1 GBP = 92.20 INR                       

BREAKING NEWS

പുതിയ മെത്രാന്‍ കൈ വിട്ടതോടെ ചീട്ടുകീറിയ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ആഘാതമായി ജോയിസ് ജോര്‍ജിന്റെ ദയനീയ തോല്‍വി; ഇനി ജോയിസിന് സീറ്റ് നല്‍കില്ലെന്ന് സിപിഎം സൂചിപ്പിച്ചതോടെ കസ്തൂരി രംഗന്റെ പേരില്‍ ഇടതിനെ പിന്തുണയ്ക്കാന്‍ ഒരു സംഘം വൈദികര്‍ ഉണ്ടാക്കിയ സെറ്റ് അപ്പ് പൊളിഞ്ഞു; ശില്‍പിയായ ഫാ കൊച്ചു പുരയ്ക്കലിനെ ഇറ്റലിക്ക് അയച്ചതോടെ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സമിതി; ഇടുക്കിയില്‍ കോണ്‍ഗ്രസ് സര്‍വ്വാധിപത്യത്തിന് തിരിച്ചടിയേല്‍പ്പിച്ച സഭാ രാഷ്ട്രീയത്തിന് അന്ത്യ ചുംബനം

Britishmalayali
kz´wteJI³

കട്ടപ്പന: ഇടുക്കിയെ ഇടതിനോട് അടുപ്പിക്കുകയായിരുന്നു ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ലക്ഷ്യം. കസ്തൂരി രംഗനും ഗാഡ്ഗിലും കേരളം ചര്‍ച്ചയാക്കിയപ്പോള്‍ അതിന്റെ നേട്ടമുണ്ടാക്കാന്‍ എത്തിയതായിരുന്നു ഈ സംഘടന. ഇടുക്കി രൂപതയുടെ ആദ്യ ബിഷപ്പായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ 75 വയസ് പൂര്‍ത്തിയായതോടുകൂടിയാണ് പദവിയില്‍ നിന്നും വിരമിച്ചിരുന്നു. പകരമായി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ബിഷപ്പായി. ഇതോടെ ക്രൈസ്തവ സഭയ്ക്കും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലാതെയായി. ഇതോടെയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി നിര്‍ണ്ണായക തീരുമാനം എടുക്കുന്നത്. പാര്‍ലമെന്റ് അംഗത്തെയും പിന്നീട് ഇരുപതോളം ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും വിജയിപ്പിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിടാന്‍ തീരുമാനിച്ചതിന് പിന്നില്‍ സഭയുടെ ഇടപെലുമുണ്ട്.

കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയവും കോണ്‍ഗ്രസുമായിരുന്നു ഇടുക്കിയെ എക്കാലത്തും നിയന്ത്രിച്ചത്. ഇത് പൊളിക്കന്‍ ഇടതുപക്ഷം ഉപയോഗിച്ച തന്ത്രപരമായ ആയുധമായിരുന്നു ഹൈറേഞ്ച് സംരക്ഷണ സമിതി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന് പിന്നില്‍ യുപിഎ സര്‍ക്കാരാണെന്ന് വരുത്തി കോണ്‍ഗ്രസിനെ മലയിറക്കാനുള്ള നീക്കമായിരുന്നു ഈ സംഘടനയുടെ രൂപീകരണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ജോയിസ് ഇതിന്റെ അമരത്ത് എത്തി. ഏവരേയും ഞെട്ടിച്ച് 2014ല്‍ ഇടുക്കിയില്‍ നിന്ന് ലോക്സഭാ അംഗവുമായി. ഇടതു പക്ഷ പിന്തുണയില്‍ ജോയിസ് ജയിച്ചതോടെ ഹൈറേഞ്ച് സമിതി പ്രതാപം കാട്ടി. എന്നാല്‍ കഴിഞ്ഞ തവണ ജോയിസ് തോറ്റു. ഇനി ജോയിസിന് സീറ്റില്ലെന്ന് സിപിഎം നിലപാട് എടുക്കുകയും ചെയ്തു. ഇതിനൊപ്പമാണ് കത്തോലിക്കാ സഭയുടെ മനം മാറ്റം. ഇതോടെ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് രാഷ്ട്രീയം വിടേണ്ടിയു വന്നു.

