1 GBP = 92.20 INR                       

BREAKING NEWS

ട്രെയിന്‍ വരുമ്പോള്‍ പ്ലാറ്റ്ഫോമിന്റെ വക്കില്‍ നിന്ന് മാറാന്‍ യാത്രക്കാര്‍ വിളിച്ചു പറഞ്ഞെങ്കിലും കേട്ടില്ല; സുവിധാ എക്‌സ്പ്രസ് കടന്നു പോയ ശേഷം റെയില്‍വേ പൊലീസ് കണ്ടത് പാളത്തില്‍ പരിക്കേറ്റ് കിടക്കുന്ന നാടക നടനെ; അമച്വര്‍ നാടങ്ങളിലൂടെ കലാജീവിതം തുടങ്ങിയ സദ് വാര്‍ത്തയിലെ പത്രപ്രവര്‍ത്തകന്‍; കവിയും കഥാകൃത്തും കൂടിയായ നടന്‍ അവസാനമായി അഭിനയിച്ചത് പ്രിയനന്ദനന്റെ സൈലന്‍സറില്‍; കൊല്ലപ്പെട്ടത് പ്രൊഫഷണല്‍ നാടകങ്ങളിലെ മിന്നും താരം; ദിനേശ് എം മനയ്ക്കലാത്തിന്റേത് ആത്മഹത്യയോ?

Britishmalayali
kz´wteJI³

തൃശൂര്‍: നടന്‍ ദിനേശ് എം മനയ്ക്കലാത്ത് (48) ട്രെയിന്‍ തട്ടി മരിച്ചതിന് പിന്നിലെ ദുരൂഹത നീക്കാന്‍ കഴിയാതെ പൊലീസ്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ ചെന്നൈ സെന്‍ട്രല്‍ കൊല്ലം ജംക്ഷന്‍ സുവിധ എക്‌സ്പ്രസ് കടന്നുപോയപ്പോള്‍ സ്റ്റേഷനിലെ പാളത്തില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ നിര്‍ദ്ദേശമനുസരിച്ച് ആക്ട്സ് സംഘടനാ പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരണം ആത്മഹത്യയാകാനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്. ഒരുമ നാടകപ്പുരയുടെ ചെറിയ കുടുംബവും വലിയ മനുഷ്യരും ആയിരുന്നു ദിനേശ് അവസാനമായി അഭിനയിച്ച പ്രധാന നാടകം.

ട്രെയിന്‍ വരുമ്പോള്‍ പ്ലാറ്റ്‌ഫോമിന്റെ വക്കില്‍ നിന്നിരുന്ന ദിനേശിനോട് അവിടെനിന്നു മാറിനില്‍ക്കാന്‍ യാത്രക്കാര്‍ വിളിച്ചുപറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്നു പറയുന്നു. ഇതാണ് ആത്മഹത്യയെന്ന സംശയത്തിന് കാരണം. അമച്വര്‍ നാടകങ്ങളിലൂടെയാണ് കലാജീവിതം തുടങ്ങിയത്. വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. പ്രഫഷണല്‍ നാടകമേഖലയിലും സജീവമായിരുന്നു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, കവി, കഥാകൃത്ത് എന്നീ നിലകളിലും തിളങ്ങി. പ്രിയനന്ദന്‍ സംവിധാനം ചെയ്ത സൈലന്‍സര്‍ ആണ് അവസാനം അഭിനയിച്ച സിനിമ. ഇത് റിലീസ് ചെയ്ാനയിരിക്കവേയാണ് മരണം.

ഡബിങ് കഴിഞ്ഞ് പോകുമ്പോഴായിരുന്നു തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അപകടമെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ആര്‍.എം.മനയ്ക്കലാത്തിന്റെ സഹോദരന്‍ പരേതനായ അരവിന്ദാക്ഷമേനോന്റെ മകനാണ് മൂവാറ്റുപുഴ കൊടയ്ക്കാടത്ത് വീട്ടില്‍ ദിനേശ്. പരേതയായ പത്മാവതിയമ്മയാണ് അമ്മ. സദ് വാര്‍ത്തയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ദിനേശ് നാടക ഗാനങ്ങളും എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളില്‍ കവിതകളെഴുതാറുണ്ടായിരുന്നു. എങ്കിലും നാടകത്തോടായിരുന്നു കൂടുതല്‍ താല്‍പ്പര്യം.

സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തില്‍ ഇത്തവണ സഹനടനുള്ള അവാര്‍ഡ് ദിനേശിനായിരുന്നു. അമേച്വര്‍ നാടകങ്ങളിലൂടെ രംഗത്തുവന്ന ദിനേശ് പ്രഫഷണല്‍ നാടകരംഗത്ത് സജീവമായിരുന്നു. സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകങ്ങളില്‍ അഭിനയിച്ച് പല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്നു

സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രഫഷനല്‍ നാടകമത്സരത്തില്‍ ഇത്തവണ മികച്ച സഹനടനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ആര്‍.എം. മനയ്ക്കലാത്തിന്റെ സഹോദരനാണ് ദിനേശിന്റെ അച്ഛനായ പരേതനായ അരവിന്ദാക്ഷ മേനോന്‍. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കേച്ചേരി തയ്യൂരിലുള്ള സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാരം പിന്നീട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category