1 GBP = 92.20 INR                       

BREAKING NEWS

അഫ്സല്‍ ഗുരുവിനെ കുടുക്കിയതെന്ന നിഗമനത്തിലേക്ക് റോ യും രഹസ്യാന്വേഷണ വിഭാഗവും; പിടിയിലായ കാശ്മീരി ഡിവൈഎസ്പിക്കെതിരെ വധ ശിക്ഷയ്ക്ക് വിധേയനാക്കിയ 'കുറ്റവാളി' പറഞ്ഞതെല്ലാം ശരിയോ? പുല്‍വാമ ദുരന്തത്തിന് പിന്നിലെ ഒറ്റുകാരെ കണ്ടെത്താനും ഉറച്ച് അന്വേഷണം; ഹിസ്ബുള്‍ മുജാഹിദീന്‍ കമാണ്ടറെ അമൃത്സറിലെത്തിക്കാന്‍ വാങ്ങിയത് 12 ലക്ഷം രൂപ; ദേവീന്ദര്‍ സിങ് എന്ന പൊലീസുകാരന്റെ തീവ്രവാദ ബന്ധം കേട്ട് ഞെട്ടി അന്വേഷണ ഏജന്‍സികള്‍; അഫ്സല്‍ ഗുരുവിനെ കള്ളനാക്കിയത് ആര്?

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിവൈഎസ്പി ദേവീന്ദര്‍ സിങിന്റെ ഗൂഢബന്ധങ്ങളെക്കുറിച്ച് റിസര്‍ച് ആന്‍ഡ് അനലിസിസ് വിങ്ങും (റോ), ഇന്റലിജന്‍സ് ബ്യൂറോയും കൂടുതല്‍ അന്വേഷണം നടത്തും. പാര്‍ലമെന്റ് ആക്രമണം, പുല്‍വാമ ആക്രമണം എന്നിവയില്‍ സിങിന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കും. ഈ അന്വേഷണത്തില്‍ ദേവീന്ദര്‍ സിങിനെതിരെ തെളിവുകിട്ടിയാല്‍ അഫ്സല്‍ ഗുരു പറഞ്ഞതെല്ലാം ശരിയാണെന്ന വാദം സജീവമാകും. റോയും ഇന്റലിജന്‍സ് ബ്യൂറോയും കൂടുതല്‍ അന്വേഷണം നടത്തുന്നത്.

താന്‍ പൊലീസിന്റെ ഇന്‍ഫോര്‍മര്‍ ആയിരുന്നെന്നും, ദേവീന്ദര്‍ സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് എന്ന വ്യക്തിക്ക് ഡല്‍ഹിയില്‍ സൗകര്യങ്ങളൊരുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് ചെയ്യുകയായിരുന്നു താനെന്നുമാണ് അഫ്സല്‍ ഗുരു വാദിച്ചിരുന്നത്. ഇത് ശരിയാണെന്ന സംശയങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. ജമ്മു കശ്മീരിലെ മിര്‍ബസാറില്‍ 2 ഹിസ്ബുല്‍ ഭീകരര്‍ക്കൊപ്പം ശനിയാഴ്ചയാണ് ദേവീന്ദര്‍ സിങിനെ അറസ്റ്റ് ചെയ്തത്. നവീദ് ബാബ, അല്‍താഫ് എന്നീ ഭീകരരാണ് ഇയാള്‍ക്കൊപ്പമുണ്ടായിരുന്നത്. ഭീകരരെ അമൃത്സറില്‍ സുരക്ഷിതമായി എത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. 12 ലക്ഷം രൂപയാണ് പ്രതിഫലമെന്നാണു വിവരം. ആയുധ ഇടപാടുകളും ഇയാള്‍ക്കുണ്ടായിരുന്നുവെന്നാണ് പൊലീസ് തിരിച്ചറിയുന്നത്. ശ്രീനഗറിലും ബഡ്ഗാമിലും ഇയാളുടെ സ്ഥലങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 2 പിസ്റ്റളുകളും ഒരു എ.കെ. 47 റൈഫിളും കണ്ടെടുത്തു.

അറസ്റ്റിലായ നവീദും മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ്. ദേവീന്ദര്‍ സിങ് സ്വന്തം നിലയ്ക്കാണോ അതോ വലിയ ആരുടെയെങ്കിലും കരുവായിരുന്നോ എന്നും ഏജന്‍സികള്‍ അന്വേഷിക്കും. ഈ മാസം അവസാനം എസ്പിയായി പ്രമോഷന്‍ കാത്തിരിക്കുകയായിരുന്നു സിങ്. ശ്രീനഗര്‍ വിമാനത്താവളത്തിലെ ആന്റി ഹൈജാക്കിങ് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. 2001 ലെ പാര്‍ലമെന്റ് ആക്രമണക്കേസ് അന്വേഷണ സമയത്ത് പ്രതി അഫ്സല്‍ ഗുരു, ആക്രമണത്തില്‍ പങ്കെടുത്തവരെ ഡല്‍ഹിയിലെത്തിക്കാന്‍ നിര്‍ദ്ദേശിച്ചത് ദേവീന്ദര്‍ സിങ് ആണെന്നു കത്തില്‍ സൂചിപ്പിച്ചിരുന്നു. ഇത് അനുസരിച്ചാണ് സഹായം ഒരുക്കിയതെന്നാണ് അഫ്സല്‍ ഗുരു പറഞ്ഞത്. ഈ വാദം കോടതി അംഗീകരിച്ചിരുന്നില്ല.