സമിതി ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലും മുന്‍ എംപി ജോയ്‌സ് ജോര്‍ജും പങ്കെടുത്ത യോഗത്തിലാണു നിര്‍ണായക തീരുമാനം. തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നിന്നുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു മുന്‍പില്‍ സമ്മര്‍ദ ശക്തിയായി പ്രവര്‍ത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തു വന്നിരിക്കെയാണ് തീരുമാനമെന്നതും ശ്രദ്ധേയമാണ്. അതിനിടെ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലിനെ ഉപരിപഠനത്തിനായി ഇറ്റലിക്ക് അയയ്ക്കാന്‍ സഭ തീരുമാനിച്ചതാണ് ഇതിന് കാരണം.

ഹൈറേഞ്ച് സംരക്ഷണ സമിതിയോടുള്ള താല്‍പ്പര്യ കുറവാണ് ഇതിന് കാരണം. ഇറ്റലിയില്‍ പോകുന്നതിന് മുന്നോടിയായി ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ ആലുവയിലെ സെമിനാരിയില്‍ ഭാഷാ പഠനത്തിലാണ്. ഇറ്റലിക്കു പോവുകയാണെങ്കിലും സമിതിയുടെ ചുമതലയില്‍ നിന്ന് അദ്ദേഹം ഒഴിവാകുന്നില്ല. സമിതി രക്ഷാധികാരി ആര്‍. മണിക്കുട്ടന് താല്‍ക്കാലിക ചുമതല നല്‍കാനാണ് തീരുമാനം. പതിയെ സമിതിയുടെ പ്രവര്‍ത്തനത്തെ കത്തോലിക്കാ സഭ തന്നെ മരവിപ്പിക്കുമെന്നും സൂചനയുണ്ട്.

6 വര്‍ഷത്തോളമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സമിതി സജീവമായിരുന്നു. ഇടതുപക്ഷ പിന്തുണയോടെ ജോയ്‌സ് ജോര്‍ജിനെ പാര്‍ലമെന്റിലേക്ക് അയച്ചതോടെയാണ് സമിതി രാഷ്ട്രീയ രംഗത്ത് സജീവമായത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സമിതി പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായി ജോയ്‌സ് ജോര്‍ജിനെ എല്‍ഡിഎഫ് മത്സരിപ്പിച്ചെങ്കിലും പരാജയം ഏറ്റുവാങ്ങി. ഇത് ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് വലിയ തിരിച്ചടിയാവുകയും ചെയ്തു. സമിതി നിര്‍ണായക ശക്തിയായതോടെ മറ്റു പാര്‍ട്ടികള്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നാണ് സമിതി ജനറല്‍ ബോഡിയോഗത്തിന്റെ വിലയിരുത്തല്‍. സമിതി രക്ഷാധികാരികളായ സി.കെ.മോഹനന്‍, കെ.കെ.ദേവസ്യ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഫലത്തില്‍ കോണ്‍ഗ്രസിന് തന്നെയാകും ഈ തീരുമാനം ഗുണ ചെയ്യുക. ഇടുക്കി രൂപതയുടെ പുതിയ മെത്രാനായി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിയമിതനായതോടെയാണ് ഹൈറേഞ്ച് സമിതിയുടെ രാഷ്ട്രീയക്കളിക്ക് കടിഞ്ഞാണ് വീണത്.

പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും കേരളത്തില്‍ രണ്ടാം തവണയും പ്രളയമുണ്ടായത് കാലാവസ്ഥ വ്യതിയാനം മൂലമാണെന്നും ഹൈറേഞ്ച് സംരക്ഷണസമിതി നിലപാട് എടുത്തിരുന്നു. പശ്ചിമഘട്ടത്തിലെ മനുഷ്യ ഇടപെടലും സര്‍ക്കാരിന്റെ അനാസ്ഥയുമാണ് പ്രളയത്തിന്റെ കാരണമെന്നായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് മാധവ് ഗാഡ്ഗിലിന്റെ ഇടുക്കിക്കാരോടുള്ള പകപോക്കലാണെന്നാണ് സമിതിയുടെ ആരോപണം. മാധവ് ഗാഡ്ഗിലിനെതിരെ 2013ല്‍ എടുത്ത നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. വിദേശ രാജ്യങ്ങളായ ഓസ്ട്രേലിയയിലും ബ്രസീലിലും പ്രളയമുണ്ടായത് പശ്ചിമഘട്ടം നിമിത്തമാണോ എന്നും സമിതി ചോദിക്കുന്നു. പശ്ചിമഘട്ടത്തില്‍ മനുഷ്യ ഇടപെടലല്ല ആഗോളതാപനമാണ് കാരണം. ഇതേ കാരണത്താലാണ് ഓസ്ട്രേലിയയിലും ബ്രസീലിലും പ്രളയമുണ്ടായതെന്ന് പോലും അവര്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും, പ്രളയ ദുരന്തമുണ്ടായ സാഹചര്യത്തില്‍ ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിന് അനുകൂലമായി നടപടികള്‍ എടുക്കാത്തതിനെതിരെ മാധവ് ഗാഡ്ഗിലും രംഗത്തെത്തിയിരുന്നു. എന്നാല്‍ കേരളത്തിലെ പ്രളയത്തിന് കാരണം മനുഷ്യ ഇടപെടല്‍ നിമിത്തം പശ്ചിമഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങളല്ലെന്ന് ആവര്‍ത്തിക്കുകയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി. പശ്ചിമഘട്ട സംരക്ഷണത്തിന്, കൃത്യമായ പഠനങ്ങളില്ലാതെ തയ്യാറാക്കിയ ഗാഡ്ഗില്‍ ഒഴിവാക്കി പകരം കര്‍ഷകരെ ഉള്‍പ്പെടുത്തിയുള്ള പുതിയ പഠന റിപ്പോര്‍ട്ട് വേണമെന്ന നിലപാടിലാണ് ഹൈറേഞ്ച് സംരക്ഷണ സമിതി.

തല്‍കാലം ഇത്തരം കര്‍ഷക അനുകൂല വാദങ്ങളുമായി സമിതി മുമ്പോട്ട് പോകും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്ന് കഴിഞ്ഞ തവണ ഇടുക്കിയിലെ രാഷ്ട്രീയ ചിത്രം മാറ്റിവരച്ച സംഘടനയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി. പട്ടയവിതരണം ഉള്‍പ്പടെ ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതും കാര്‍ഷിക പ്രശ്‌നങ്ങളും ചര്‍ച്ചയാക്കി മുമ്പോട്ട് പോയി. ഈ ചര്‍ച്ചകളുടെ ഗുണഭോക്താവ് സിപിഎമ്മായിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതി നിയമോപദേശകനായിരുന്നു ജോയിസ് ജോര്‍ജ്.

ഇടുക്കി ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 12 വര്‍ഷം മുമ്പ് ആരംഭിച്ച സമര സംഘടനയാണ് ഹൈറേഞ്ച് സംരക്ഷണസമിതി. ജില്ലയിലെ കൈവശഭൂമിക്ക് നാല് ഏക്കര്‍ വരെ ഉപാധികളില്ലാത്ത പട്ടയം നല്‍കുന്ന പ്രധാന ആവശ്യം ഉയര്‍ത്തിയാണ് സമിതി രംഗത്ത് വന്നത്. പശ്ചിമഘട്ടമാകെ അതീവ പരിസ്ഥിതി മേഖല ആക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കി പ്രതിരോധം തീര്‍ത്തതും , കേന്ദ്രസര്‍ക്കാരിനെ കൊണ്ട് അത് വേണ്ടെന്ന് തീരുമാനം എടുപ്പിച്ചതും സമിതിയുടെ ശക്തമായ നിലപാടു കൊണ്ടാണ്. സമിതി ആരംഭിച്ച കാലംമുതല്‍ നിയമ ഉപദേഷ്ടാവായും നയ രൂപീകരണത്തില്‍ സുപ്രധാന പങ്കുവഹിച്ചും നേതൃത്വം നല്‍കിയിരുന്ന ആളാണ് അഡ്വക്കേറ്റ് ജോയിസ് ജോര്‍ജ്.

ജോയിസ് ജോര്‍ജ് എംപിയായതോടെയാണ് സമിതിയുടെ രാഷ്ട്രീയം മറനീക്കി വന്നത്. കോണ്‍ഗ്രസ് സര്‍വ്വാധിപത്യത്തില്‍ കണ്ണുവച്ച ഇടത് അജണ്ടയായി ഇത് തിരിച്ചറിയപ്പെട്ടു. ഇടുക്കി ബിഷപ്പ് മാറിയതോടെ കത്തോലിക്കാ സഭയും ഇതില്‍ നിന്ന് പതിയെ അകന്നു. ഇത് തന്നെയാണ് സമിതിയുടെ രാഷ്ട്രീയ പിന്മാറ്റത്തിന് പിന്നിലെ യാഥാര്‍ത്ഥ കാരണവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category