപടിക്കായി ബാങ്ക് അധികൃതരും പൊലീസും വീട്ടിലെത്തി. ഇതോടെയാണ് ബാബുവിന്റ ഭാര്യ ഷൈല വീടിനുള്ളില്‍ കയറി വാതില്‍ അടച്ച് കുറ്റിയിട്ടു. മണ്ണെണ്ണ എടുത്ത് ദേഹത്തും മുറിക്കുള്ളിലും ഒഴിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ പൊലീസിനും ബാങ്ക് അധികൃതര്‍ക്കും എതിരേ തിരിഞ്ഞു. തുടര്‍ന്നു മധ്യസ്ഥര്‍ മുഖേന ചര്‍ച്ച നടത്തി ജപ്തി നടപടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category