1 GBP = 97.40 INR                       

BREAKING NEWS

രാജ്യത്തെ ഡ്രോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവന്ന് കേന്ദ്ര സര്‍ക്കാര്‍; ഡ്രോണ്‍ നിര്‍മ്മാതാക്കളേയും ഓപ്പറേറ്റര്‍മാരേയും ഉള്‍പ്പെടുത്തി രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ശേഖരിക്കും; രാജ്യത്തെ എല്ലാ ഡ്രോണുകളും ജനുവരി 31നകം രജിസ്റ്റര്‍ ചെയ്യണം; നടപടി പൂര്‍ത്തിയാക്കിയാല്‍ എല്ലാ ഡ്രോണുകള്‍ക്കും ഒരു അംഗീകൃത ഡ്രോണ്‍ നമ്പറും അംഗീകൃത ഉടമസ്ഥ നമ്പറും; ലൈസന്‍സില്ലാതെ ഡ്രോണ്‍ പറത്തിയാല്‍ ഇനി അകത്തായേക്കും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയിലെ ഡ്രോണ്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ഡ്രോണ്‍ പോളിസിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നീക്കമെന്നത് സൂചനകളെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ എല്ലാ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31ന് മുന്‍പായി ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം അറിയിപ്പ് ലഭിച്ചിരിക്കുന്നത്. പുതിയ രജിസ്‌ട്രേഷന്‍ നിബന്ധന കര്‍ശനമാണെന്നും ജനുവരി 31നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനില്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തെ എല്ലാ ഡ്രോണുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനുള്ള വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനമെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ഇതോടെ സുരക്ഷാ ശക്തമാക്കാനാണ് എല്ലാ ഡ്രോണുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിയമവിരുദ്ധമായി 50,000 അധികം ഡ്രോണുകള്‍ ഉണ്ടെന്നാണ് സൂചന. പുതിയ രജിസ്‌ട്രേഷന്‍ നിബന്ധന കര്‍ശനമാണെന്നും ജനുവരി 31നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കിയാല്‍ എല്ലാ ഡ്രോണുകള്‍ക്കും ഒരു അംഗീകൃത ഡ്രോണ്‍ നമ്പറും (DAN) അംഗീകൃത ഉടമസ്ഥ നമ്പറും (OAN) ലഭിക്കും. ഡ്രോണുകളുടെ അംഗീകാരം തെളിയിക്കുന്ന നമ്പറുകളാണിവ. ഇവരണ്ടും ഇല്ലാതെ ജനുവരി 31ന് ശേഷം ഏത് തരം ഡ്രോണുകള്‍ ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമായിരിക്കും. ജനുവരി 14 മുതല്‍ വ്യോമയാന വിഭാഗമായ ഡിജിസിഎയുടെ ഡിജിറ്റല്‍ സ്‌കൈ എന്ന വെബ്‌സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.

രാജ്യത്തിന്റെ ഡ്രോണ്‍ പോളിസിയില്‍ ആവശ്യമായ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും സുരക്ഷാ സംവിധാനങ്ങള്‍ അടിയന്തിരമായി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും വ്യക്തമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു. ലോകവ്യാപകമായി ഡ്രോണ്‍ വ്യവസായത്തില്‍ വന്‍ കുതിപ്പാണ് സമീപകാലത്തുണ്ടായിരിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റിലും ഡ്രോണ്‍ വില്‍പനയില്‍ വര്‍ധനവുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഡ്രോണ്‍ ഉപയോഗങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സില്ലാതെ രാജ്യത്തിന്റെ ഒരു ഭാഗത്തും, ഡ്രോണ്‍ പറത്താന്‍ അനുവാദമില്ല. ഭരണ സിരാ കേന്ദ്രങ്ങളിലും ഡ്രോണ്‍ വേണ്ടെന്നാണ് നിയമം. ഇവയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് പുതിയ തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category