1 GBP = 92.20 INR                       

BREAKING NEWS

രണ്ടില ചിഹ്നം താത്ക്കാലികമായി മരവിപ്പിച്ചത് തിരിച്ചടിയാകുന്നത് ജോസഫിന് തന്നെ: രണ്ടില മുന്‍നിര്‍ത്തി മാണിയുടെ ഓര്‍മകളെ വെട്ടാനുള്ള ശ്രമത്തിനേറ്റ കനത്ത തിരിച്ചടി: മരവിപ്പിച്ചാലും ജോസഫിന് വേണ്ടെന്ന് ജോസ് തീരുമാനിച്ചാലും ചിഹ്നം സ്ഥിരമായി ഇല്ലാതായേക്കും: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇന്നലത്തെ ഇടപെടലില്‍ യുഡിഎഫിലെ അനൈക്യം നീണ്ടേക്കും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്നലെ രണ്ടില ചിഹ്നത്തില്‍ വീണ്ടും അനിശ്ചിതത്വം തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്. ചിഹ്നത്തിന് പുറമേ ചെയര്‍മാന്‍ സ്ഥാനം, പാര്‍ട്ടിയിലെ അധികാരം തുടങ്ങിയ കാര്യങ്ങളില്‍ ജോസ് കെ മാണി-ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ചിഹ്നത്തിന്റെ കാര്യത്തില്‍ ജോസഫ് വിഭാഗത്തിന് ഇന്നലെ തിരിച്ചടിയുണ്ടായിരിക്കുന്നത്.

കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ജോസഫ് വിഭാഗത്തിനാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്. ജനുവരി 20 വരെ രണ്ടില ചിഹ്നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. അതുവരെ ജോസഫ് വിഭാഗത്തിന് ചിഹ്നം ഉപയോഗിക്കാന്‍ സാധിക്കില്ല, മരവിപ്പിച്ച തത്സ്ഥിതി തുടരുമെന്നും സൂചന ലഭിക്കുന്നത്.

ജോസ് കെ മാണി വിഭാഗത്തിന്റെ പരാതിയില്‍ പ്രാഥമിക വാദം കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഉണ്ടായിരിക്കുന്നത്. ജോസഫ് വിഭാഗം രണ്ടില ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചായിരുന്നു ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്. എന്നാല്‍ ജനുവരി 20ന് പരാതിയില്‍ വിശദമായ വാദം കേട്ട ശേഷം രണ്ടില ചിഹ്നത്തിന്റെ കാര്യത്തില്‍ കമ്മീഷന്‍ അന്തിമ തീരുമാനം വ്യക്തമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ജോസ് കെ. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് ചിഹ്നം അനുവദിച്ചു കിട്ടുന്നതിനാണ് ജോസ് കെ. മാണി വിഭാഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. 450 അംഗങ്ങളുള്ള സംസ്ഥാന സമിതിയില്‍ 312 അംഗങ്ങള്‍ ജോസ് കെ. മാണി പക്ഷത്തിനാണ് എന്നായിരുന്നു അവരുടെ സീനിയര്‍ അഭിഭാഷകന്‍ വാദിച്ചത്.

അതേസമയം, കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം സംസ്ഥാന ക്യാംപ് ചരല്‍ക്കുന്നില്‍ ഇന്നും നാളെയും സംഘടിപ്പിക്കും. കുട്ടനാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ ചരല്‍ക്കുന്ന് ക്യാംപില്‍ നിശ്ചയിക്കുമെന്നാണ് സൂചന. പാര്‍ട്ടിയുടെ ആവശ്യം അനുസരിച്ച് രണ്ടില ചിഹ്നം മരവിപ്പിച്ചത് ജോസ് കെ.മാണി പക്ഷത്തിനു ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ടെന്നാണ് കരുതുന്നത്.

പാലാ തോല്‍വി ക്യാംപില്‍ വിശദമായി ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ത്ഥി നിര്‍ണയം, ചിഹ്നം അനുവദിക്കല്‍, പ്രചാരണം എന്നിവയില്‍ ജോസഫ് വിഭാഗം സ്വീകരിച്ച നിലപാടുകള്‍ ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടി അധികൃതര്‍ വ്യക്തമാക്കി. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിനു നല്‍കരുതെന്നതാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം അഭിപ്രായം ഉയര്‍ന്നിരിക്കുന്നതും. 2016 ല്‍ ജോസഫ് വിഭാഗം നേതാവ് ജേക്കബ് എബ്രഹാമാണ് മത്സരിച്ചത് താല്‍ക്കാലിക ക്രമീകരണമാണെന്നതാണ് ജോസ് കെ. മാണി വിഭാഗം നിലപാട്. മാണി വിഭാഗത്തിന് ലഭിച്ച പുനലൂര്‍ സീറ്റില്‍ ബെന്നി കക്കാടിനെ നിശ്ചയിച്ചിരുന്നു.

യുഡിഎഫ് ധാരണ അനുസരിച്ച് പുനലൂരിനു പകരം കുട്ടനാട് ഏറ്റെടുത്തതാണ്. ആ നിലയ്ക്ക് കുട്ടനാട് സീറ്റില്‍ ജോസ് കെ. മാണി വിഭാഗം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമെന്നതാണ് തീരുമാനം. എന്നാല്‍, ജോസ്- ജോസഫ് തര്‍ക്കം രൂക്ഷമായതോടെ തലവേദനയായിരിക്കുന്നത് യുഡിഎഫ് നേതൃത്വത്തിനാണ്. കുട്ടനാട് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category