1 GBP = 92.20 INR                       

BREAKING NEWS

ശബരിമല പൊതു ക്ഷേത്രങ്ങളുടെ പരിധിയില്‍ അല്ലെന്ന വാദവുമായി പന്തളം കൊട്ടാരം; ദാവൂദി ബോറ സ്ത്രീ ചേലാകര്‍മത്തിനും ദര്‍ഗയിലോ മസ്ജിദിലോ മുസ്ലിം സ്ത്രീയുടെ പ്രവേശനത്തിനും പാഴ്സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്‌സി വനിതയുടെ ആരാധനാലയ പ്രവേശനത്തിനുമുള്ള ബന്ധം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന്‍; എല്ലാവരേയും കേള്‍ക്കുമെന്നും വിധിയില്‍ ഇല്ലാത്തതൊന്നും പരിഗണിക്കില്ലെന്നും ചീഫ് ജസ്റ്റീസ്; ശബരിമലയില്‍ സുപ്രീംകോടതിയില്‍ ഇന്നലെ സംഭവിച്ചത്

Britishmalayali
kz´wteJI³

 

ന്യൂഡല്‍ഹി: പൊതുക്ഷേത്രങ്ങളുടെ പരിധിയിലല്ല ശബരിമല ക്ഷേത്രമെന്ന വാദവും ഭരണഘടനാ ബെഞ്ചിന്റെ പരിഗണനവിഷയങ്ങളില്‍ ചേര്‍ക്കണമെന്ന വാദവുമായി സുപ്രീംകോടതിയില്‍ പന്തളം രാജകൊട്ടാരം എത്തുന്നത് ആചാരം സംരക്ഷിക്കാനുള്ള എല്ലാ സാധ്യതകളും പരിഗണിച്ച്. പൊതുക്ഷേത്രങ്ങളുടെ പരിധിയില്‍ നിന്ന് മാറിയാലേ ശബരിമലയ്ക്ക് തനതായ ആചാരങ്ങളുടെ പേരിലെ വാദങ്ങള്‍ അംഗീകരിച്ചെടുക്കാന്‍ കഴിയൂ. പന്തളം കൊട്ടാരം അംഗം രാജരാജ വര്‍മയ്ക്കു വേണ്ടി അഭിഭാഷകന്‍ കെ. രാധാകൃഷ്ണനാണ് ചീഫ് ജസ്റ്റിസിനു മുന്നില്‍ അപേക്ഷ വച്ചത്. ഈ അപേക്ഷ അംഗീകരിക്കപ്പെടുകയും അത് കോടതി അംഗീകരിക്കുകയും ചെയ്താല്‍ ശബരിമലയിലെ ആചാരങ്ങളെല്ലാം സംരക്ഷിക്കപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. അല്ലാത്ത സാഹചര്യത്തിലും വിശ്വാസ സംരക്ഷണത്തിനുള്ള നിയമപരമായ സാധുത സുപ്രീംകോടതി തള്ളിക്കളയില്ലെന്നും വിലയിരുത്തലുണ്ട്. ഏതായാലും 9 അംഗ ഭരണഘടനാ ബഞ്ച് എടുക്കുന്ന നിലപാട് ശബരിമല വിഷയത്തില്‍ ഏറെ നിര്‍ണായകമാകും.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുള്ള പരിശോധനാ വിഷയങ്ങളില്‍ കൃത്യത വരുത്താന്‍ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ബന്ധപ്പെട്ട അഭിഭാഷകരുടെ യോഗം വിളിക്കാന്‍ നിര്‍ദ്ദേശിച്ച കോടതി, ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ മൂന്നാഴ്ച സമയം നല്‍കി. അതേസമയം, ശബരിമല കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ച് ആവര്‍ത്തിച്ചു. ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങള്‍ക്കു പുറമേ, ഓരോ അഭിഭാഷകനും വാദിക്കുന്ന ഭാഗങ്ങള്‍ ഏതൊക്കെ, ഓരോരുത്തരും എത്രസമയം വീതം വാദിക്കും തുടങ്ങിയ കാര്യങ്ങളിലും അഭിഭാഷകര്‍ ധാരണയിലെത്തും. വാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണിത്. മുതിര്‍ന്ന അഭിഭാഷകരുടെ നേതൃത്വത്തില്‍ 17നു നടക്കുന്ന യോഗത്തില്‍ സുപ്രീം കോടതി സെക്രട്ടറി ജനറല്‍ പങ്കെടുക്കും. അഞ്ചംഗ ബെഞ്ച് നിര്‍ദ്ദേശിച്ച 7 ചോദ്യങ്ങളില്‍ കേന്ദ്രീകരിച്ചാവും പരിഗണനാ വിഷയങ്ങള്‍ തയാറാക്കുക. മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ അധികാരമുണ്ടോ എന്നതു തന്നെയാവും മുഖ്യചോദ്യം.

