1 GBP = 92.20 INR                       

BREAKING NEWS

പൗരത്വ ഭേദഗതിയെ ന്യായീകരിക്കാന്‍ ഇറങ്ങിയവര്‍ക്ക് ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവുന്നില്ല; നാട്ടുകാരുടെ ബഹിഷ്‌കരണം കൂടി ആയതോടെ കലിപൂണ്ട പ്രവര്‍ത്തകര്‍ ഉയരുന്നത് വര്‍ഗ്ഗീയ വിഷം ചീന്തുന്ന മുദ്രാവാക്യങ്ങള്‍; പള്ളികള്‍ പൊളിച്ച് നാടു കടത്തുമെന്ന മുദ്രാവാക്യം ഉയര്‍ന്നതോടെ വിശദീകരണം കെങ്കേമമായെന്ന് വിമര്‍ശകര്‍; അറിയാത്തവര്‍ ഈ പണിക്കിറങ്ങരുതെന്ന് താക്കീത് നല്‍കി ആര്‍എസ്എസ് നേതൃത്വവും; പൗരത്വ വിഷയത്തില്‍ മുഖം നഷ്ടപ്പെട്ട് കേരളാ ബിജെപി

Britishmalayali
kz´wteJI³

പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിരോധം തീര്‍ക്കാനിറങ്ങിയ കേരളത്തിലെ ബിജെപിയെ വെട്ടിലാക്കി പുതിയ വിവാദങ്ങള്‍. മുസ്ലിം സമുദായത്തെ പരസ്യമായി വെല്ലുവിളിക്കും വിധത്തില്‍ മുദ്രാവാക്യം ഉയരുന്നതാണ് ഇതിന് കാരണം. പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യാക്കാരായ ആര്‍ക്കും പ്രശ്നമുണ്ടാകില്ലെന്ന് വിശദീകരിക്കാനായിരുന്നു പൗരത്വ പ്രതിഷേധത്തിനെതിരെ ബിജെപി യോഗങ്ങള്‍ക്ക് ഇറങ്ങിയത്. എന്നാല്‍ യോഗങ്ങളില്‍ ഉയരുന്നത് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങലാണ്. കുറ്റ്യാടിയിലും മറ്റും നടന്ന റാലിയും യോഗവും മുസ്ലിം വിരുദ്ധതയ്ക്ക് തെളിവായി. പള്ളികള്‍ പൊളിച്ച് മുസ്ലിം സമുദായത്തെ നാടു കടത്തുമെന്ന മുദ്രാവാക്യമാണ് ഈ റാലിയില്‍ ഉയര്‍ന്നത്.

എന്താണോ ബിജെപി ജനങ്ങളോട് പറയാന്‍ ആഗ്രഹിച്ചത് അതിന് വിരുദ്ധമായവയാണ് ഉയരുന്നത്. പൗരത്വ ഭേദഗതിയെ ന്യായീകരിക്കാന്‍ ഇറങ്ങിയവര്‍ക്ക് ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവുന്നില്ലെന്നതാണ് ഇതിന് കാരണം. വിഷയത്തെ സമഗ്രമായി പഠിക്കാതെ ജനങ്ങളെ സമീപിക്കുന്നതാണ് ഇതിന് കാരണം. ഉത്തരം പറയാനാകാത്തതിനൊപ്പം നാട്ടുകാരുടെ ബഹിഷ്‌കരണം കൂടി ആയതോടെ കലിപൂണ്ട പ്രവര്‍ത്തകര്‍ ഉയരുന്നത് വര്‍ഗ്ഗീയ വിഷം ചീന്തുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത് ബിജെപിയെ വെട്ടിലാക്കുന്നുണ്ട്. പള്ളികള്‍ പൊളിച്ച് നാടു കടത്തുമെന്ന മുദ്രാവാക്യം ഉയര്‍ന്നതോടെ വിശദീകരണം കെങ്കേമമായെന്ന് കളിയാക്കി ബിജെപി വിമര്‍ശകരും രംഗത്ത് വന്നു. ഇതോടെ അറിയാത്തവര്‍ ഈ പണിക്കിറങ്ങരുതെന്ന് താക്കീത് നല്‍കി ആര്‍എസ്എസ് നേതൃത്വവും വിഷയത്തില്‍ ഇടപെടുകയാണ്.

