1 GBP = 92.20 INR                       

BREAKING NEWS

ആയുധമായി ഇരുമ്പ് പൈപ്പ് കൊണ്ടു നടക്കുന്നതുകൊണ്ട് പൈപ്പ് രൂപേഷ് എന്ന വിളിപ്പേര്: കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതി; കായലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടിയത് സാഹസികമായി; ഒരു ലോഡ് സംസ്‌കരിച്ച മാംസം ലോറി സഹിതം കൊള്ളയടിച്ച സംഭവത്തില്‍ പൈപ്പ് രൂപേഷ് അറസ്റ്റില്‍

Britishmalayali
kz´wteJI³

ചാലക്കുടി: ലോറിയില്‍ കൊണ്ടുപോയ സംസ്‌കരിച്ച മാംസം കൊരട്ടി ചിറങ്ങരയില്‍ കൊള്ളയടിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. വരാപ്പുഴ കോട്ടുവള്ളി കായലിനു സമീപം താമസിക്കുന്ന രൂപേഷ് (38) ആണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രൂപേഷ് കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാസം കൊള്ളചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ എടുത്തത്. ആയുധമായി ഇരുമ്പ് പൈപ്പ് കൊണ്ടു നടക്കുന്നതിനാല്‍ പൈപ്പ് രൂപേഷ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്.

കഴിഞ്ഞവര്‍ഷം ജൂലായ് 29-നായിരുന്നു സംഭവം. ജൂലൈയിലാണു കൊച്ചിയില്‍ നിന്നു ഹൈദരാബാദിലേക്ക് കൊണ്ടു പോയ ഒരു ലോഡ് സംസ്‌കരിച്ച മാംസം ഡ്രൈവറേയും സഹായിയെയും തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്. എറണാകുളം കേന്ദ്രീകരിച്ച് മാസങ്ങളോളം നടത്തിയ അന്വേഷണമാണു പൊലീസിനെ പ്രതികളിലേക്കെത്തിച്ചത്. ആദ്യം പിടിയിലായ ഷനില്‍ പീറ്റര്‍ എന്നയാള്‍ പിടിയിലായി.

ഇയാളില്‍ നിന്നു ലോറി ഡ്രൈവറെയും സഹായിയെയും തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചതിന്റെ വിശദ വിവരങ്ങള്‍ ലഭിച്ചു. ലോഡ് കൊള്ളയടിക്കുന്നതിനുള്ള ക്വട്ടേഷന്‍ അരൂരില്‍ നിന്നാണെന്നു ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടിരുന്നു. പിന്നീടു മറ്റു പ്രതികളായ കാഞ്ഞൂര്‍ സ്വദേശികളായ ഉണ്ണി മുരളിയേയും വിഷ്ണുവിനെയും കസ്റ്റഡിയിലെടുത്തു.

ആയോധന കലകളില്‍ വിദഗ്ധനായ ഷനില്‍ പീറ്റര്‍ മരട് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തില്‍ പെട്ടയാളാണ്. വീട് കുത്തിത്തുറന്ന് കവര്‍ച്ച, കൊലപാതക ശ്രമം, മോഷണം, അടിപിടി തുടങ്ങി 15 കേസുകളില്‍ പ്രതിയാണ്. ഷനില്‍ പീറ്റര്‍ പറഞ്ഞ പ്രകാരം ലോഡ് തട്ടിയെടുക്കാന്‍ സഹായിച്ചതു വരാപ്പുഴയിലുള്ളവരാണെന്നു മനസ്സിലായി. ആ ഭാഗത്ത് നടത്തിയ അന്വേഷണത്തില്‍, രൂപേഷും കൂട്ടാളികളും മുങ്ങിയിരിക്കയാണെന്ന വിവരം ലഭിച്ചിരുന്നു. രൂപേഷ് വീട്ടില്‍ തിരിച്ചെത്തിയെന്നറിഞ്ഞ് വീടു വളഞ്ഞ പൊലീസിനെക്കണ്ട് ഇയാള്‍ കായലില്‍ ചാടി മുങ്ങാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.

അക്രം ഖാന്‍ എന്നയാളുടെ നേതൃത്വത്തില്‍ ഷനില്‍പീറ്ററും വിഷ്ണു മുരളിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയിലാണ് ലോഡ് തട്ടിയെടുത്തതെന്നും ലോറി ഡ്രൈവറെ ബന്ദിയാക്കി ലോഡ് മാറ്റാനാണ് രൂപേഷിനെ ചുമതലപ്പെടുത്തിയതെന്നും ചോദ്യംചെയ്യലില്‍ വ്യക്തമായി. കൊള്ള ചെയ്ത ലോഡ് കാഞ്ഞൂരിനു സമീപമാണു സൂക്ഷിച്ചത്.

പിന്നീട് ഡിണ്ടിഗല്‍ കേന്ദ്രീകരിച്ച് തുകല്‍ വ്യാപാരം ചെയ്യുന്ന സല്‍മാന്‍ ഖുറേഷിയെ വിളിച്ച് സംസ്‌കരിച്ച ഒരു ലോഡ് മാംസം വില്‍ക്കാനുണ്ടെന്നറിയിച്ചു. സല്‍മാന്റെ സഹോദരന്‍ കാഞ്ഞൂരിലെത്തി പരിശോധിച്ചു. കൊള്ള മുതലാണെന്നു മനസിലായതോടെ ഡിണ്ടിഗലില്‍ എത്തിച്ചാല്‍ രാജ്യാന്തര വിലയുടെ പകുതിക്കു സാധനം എടുക്കാമെന്നറിയിച്ചതായും പൊലീസ് പറഞ്ഞു.

ലോഡ് ഡിണ്ടിഗലില്‍ എത്തിച്ച ശേഷം പറഞ്ഞുറപ്പിച്ചതിന്റെ പകുതി പണവുമായി നാട്ടിലേക്ക് മടങ്ങുകയുമായിരുന്നുവെന്നു പിടിയിലായ രൂപേഷ് സമ്മതിച്ചു. ചാലക്കുടി ഡി.വൈ.എസ്പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ കൊരട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു സെബാസ്റ്റ്യന്‍, എസ്ഐ രാമു ബാലചന്ദ്ര ബോസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനു മോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു സില്‍ജോ, എ.യു റെജി, ഷിജോ തോമസ് കൊരട്ടി സ്റ്റേഷനിലെ എഎസ്‌ഐ സെബി എം.വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category