കഴിഞ്ഞ നവംബറില്‍ ശബരിമല ഹര്‍ജി പരിഗണിച്ച അഞ്ചംഗ ബെഞ്ച്, ഭാവിയില്‍ വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട 7 വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവ പുനഃക്രമീകരിക്കണമെന്നു മുതിര്‍ന്ന അഭിഭാഷകരായ രാജീവ് ധവാന്‍, അഭിഷേക് മനു സിങ്വി, ഇന്ദിര ജയ്സിങ് എന്നിവര്‍ ചൂണ്ടിക്കാട്ടി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഇതിനെ പിന്തുണച്ചു. തുടര്‍ന്നാണു വിഷയം പരിഗണിക്കുന്നതിനു മുന്‍പു നിയമപ്രശ്നങ്ങളില്‍ വ്യക്തത വരുത്തുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാമെന്നു കോടതി സമ്മതിച്ചത്. ശബരിമല യുവതീപ്രവേശത്തിനു പുറമേ, ദാവൂദി ബോറ സ്ത്രീകളിലെ ചേലാകര്‍മ്മം, മസ്ജിദുകളില്‍ മുസ്ലിം സ്ത്രീ പ്രവേശം, പാഴ്സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്‌സി വനിതയുടെ ആരാധനാലയ പ്രവേശം എന്നിവയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളിലും ഒന്‍പതംഗ ബെഞ്ച് വാദം കേള്‍ക്കും. അതേസമയം, ബഹുഭാര്യത്വം അടക്കം വിഷയങ്ങള്‍ പരിണിഗണിക്കുന്നില്ലെന്നു സോളിസിറ്റര്‍ ജനറലിന്റെ ചോദ്യത്തിനു മറുപടിയായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ശബരിമല യുവതീപ്രവേശ വിധിയില്‍ നിര്‍ണായകമാവുന്ന, നിയമപ്രശ്നങ്ങള്‍ കൂടി പരിഗണിക്കാനാണ് ഇന്നലെ സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ചേര്‍ന്നത്. എന്നാല്‍, സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്ന കക്ഷികള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങ്, ഭരണഘടനാ ബെഞ്ചിന്റെ രൂപീകരണത്തെ തന്നെ ചോദ്യം ചെയ്യുന്ന വാദം ഉന്നയിച്ചു. ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങളില്‍ കൃത്യതയില്ലെന്ന് അഭിഷേക് മനു സിങ്വിയും കേസില്‍ കക്ഷിചേര്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനും ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അഭിഭാഷകനായ ആര്യമ സുന്ദരവും ഇടപെട്ടു. ശബരിമലയില്‍ യുവതീപ്രവേശത്തെ വിലക്കുന്ന ചട്ടവും നിയമവും റദ്ദാക്കണമെന്നു ചൂണ്ടിക്കാട്ടി ആദ്യം ഹര്‍ജി നല്‍കിയ യങ് ലോയേഴ്സ് അസോസിയേഷനും ഇന്നലെ വാദമുഖമുയര്‍ത്തി.
വിശാല ബെഞ്ചിലേക്ക് അഞ്ചംഗ ബെഞ്ച് നിര്‍ദ്ദേശിച്ച നിയമപ്രശ്നങ്ങള്‍ സോളിസിറ്റര്‍ ജനറല്‍ വായിച്ചയുടന്‍, മറ്റു വിഷയങ്ങള്‍ പരിഗണിക്കില്ലെന്നു വാദം തുടങ്ങുന്നതിനു മുന്‍പായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ശബരിമല ക്ഷേത്രം കോര്‍ കമ്മിറ്റി അംഗങ്ങള്‍ക്കു വേണ്ടിയാണ് പുനഃപരിശോധനാ ഹര്‍ജികള്‍ കൂടി പരിഗണിക്കണമെന്ന് അപേക്ഷയെത്തിയത്.

ദാവൂദി ബോറ സ്ത്രീ ചേലാകര്‍മം, ദര്‍ഗയിലോ മസ്ജിദിലോ മുസ്ലിം സ്ത്രീയുടെ പ്രവേശം, പാഴ്സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്‌സി വനിതയുടെ ആരാധനാലയ പ്രവേശനം തുടങ്ങിയ ഹര്‍ജികള്‍ക്ക് ശബരിമല യുവതീപ്രവേശവിഷയവുമായി ബന്ധമുണ്ടെന്നായിരുന്നു ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന്റെ വാദം. ഭരണഘടനാ ബെഞ്ചിനു മുന്നിലെത്തിയ ചോദ്യങ്ങള്‍ മറ്റു സമുദായങ്ങളെ ബാധിക്കുന്നതാണോ അല്ലയോ എന്നു പരിശോധിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ശിരൂര്‍ മഠം കേസിലെ വിധിയെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നിരിക്കെ എന്തിനാണ് ഭരണഘടനാ ബെഞ്ച്? ഈ പരിഗണിക്കുന്ന ചോദ്യങ്ങള്‍ കേവലം അക്കാദമിക സ്വഭാവമുള്ളതും നീതിന്യായ സംവിധാനത്തിനു പരിഹരിക്കാന്‍ കഴിയാത്തതുമാണെന്നായിരുന്നു ഇന്ദിര ജയ്സിങിന്റെ വാദം. ശബരിമല വിഷയത്തിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ക്കു വസ്തുതകള്‍ പരാമര്‍ശിക്കാമെന്നും എന്നു കരുതി ജഡ്ജിമാര്‍ക്ക് ഓരോന്നുമിരുന്നു കേള്‍ക്കാനാവില്ലെന്നുമുള്ള ചീഫ് ജസ്റ്റീസിന്റെ നിലപാട് വിശദീകരണവും നിര്‍ണ്ണായകമായി.

