1 GBP = 92.20 INR                       

BREAKING NEWS

കോണ്‍ഗ്രസിന് ഇപ്പോള്‍ വേണ്ടത് ഐശ്വര്യമുള്ളൊരു മുസ്ലിം മുഖം; നറുക്ക് വീഴുന്നത് ഷാഫി പറമ്പിലിന്; യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി പാലക്കാട് എംഎല്‍എയെ നിയമിക്കാന്‍ ഗ്രൂപ്പുകള്‍ മറന്ന് തീരുമാനം; തെരഞ്ഞെടുപ്പ് നടത്താതെയുള്ള പരിപാടി അനുവദിക്കില്ലെന്ന് ദേശീയ നേതൃത്വവും; ഒറ്റയാളെ ഉള്ളൂവെങ്കില്‍ വൈസ് പ്രസിഡന്റാവാന്‍ ശബരിനാഥ് എംഎല്‍എയും

Britishmalayali
kz´wteJI³

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി എ ഗ്രൂപ്പിലെ ഷാഫി പറമ്പില്‍ എംഎല്‍എ.യെ നിയമിക്കാന്‍ കെപിസിസി. നേതൃത്വം ഏകകണ്ഠമായി നിര്‍ദ്ദേശിക്കുമ്പോഴും മുഖംതിരിച്ച് ദേശീയ നേതൃത്വം. എ-ഐ ഗ്രൂപ്പുകള്‍ സംയുക്തമായാണ് തീരുമാനം. പൗരത്വ ഭേദഗതി നിയമത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഷാഫി പറമ്പിലാണ് നല്ലതെന്ന തിരിച്ചറിവിലാണ് കേരളത്തിലെ ഗ്രൂപ്പ് മാനേജര്‍മാര്‍. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ നടപടിക്രമങ്ങള്‍ പാലിച്ചേ മുന്നോട്ടുപോകൂ എന്നാണ് കേന്ദ്രത്തിന്റെ വാദം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു യോഗ്യതയുള്ളതായി യൂത്ത് കോണ്‍ഗ്രസ് കേന്ദ്രസമിതി പുറത്തുവിട്ട പത്തുപേരുടെ പട്ടികയിലുണ്ടെങ്കിലും ഷാഫിയെ ഒറ്റയടിക്ക് പ്രസിഡന്റായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണ് ദേശീയ നേതൃത്വം പറയുന്നത്.

സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിലെ കെ.എസ്. ശബരിനാഥന്‍ എംഎല്‍എ.യെയാണ് സംസ്ഥാന നേതൃത്വം പരിഗണിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റാവാന്‍ ഒരാള്‍മാത്രമുണ്ടെങ്കിലേ താന്‍ പദവി സ്വീകരിക്കൂവെന്ന് ശബരിനാഥനും പറഞ്ഞിട്ടുണ്ട്. ഒന്നില്‍ അധികം പേരുണ്ടെങ്കില്‍ സ്ഥാനം വേണ്ടെന്നാണ് ശബരിനാഥിന്റെ തീരുമാനം. നേരത്തെ ശബരീനാഥിനെ യുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഷാഫിയുടെ പേര് എ ഗ്രൂപ്പ് ഉയര്‍ത്തിയത്. ഒരാള്‍ക്ക ഒരു പദവിയെന്ന ആവശ്യം ചിലര്‍ ചര്‍ച്ചയാക്കി. ഷാഫിയേയും ശബരീനാഥിനേയും വെട്ടനായിരുന്നു ഇത്. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷനായതോടെ ഗ്രൂപ്പുകള്‍ക്ക് പ്രാധാന്യം നഷ്ടമായെന്ന എ-ഐ ഗ്രൂ്പ്പുകാരുടെ ഭയം സമവായമെത്തിച്ചു. അപ്പോള്‍ ദേശീയ നേതൃത്വത്തിന്റം കടുംപിടിത്തം ഷാഫിക്ക് വിനയാണ്.

