1 GBP = 92.20 INR                       

BREAKING NEWS

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി; മുഷറഫിനെ ശിക്ഷിച്ച പ്രത്യേക കോടതി ഭരണഘടനാ വിരുദ്ധമെന്നും ഹൈക്കോടതി

Britishmalayali
kz´wteJI³

ലാഹോര്‍: രാജ്യദ്രോഹക്കുറ്റം ചുമത്തി പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും മുന്‍ പട്ടാള മേധാവിയുമായ പര്‍വേസ് മുഷറഫിനെ (76) ലാഹോര്‍ ഹൈക്കോടതി വെറുതെ വിട്ടു. വധശിക്ഷ റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. ആറു മാസം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ഡിസംബര്‍ 17-നാണ് ഇസ്ലാമാബാദിലെ പ്രത്യേക കോടതി മുഷറഫിനെ വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ പ്രത്യേക കോടതിയുടെ രൂപീകരണം തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച മൂന്നംഗ ബെഞ്ച് ഭരണഘടന അട്ടിമറിച്ചെന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസിന്റെ നടപടികള്‍ക്കെതിരെയും രൂക്ഷവിമര്‍ശനം ഉന്നയിച്ചു.

2007 നവംബര്‍ മൂന്നിന് ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് 2014 മാര്‍ച്ച് 31നാണ് പര്‍വേസ് മുഷറഫിനെതിരെ കേസെടുത്തത്. മുഷറഫ് കുറ്റക്കാരനാണെന്ന് 2014-ല്‍ വിധി വന്നിരുന്നു. പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണു ശിക്ഷ വിധിച്ചത്. അറസ്റ്റ് ഭയന്ന് പാക്കിസ്ഥാന്‍ വിട്ട മുഷറഫ് 2016 മുതല്‍ ദുബായിലാണ് കഴിയുന്നത്. മുഷറഫ് വിധിയെ സ്വാഗതം ചെയ്തു.

മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീണ്ടും അധികാരത്തില്‍ എത്തിയതോടെയാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഏത് സമയവും പാക്കിസ്ഥാനില്‍ താന്‍ തിരിച്ചെത്തുമെന്നും ഭരണം പിടിക്കുമെന്നും മുഷറഫ് പലപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഓള്‍ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചുവെങ്കിലും ജനപിന്തുണ നേടാനായില്ല. പ്രസിഡന്റ് പദവി രാജിവച്ച് ദുബായിലെത്തിയശേഷം 2013ലാണ് പാക്കിസ്ഥാനിലേക്കു മടങ്ങിയെത്തിയത്.

2016 മുതല്‍ ദുബായില്‍ കഴിയുന്ന അദ്ദേഹത്തിനു ഫലത്തില്‍ പാക്കിസ്ഥാനില്‍ നിയമക്കുരുക്കുകളൊന്നും ബാക്കിയില്ല. മുഷറഫിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2001 ല്‍ പാക്കിസ്ഥാന്‍ പ്രസിഡന്റായ മുഷറഫ് 2008 ലാണ് സ്ഥാനം ഒഴിയുന്നത്. ഇംപീച്ച്മെന്റ് നടപടികള്‍ ഒഴിവാക്കാനായിട്ടായിരുന്നു അധികാരം ഉപേക്ഷിച്ചത്. ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ, 2016 മാര്‍ച്ചില്‍ ചികിത്സയ്ക്കായി ദുബായില്‍ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മടങ്ങിയിട്ടില്ല.

2017ല്‍ ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പാക്ക് ഭീകരവിരുദ്ധ കോടതി പ്രഖ്യാപിച്ചു. 2018ല്‍ അദ്ദേഹത്തിന്റെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡും പാസ്പോര്‍ട്ടും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. പാക്ക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചുവെങ്കിലും ദുബായില്‍ ഉന്നത ബന്ധങ്ങളുള്ള മുഷറഫിനെ നാട്ടിലെത്തിച്ച് വധശിക്ഷ നടപ്പിലാക്കുക എന്നത് എളുപ്പമാകില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തൂക്കിക്കൊല്ലും മുന്‍പു മുഷറഫ് മരിച്ചാല്‍ മൃതദേഹം ഇസ്ലാമാബാദിലെ സെന്‍ട്രല്‍ സ്‌ക്വയറിലെത്തിച്ച് 3 ദിവസം കെട്ടിത്തൂക്കണമെന്നും പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. വിധി പാക്ക് സൈന്യവും ജുഡീഷ്യറിയും തമ്മിലുള്ള ഏറ്റുമുട്ടലിനും വഴിയൊരുക്കിയിരുന്നു. പാക്കിസ്ഥാനില്‍ രാജ്യദ്രോഹക്കുറ്റം നേരിട്ട ആദ്യ മേധാവിയായിരുന്നു മുഷറഫ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category