1 GBP = 92.20 INR                       

BREAKING NEWS

പുലര്‍ച്ചെ വീടിന് പുറത്ത് തീയാളുന്നത് ചില്ലുജനാലയിലൂടെ കണ്ട് ഞെട്ടിയുണര്‍ന്ന് നോക്കിയപ്പോള്‍ കണ്ടത് ആരെയും തളര്‍ത്തുന്ന കാഴ്ച; ആശിച്ച് മോഹിച്ച് വാങ്ങിയ കോമ്പസ് ജീപ്പും ബെന്റ്ലി ബൈക്കും ഹോണ്ട ഡിയോയും കത്തിയമരുന്നു; തൃശൂര്‍ മാളയില്‍ പ്രവാസി മലയാളിയുടെ വാഹനങ്ങള്‍ കത്തിച്ചതിന് പിന്നില്‍ വ്യക്തിവൈരാഗ്യമോ? 25 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ ഷാഹുല്‍ ഹമീദ്

Britishmalayali
kz´wteJI³

തൃശൂര്‍: ഇരുട്ടിന്റെ മറവില്‍, മദ്യത്തിന്റെ ലഹരിയില്‍ പാതയോരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ അക്രമികള്‍ തീയിട്ട് നശിപ്പിക്കുന്നത് കേരളത്തില്‍ അപൂര്‍വ സംഭവമല്ല. ഏലപ്പാറയ്ക്ക് സമീപം കിഴക്കേപുതുവല്‍ പ്രദേശത്ത് സാമൂഹിക വിരുദ്ധര്‍ കഴിഞ്ഞ മാസം ഒരുഓട്ടോയും ബൈക്കും തീയിട്ട് നശിപ്പിച്ചിരുന്നു. പൊതുപ്രശ്നങ്ങളുടെ പേരില്‍ തെരുവില്‍ പ്രതിഷേധക്കാര്‍ അക്രമങ്ങള്‍ നടത്തുമ്പോള്‍ വാഹനങ്ങള്‍ കത്തിക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, ഒരു വ്യക്തിയുടെ വീട്ടില്‍ രാത്രി അതിക്രമിച്ചു കയറി മൂന്നു വിലയേറിയ വാഹനങ്ങള്‍ കത്തിച്ച സംഭവം സാധാരണമല്ല. തൃശൂര്‍ മാള കൊച്ചുകടവിലാണ് ആഡംബരകാറും രണ്ടു ബൈക്കുകളും പെട്രോളൊഴിച്ചു കത്തിച്ചത്. പ്രവാസിയായ ഷാഹുല്‍ ഹമീദിന്റേതാണ് വാഹനങ്ങള്‍. ഏകദേശം 25 ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു.

ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവമെന്ന് മാള പൊലീസ് മറുനാടന്‍ മലയാളിയോട് പറഞ്ഞു. തീയും പുകയും കണ്ട് വീട്ടുകാര്‍ ഉണര്‍ന്നു നോക്കുമ്പോഴേക്കും വാഹനങ്ങള്‍ ഏകദേശം പൂര്‍ണമായി കത്തിനശിച്ചിരുന്നു. അഗ്‌നിശമനസേനയെയും പൊലീസിനെയും ഉടന്‍ വിവരമറിയിച്ചു. ഇരുകൂട്ടരും എത്തിയെങ്കിലും കാര്യമായി എന്തെങ്കിലും ചെയ്യാന്‍ ഉണ്ടായിരുന്നില്ല.

എസ് യുവി വിഭാഗത്തില്‍ പെടുന്ന കോമ്പസ് ജീപ്പ്, ബെന്റ്ലി ബൈക്ക്, ഹോണ്ടി ഡിയോ സ്‌കൂട്ടി എന്നിവയാണ് ഒറ്റയടിക്ക് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. തനിക്ക് ശത്രുക്കളില്ലെന്നും ഇതിന് പിന്നില്‍ ആരെന്ന് അറിയില്ലെന്നുമാണ് വീട്ടുടമ ഷാഹൂല്‍ ഹമീദ് പറയുന്നത്. എന്നിരുന്നാലും, കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തിവൈരാഗ്യത്തിന് ഇടയാക്കുന്ന എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പൊലീസ് ആരാഞ്ഞു. കാറിലേക്ക് പെട്രോള്‍ ഒഴിച്ചാണ് കത്തിച്ചിരിക്കുന്നത്. കോമ്പസ് എസ്യുവി, ബെന്റ്ലി ബൈക്ക്, ഹോണ്ട ഡിയോ എന്നിവയ്ക്കെല്ലാം കൂടി 24 ലക്ഷത്തി 20,000 രൂപ നഷ്ടം കണക്കാക്കിയാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് മാള പൊലീസ് അറിയിച്ചു.

സംഭവത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരാകാമെന്ന് സംശയിക്കുന്നു. ഗള്‍ഫിലും മറ്റും ദീര്‍ഘനാള്‍ വ്യവസായിയായിരുന്ന ഷാഹുല്‍ ഹമീദിനോടുള്ള പൂര്‍വവൈരാഗ്യമാണോ സംഭവത്തിന് പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category