അഫ്സല്‍ ഗുരുവിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച അന്വേഷണത്തില്‍ സിങിനെതിരെ തെളിവില്ലെന്നാണു കണ്ടെത്തിയത്. അക്കാലത്ത് സ്പെഷല്‍ ഓപറേഷന്‍സ് ഗ്രൂപ്പ് ഡിവൈഎസ്പിയായിരുന്നു ഇയാള്‍. ഭീകരര്‍ക്കൊപ്പം സിങിനെ അറസ്റ്റ് ചെയ്തതോടെ അഫ്സല്‍ ഗുരുവിന്റെ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഏതായാലും ദേവീന്ദര്‍ സിങിന് തീവ്രവാദ ബന്ധമുണ്ടെന്ന് കാശ്മീര്‍ പൊലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. കാശ്മീര്‍ പൊലീസിനുള്ളില്‍ ഒറ്റുകാരുണ്ടെന്ന സംശയം നേരത്തെ തന്നെ സജീവമാണ്. പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികള്‍ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. 49 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിനുള്ള ഇന്ത്യ പ്രതികാരമായിരുന്നു ബലാകോട്ടിലെ സര്‍ജിക്കല്‍ സ്ട്രൈക്ക്.


പുല്‍വാമയില്‍ സൈനികരുടെ നീക്കം ആരോ ഒറ്റി കൊടുത്തുവെന്നും അതുകൊണ്ടാണ് ക്രൂരത അരങ്ങേറിയതെന്നുമുള്ള വാദം സജീവമായിരുന്നു. ഇത്തരം കള്ളന്മാര്‍ കാശ്മീര്‍ സേനയില്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ദേവീന്ദ്രര്‍ സിങിന്റെ അറസ്റ്റ്. കഴിഞ്ഞ വര്‍ഷം ഇയാള്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു. ഭീകരരോടൊപ്പം യാത്ര ചെയ്യുന്നതിനിടെ പിടിയിലായ ഇയാള്‍ ദേവീന്ദര്‍ സിങ് ഭീകരരെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. കശ്മീര്‍ പൊലീസിലെ ഉന്നത വൃത്തങ്ങളില്‍നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീനഗറിലെ ബദാമി ബാഗ് കന്റോണ്‍മെന്റിലാണു കനത്ത സുരക്ഷയിലുള്ള ദവീന്ദര്‍ സിങ്ങിന്റെ വീട്. ഇവിടെയാണു ഭീകരരെ പാര്‍പ്പിച്ചത്. വെള്ളിയാഴ്ച ഷോപിയാനില്‍നിന്നു ഭീകരരെ വീട്ടിലെത്തിച്ചത് ദേവീന്ദര്‍ സിങ്ങ് തന്നെയാണ്. തുടര്‍ന്ന് അന്നു രാത്രി ഭീകരരെ ഒപ്പം താമസിപ്പിച്ചു. ഹിസ്ബുല്‍ കമാന്‍ഡര്‍ നവീദ് ബാബുവും കൂട്ടാളിയുമാണ് ദേവീന്ദര്‍ സിങ്ങിനൊപ്പം പിടിയിലായ ഭീകരര്‍. ഇവര്‍ താമസിച്ച വീടിന്റെ തൊട്ടടുത്താണ് സൈന്യത്തിന്റെ 15 കോര്‍പ്സ് ആസ്ഥാനം. ശനിയാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയ ദേവീന്ദറും ഭീകരരും ഡല്‍ഹിയിലേക്കു പോകാനാണു ശ്രമിച്ചിരുന്നത്. ഇതിന് വേണ്ടിയാണ് അമൃത്സറില്‍ എത്തിക്കാന്‍ ശ്രമിച്ചത്. താഴ്വരയില്‍ പൊലീസിന്റെയും സൈന്യത്തിന്റെയും നീക്കം സജീവമായപ്പോള്‍ ഭീകരര്‍ക്ക് ഒളിവില്‍ താമസിക്കാന്‍ അഞ്ച് തവണ ദേവീന്ദര്‍ സൗകര്യമൊരുക്കിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

നവീദ് ബാബുവിനെ നിരവധി തവണ പലയിടങ്ങളിലേക്കും സഞ്ചരിക്കാന്‍ സഹായിച്ചിരുന്നത് ദേവീന്ദറാണെന്നും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നവീദിനെ ജമ്മുവിലേക്കു കൊണ്ടുപോയതും ദേവീന്ദറായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയപ്പോള്‍ ദേവീന്ദര്‍ ഭീകരനെ പോലെയായിരുന്നു പെരുമാറിയത്. വ്യാഴാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ യുഎസ് പ്രതിനിധി ഉള്‍പ്പെടെയുള്ള 15 അംഗ വിദേശ സംഘത്തെ സ്വീകരിക്കാനും ദവീന്ദര്‍ സിങ് എത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category