പുനഃപരിശോധന അനുവദിക്കുന്നത് അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റാണെന്ന അഭിപ്രായമുണ്ടാക്കും. തെറ്റായ തീരുമാനമാണെന്ന് ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. പിന്നെ ആരെയാണ് ഞങ്ങള്‍ സമീപിക്കേണ്ടതെന്ന ചോദ്യവും ഉയര്‍ന്നു. ഇതിനിടെ ഒരാളുടെ മതം തീരുമാനിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് രാജേഷ് ധവാനും പറഞ്ഞു. കോടതി വിധിയില്‍ തെറ്റില്ലെന്നും അതിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നും സോളിസിറ്റര്‍ ജനറലും പറഞ്ഞു. ഈ എതിര്‍പ്പുകളെ അംഗീകരിക്കുന്നില്ലെന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ പ്രഖ്യാപനം. ഭരണഘടനാ ബെഞ്ചിനു മുന്നിലെത്തിയ പ്രശ്നങ്ങളില്‍ കൂടുതല്‍ വ്യക്തത വേണ്ടിയിരുന്നു. വാദം നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന് അഭിഷേക് മനു സിങ്വിയാണ് നിര്‍ദ്ദേശം മുമ്പോട്ട് വച്ചത്. ഇത് അംഗീകരിക്കപ്പെട്ടു. അഭിഭാഷകരുടെ യോഗം വിളിച്ച് ഇക്കാര്യത്തില്‍ കൃത്യത വരുത്തണമെന്ന് ചീഫ് ജസ്റ്റീസ് നിര്‍ദ്ദേശിച്ചു.

എല്ലാവരെയും കേള്‍ക്കും. അതിനു മുന്‍പ് ബെഞ്ച് ചേരില്ല. ചില പ്രത്യേക വസ്തുതകള്‍ മാത്രം പരാമര്‍ശിക്കാതെ പുനഃപരിശോധനാ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ എല്ലാം കാര്യങ്ങളും പരിഗണിക്കണമെന്ന് സി. ആര്യമ സുന്ദരവും ആവശ്യപ്പെട്ടു. വിധിന്യായത്തില്‍ പരാമര്‍ശിക്കാത്ത ഒരു കാര്യവും ഭരണഘടനാ ബെഞ്ച് പരിശോധിക്കില്ലെന്ന് ചീഫ് ജസ്റ്റീസും മറുപടി നല്‍കി. സുപ്രീം കോടതി സെക്രട്ടറി ജനറല്‍ അഭിഭാഷകരുടെ യോഗം ഏകോപിപ്പിക്കുക. മൂന്നാഴ്ചത്തെ സമയം അനുവദിക്കുന്നു. ശേഷം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വാദം തുടങ്ങും-ചീഫ് ജസ്റ്റീസ് പറഞ്ഞു.

ഭരണഘടനാ ബെഞ്ചിനു മുന്നില്‍ 7 ചോദ്യങ്ങള്‍
1. ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പുകളും മൗലികാവകാശം സംബന്ധിച്ച വകുപ്പുകളും തമ്മിലുള്ള ബന്ധം
2. മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പിലെ 'പൊതുക്രമം, ധാര്‍മികത, ആരോഗ്യം' എന്ന പ്രയോഗത്തിന്റെ വ്യാപ്തി എന്ത്?
3. 'ഭരണഘടനാ ധാര്‍മികത' എന്നത് മതവിശ്വാസവുമായി ബന്ധപ്പെട്ടതാണോ?
4. ആചാരങ്ങള്‍ മതത്തിന്റെ/ വിശ്വാസിസമൂഹത്തിന്റെ അവിഭാജ്യ ഘടകമാണോയെന്ന കാര്യം കോടതിക്ക് എത്രമാത്രം പരിശോധിക്കാം? ഇത് മത മേധാവികള്‍ മാത്രം തീരുമാനിക്കേണ്ടതാണോ?
5. മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പിലെ 25 (2) ആയി പറയുന്ന 'ഹൈന്ദവ വിഭാഗങ്ങള്‍' എന്ന പ്രയോഗത്തിന്റെ അര്‍ഥമെന്ത്?
6. ഒരു മതത്തിന്റെയോ വിഭാഗത്തിന്റെയോ 'ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങള്‍ക്ക്' ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച 26ാം വകുപ്പിന്റെ സംരക്ഷണമുണ്ടോ?
7. മതപരമായ ആചാരങ്ങളെ ആ മതത്തിലോ വിഭാഗത്തിലോ പെടാത്ത വ്യക്തി പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യുന്നത് എത്രത്തോളം അനുവദിക്കണം?
 

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category