1 GBP = 93.00 INR                       

BREAKING NEWS

നിര്‍ണായക മത്സരങ്ങളില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നത് വിമര്‍ശനത്തിന് ഇടയാക്കി: സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റതിന് പിന്നാലെ ബാഴ്‌സലോണ പരിശീലകന്‍ വാല്‍വെര്‍ദെയെ പുറത്താക്കി; റയല്‍ ബെറ്റിസിന്റെ മുന്‍ പരിശീലകനായ ക്വികെ സെറ്റിയെന്‍ പുതിയ പരിശീലകന്‍

Britishmalayali
kz´wteJI³

ബാഴ്‌സലോണ: പരിശീലകനായിരുന്ന ഏണസ്റ്റോ വാല്‍വെര്‍ദയെ പുറത്താക്കി സ്പാനിഷ് ക്ലബ് ബാഴ്‌സലോണ. മുന്‍ റിയല്‍ ബെറ്റിസ് പരിശീലകന്‍ ക്വികെ സെറ്റിയെന്‍യാണ് ബാഴ്‌സലോണ പുതിയ പരിശീലകനായി നിയമിച്ചിരിക്കുന്നത്. 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാന്‍ഗാലിനെ പുറത്താക്കിയതിന് ശേഷം ആദ്യമായാണ് പരിശീലകനെ സീസണ് ഇടക്ക് വെച്ച് ബാഴ്‌സലോണ പുറത്താക്കുന്നത്. സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റതിന് പിന്നാലെയാണ് നടപടി.

2017 മുതല്‍ ബാഴ്‌സലോണയെ പരിശീലിപ്പിച്ചിരുന്ന വാല്‍വെര്‍ദയുടെ നാളുകള്‍ എണ്ണപ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ട് തന്നെ കുറച്ചായിരുന്നു. സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ അത്‌ലറ്റികോ മാഡ്രിഡിനോട് തോറ്റതോടെ വാല്‍വെര്‍ദയെ മാറ്റുമെന്ന പ്രചാരങ്ങള്‍ക്ക് ശക്തിയേറിയിരുന്നു ഇതിന് പിന്നാലെയാണ് ക്ലബ് അധികൃതര്‍ തന്നെ തീരുമാനമെടുത്തിരിക്കുന്നതെന്ന് സൂചന.

61-കാരനായ സെറ്റിയെന്‍ സ്‌പെയിനിന്റെ ദേശീയ ടീമില്‍ കളിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച സെറ്റിയെനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്ന് ബാഴ്‌സ വ്യക്തമാക്കി. ബാഴ്‌സലോണയുടെ അതേ പരിശീലന രീതിയാണ് സെറ്റിയനും പിന്തുടരുന്നത്. ഇതു തന്നെയാണ് 61-കാരനെ ബാഴ്‌സയിലെത്തിച്ചതും. നിലവില്‍ ലാ ലിഗയില്‍ ബാഴ്‌സ ഒന്നാം സ്ഥാനത്താണ്. ചാമ്പ്യന്‍ ലീഗില്‍ ബാഴ്‌സ അവസാന പതിനാറിലെത്തിയിട്ടുണ്ട്. ഇനി ഇറ്റാലിയന്‍ ടീം നാപ്പോളിയുമായാണ് പ്രീ ക്വാര്‍ട്ടര്‍ മത്സരം.

55-കാരനായ വാല്‍വെര്‍ദ 2017 മെയ് മാസത്തിലാണ് ലൂയി എന്റിക്വെയുടെ പകരക്കാരനായി ക്യാമ്പ് നൗവിലെത്തുന്നത്. വാല്‍വെര്‍ദയുടെ കീഴില്‍ രണ്ട് ലീഗ് കിരീടങ്ങളും ഒരു കോപ്പ ഡെല്‍റേയും ഒരു സൂപ്പര്‍ കോപ്പ് കിരീടവും ബാഴ്‌സ നേടിയിട്ടുണ്ട്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗിലെ മോശം പ്രകടനം വാല്‍വെര്‍ദയ്ക്ക് വിനയാകുകയായിരുന്നു. ഒരു തവണ ലിവര്‍പൂളിനോടും മറ്റൊരു തവണ എ.എസ് റോമയോടും തോറ്റ് ബാഴ്‌സലോണ പുറത്താകുകായിരുന്നു. രണ്ടും ബാഴ്‌സക്ക് നാണക്കേടുണ്ടാക്കിയ വന്‍ തോല്‍വികളായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category