പൗരത്വനിയമം പ്രചരിപ്പിക്കാനും എതിര്‍ നീക്കങ്ങള്‍ക്കു തടയിടാനും ലക്ഷ്യമിട്ടുള്ള പരിപാടികളില്‍ പ്രവര്‍ത്തകര്‍ ആളുകളുമായി തര്‍ക്കത്തിന് നില്‍ക്കരുതെന്ന് ആര്‍എസ്എസ് നിര്‍ദ്ദേശിക്കുന്നത് ഈ സാഹചര്യത്തിലാണ്. അനാവശ്യ തര്‍ക്കങ്ങള്‍ ചിലയിടങ്ങളില്‍ പ്രശ്നങ്ങളില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞദിവസം ജില്ലാതലങ്ങളില്‍ മുഴുവന്‍ പരിവാര്‍ സംഘടനാ നേതാക്കളുടെ സംയുക്ത യോഗം വിളിച്ചുകൂട്ടി പ്രചാരപരിപാടികള്‍ക്കു കര്‍ശന നിര്‍ദ്ദേശമാണ് ആര്‍എസ്എസ് നല്‍കിയത്. കുറ്റ്യാടിയില്‍ നിന്നും ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ എല്ലാ സീമയും ലംഘിച്ചു. കേരളത്തില്‍ പലയിടത്തും ഇത്തരം ന്യൂനപക്ഷ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയരുന്നു, ഇത് അംഗീകരിക്കാനാവില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

നിയമം നടപ്പാക്കുന്നതില്‍നിന്നു പിന്നോട്ടില്ലെന്നു നേതാക്കള്‍ വ്യക്തമാക്കി. ന്യൂനപക്ഷ വോട്ടുബാങ്ക് നഷ്ടപ്പെടുമെന്ന ആശങ്കയാണു നിയമത്തിനെതിരെ കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍ അണിനിരക്കാന്‍ കാരണം. ഇന്ത്യയിലുള്ള മുഴുവന്‍ ഇസ്ലാം മതവിഭാഗത്തിലുള്ളവരെയും നിയമം അനുസരിച്ചു പുറത്താക്കുമെന്ന് അവര്‍ പ്രചരിപ്പിക്കുന്നത് അതിന്റെ ഭാഗമാണെന്നും ബിജെപി വിലയിരുത്തുന്നു. വസ്തുതകള്‍ ഇസ്ലാം സഹോദരങ്ങളെ കൃത്യമായും വ്യക്തമായും ധരിപ്പിക്കാനാണ് പ്രതിരോധ യോഗങ്ങള്‍. അതില്‍ മുസ്ലിം വിരുദ്ധത ഉയരുന്നത് ശരിയല്ലെന്നാണ് ആര്‍ എസ് എസിന്റെ നിലപാട്.

വിഷയത്തില്‍ ആരുമായും ചര്‍ച്ചയ്ക്കും സംവാദത്തിനും തയാറാണ്. അതില്‍ പങ്കെടുക്കുന്നവര്‍ നിയമത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും വ്യക്തമായി പഠിക്കണം. വൈകാരികമായല്ല, വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണം വിഷയം അവതരിപ്പിക്കേണ്ടത്. മുതിര്‍ന്ന നേതാക്കള്‍ വരെ ചാനലുകളില്‍ നിയമത്തെക്കുറിച്ചു പറയാതെ രാഷ്ട്രീയം മാത്രം പറഞ്ഞു സമയം കളയുന്നതു സംഘടനയ്ക്കുള്ളില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. നേതാക്കള്‍ തെറ്റായ സന്ദേശം നല്‍കുന്നതായും വിമര്‍ശനം ഉയര്‍ന്നു. ബിജെപി നേതൃത്വത്തില്‍ ബൂത്തുതലത്തില്‍ വീടുകള്‍തോറുമുള്ള സന്ദര്‍ശനവും നിയമത്തെക്കുറിച്ചുള്ള ലഘുലേഖ വിതരണം ചെയ്യലും പ്രാദേശിക തലത്തില്‍ സമ്മേളനങ്ങളും നടത്തി. മഹാസമ്പര്‍ക്കവും നടന്നു. പിന്നാലെയാണ് ആര്‍എസ്എസിന്റെ രംഗപ്രവേശം.

പഞ്ചായത്ത് തലത്തില്‍ ജനജാഗരണ സമിതികള്‍ രൂപീകരിച്ചു റാലികളും പൊതുയോഗങ്ങളും നടത്താനാണു സംഘടനയുടെ തീരുമാനം. എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരുമായും ആശയസംവാദം നടത്താനാണു പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശം. അതിനിടെ ആനാവശ്യ തര്‍ക്കം ഉണ്ടാക്കുന്നത് അച്ചടക്കലംഘനമാണ്. സമ്പര്‍ക്കത്തിന്റെ ഫോട്ടോ മറുപക്ഷത്തുള്ളവരുടെ അനുമതിയോടെ മാത്രമേ എടുക്കാവൂ. ഒരു കാരണവശാലും പ്രകോപനം ഉണ്ടാക്കരുതെന്നും ആര്‍എസ്എസ് വ്യക്തമാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category