കേരളത്തില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തിരഞ്ഞെടുപ്പ് നടത്താനെന്ന പേരില്‍ അംഗത്വവിതരണം നടത്തി കോടികള്‍ പിരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് നടത്താന്‍ ഒരു സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അവരുടെ നടപടിക്രമങ്ങള്‍ പാലിച്ചേ പുതിയ പ്രസിഡന്റിനെയും ഭാരവാഹികളെയും പ്രഖ്യാപിക്കാന്‍ സാധിക്കൂവെന്നാണ് ദേശീയ നേതൃത്വത്തിന്റെ കടുംപിടിത്തം. ഇല്ലെങ്കില്‍ അത് പുലിവാലായി മാറും. തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആരെങ്കിലും നിയമനടപടികളുമായി മുന്നോട്ടുപോയാല്‍ അത് ദേശീയനേതൃത്വത്തിന് ബാധ്യതയാവും. പിരിവ് നടത്തിയതിന് സമാധാനം പറയേണ്ടതായും വരും. തെരഞ്ഞെടുപ്പിന് മുമ്പ് പോലും കേരളത്തില്‍ അനുകൂല വിധിക്കായി കോടതിയില്‍ പോയവര്‍ പോലമുണ്ട്. അതിനാലാണ് തിരഞ്ഞെടുപ്പിന് കേന്ദ്ര നേതൃത്വം നിര്‍ബന്ധം കാട്ടുന്നത്.


എന്നാല്‍, സംസ്ഥാനത്തേക്ക് പതിനാറ്ുപേരടങ്ങുന്ന ഭാരവാഹികളെയാണ് ദേശീയനേതൃത്വം നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ആളെ കണ്ടെത്തിക്കഴിഞ്ഞാല്‍ അവരുടെ ഓണ്‍ലൈന്‍ നാമനിര്‍ദ്ദേശം സ്വീകരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നാമനിര്‍ദ്ദേശംചെയ്ത് പ്രഖ്യാപിക്കുന്നതിനെ ദേശീയനേതൃത്വം അംഗീകരിക്കുന്നില്ല. കേരളത്തില്‍ ഇത് അനുവദിച്ചാല്‍ അംഗത്വവിതരണം പൂര്‍ത്തിയാക്കിയ മറ്റ് അഞ്ച് സംസ്ഥാനങ്ങളില്‍നിന്ന് ഇതേ ആവശ്യം വന്നേക്കും. ഇതോടെ തിരഞ്ഞെടുപ്പ് പ്രക്രിയതന്നെ അട്ടിമറിക്കപ്പെട്ടേക്കുമെന്നാണ് ആശങ്ക. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാവുമെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ദേശീയ നേതൃത്വം കടുംപിടിത്തം തുടര്‍ന്നാല്‍ ഫാഫി പറമ്പിലിനെ തിരഞ്ഞെടുപ്പിലൂടെ തന്നെ അധ്യക്ഷനാക്കാനാണ് എ-ഐ ഗ്രൂപ്പുകളുടെ തീരുമാനം.

ഷാഫി പറമ്പില്‍ എംഎല്‍എയെ സംസ്ഥാന പ്രസിഡന്റായും കെഎസ് ശബരീനാഥന്‍ എംഎല്‍എ അടക്കം 4 പേരെ വൈസ് പ്രസിഡന്റായും നിര്‍ദ്ദേശിച്ചുള്ള ഫോര്‍മുലയായിരുന്നു കേന്ദ്രത്തിന് നല്‍കിയത്. ഇതിനെ ശബരീനാഥും അംഗീകരിക്കുന്നില്ല. ഒന്നിലേറെ പേരുമായി വൈസ് പ്രസിഡന്റ് പദവി പങ്കിടാന്‍ അനുവദിക്കില്ലെന്നാണ് നിലപാട്. ഗ്രൂപ്പുകള്‍ മുന്നോട്ടുവെച്ച പട്ടിക കേന്ദ്രനേതൃത്വം തള്ളിയോടെയാണ് പുനഃസംഘടന പ്രതിസന്ധിയിലായത്. സംസ്ഥാന ഘടകം സമര്‍പ്പിച്ച പട്ടിക അംഗീകരിക്കാനാവില്ലെന്ന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ അഖിലേന്ത്യാ നേതൃത്വം തീര്‍ത്തു പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് എംപി, ഹൈബി ഈഡന്‍ എംപി, ഷാഫി പറമ്പില്‍ എംഎല്‍എ, സിആര്‍ മഹേഷ് എന്നിവരാണ് ഡല്‍ഹിയില്‍ സംസ്ഥാന ഘടകത്തെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ നേതൃത്വവുമായി ചര്‍ച്ച നടത്തിയത്.

