1 GBP = 92.20 INR                       

BREAKING NEWS

ഒടുവില്‍ ആശ്വാസത്തിന്റെ തീരമണയുന്നു; ഓസ്ട്രേലിയയില്‍ തീ എടുത്ത പ്രദേശങ്ങളിലെല്ലാം ഈ ആഴ്ചയോടെ മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം: കാട്ടു തീ താണ്ഡവമാടിയ 512,000 ഏക്കറും ഇനി മഴയുടെ തണുപ്പില്‍ അലിയും

Britishmalayali
kz´wteJI³

കാന്‍ബറ: കാട്ടു തീ ചുട്ടെരിച്ച ഓസ്ട്രേലിയ ഒടുവില്‍ ആശ്വാസ തീരമണയുന്നു. ഓസ്ട്രേലിയയില്‍ തീ എടുത്ത പ്രേദേശങ്ങളിലെല്ലാം ഈ ആഴ്ചയോടെ മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. കാട്ടു തീ മുലം കഷ്ടപ്പെട്ട ജനതയ്ക്കും ഫയര്‍ഫൈറ്റേഴ്സിനും ആശ്വാസമായിരിക്കുകയാണ് ഈ വാര്‍ത്ത. ചൊവ്വാഴ്ച മുതല്‍ ന്യൂ സൗത്ത് വെയില്‍സിലാണ് ആദ്യം മഴയെത്തുക. തീ പിടിച്ച പ്രദേശങ്ങളിലും മഞ്ഞ് മലകളിലും സിഡ്നിയുടെ തെക്ക് പടിഞ്ഞാറും തെക്കന്‍ തീരങ്ങളുമെല്ലാം മഴയുടെ തണുപ്പിലലിയും. ആഴ്ചാവസാനത്തോടെ മഴ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

മാസങ്ങള്‍ക്ക് ശേഷം സിഡ്നിയില്‍ അതിശക്തമായ മഴയാവും പെയ്യുക. വ്യാഴാഴ്ച 2-8 മില്ലീമീറ്റര്‍ വരെയും വെള്ളിയാഴ്ച 5-10 മില്ലീ മീറ്റര്‍ വരെയും മഴ പെയ്തേക്കും. എന്നാല്‍ എത്രമാത്രം മഴപെയ്യുമെന്ന് കൃത്യമായി പ്രവചിക്കാനാവില്ലെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. തെക്കന്‍ തീരത്തെ ബഗായില്‍ വ്യാഴാഴ്ച മൂന്ന് മില്ലീ മീറ്റര്‍ മുതല്‍ പത്ത് മില്ലീ മീറ്റര്‍ വരെ മഴ പെയ്തേക്കും. വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കൂമയില്‍ എട്ട് മുതല്‍ 25 മില്ലീ മീറ്റര്‍ വരെയാണ് മഴ പ്രതീക്ഷിക്കുന്നത്.

ശക്തമായ മഴയോടൊപ്പം കാറ്റും ഇടിവെട്ടും ഉണ്ടാകും. മരങ്ങളും മറ്റും മറിഞ്ഞു വീഴാനുള്ള സാധ്യതയും മണ്ണിടിച്ചിലും പ്രവചിച്ചിട്ടുണ്ട്. 2163 വീടുകളാണ് കാട്ടു തീയില്‍ കത്തിയമര്‍ന്നത്. ഇതില്‍ 1,200 വീടുകളും ന്യൂയര്‍ ദിനത്തിലാണ് നശിച്ചത്. ഞായറാഴ്ചയാണ് എന്‍എസ്ഡബ്ല്യുവില്‍ തീ നിയന്ത്രണ വിധേയമായത്. കഴിഞ്ഞ രണ്ടര മാസമാണ് ഓസ്ട്രേലിയയില്‍ കാട്ടു തീ നാശം വിതച്ചത്. ജനങ്ങള്‍ മഴയ്ക്കായുള്ള കാത്തിരിപ്പിലാണ്. തീ ചുട്ടെരിച്ച മണ്ണിലേകക്ക് മഴ വീഴുന്നതിലുള്ള അപകട സാധ്യതയും പരിശോധിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category