ശബരീനാഥിന് പുറമെ, എന്‍എസ് നുസൂര്‍, വിദ്യാ ബാലകൃഷ്ണന്‍, പ്രേംരാജ് എന്നിവരെയാണ് വൈസ് പ്രസിഡന്റുമാരായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിലപാടിലാണ് അഖിലേന്ത്യാ നേതാക്കള്‍. യൂതത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് തീര്‍പ്പാക്കണമെന്ന നിലപാടാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്. എന്നാല്‍ സോണിയയും പ്രശ്നത്തില്‍ അനുകൂല നിലപാട് എടുത്തിട്ടില്ല. ദേശീയ നേതൃത്വം ടാലന്റ് ഹണ്ടിലൂടെയാണ് സംസ്ഥാന ഭാരവാഹികളെയും ജില്ലാ ഭാരവാഹികളെയും തീരുമാനിച്ച് പട്ടിക തയാറാക്കിയത്. ഈ പട്ടികയില്‍നിന്ന് പുതിയ ഭാരവാഹികളെ തീരുമാനിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് സാമുദായിക നേതാക്കളുടെ പിന്തുണയില്‍ ചിലര്‍ നേതൃസ്ഥാനത്തെത്താന്‍ ശ്രമിക്കുന്നത് എന്നാണ് ആരോപണം. പട്ടികയ്ക്കു പുറത്തുള്ള ചിലരെ ജില്ലാ പ്രസിഡന്റുമാരായി നിയമിക്കണമെന്നാണ് ആവശ്യം. ഇതോടെ കടുത്ത സമ്മര്‍ദത്തിലായിരിക്കുകയാണ് സംസ്ഥാന നേതൃത്വം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍ എന്നിവരെ ഈ ആവശ്യം ഉന്നയിച്ച് ഏതാനും സമുദായ നേതാക്കള്‍ സമീപിച്ചുവെന്നാണ് വിവരം. ജില്ലാ പ്രസിഡന്റുമാരുടെ നിയമനമാണ് പാര്‍ട്ടിക്കു പ്രധാന വെല്ലുവിളിയായിരിക്കുന്നത്. ഒരേ ജില്ലയ്ക്കു വേണ്ടി ഒന്നിലേറെ സമുദായങ്ങള്‍ ആവശ്യമുന്നയിച്ചത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളുടെ കാര്യത്തിലാണ് തര്‍ക്കം തുടരുന്നത്. സമുദായ സംഘടനകളുടെ ഇടപെടല്‍ ശക്തമായതോടെ, അര്‍ഹരായ പലരും തഴയപ്പെടുന്നെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഈ കാര്യം ഉന്നയിച്ച് ഒട്ടേറെ പരാതികള്‍ ഇതിനകം എഐസിസിക്കു ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

പുനഃസംഘടനക്കാര്യത്തില്‍ 'ഒരാള്‍ക്ക് ഒരു പദവി' തത്വം പാലിക്കേണ്ടെന്നു തീരുമാനിച്ചതോടെയാണ് എംഎല്‍എമാരായ ഷാഫി പറമ്പിലും ശബരിനാഥനും മുഖ്യസ്ഥാനങ്ങളിലേക്കു പരിഗണിക്കപ്പെട്ടത്. വോട്ടിങ് വേണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ബന്ധം പിടിക്കുന്നതിനാല്‍ പേരിനു വോട്ടെടുപ്പു നടത്താനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category