1 GBP = 92.20 INR                       

BREAKING NEWS

ബാനിഹാള്‍ തുരങ്കം കടത്തി ജമ്മു വഴി ചണ്ഡീഗഡില്‍ എത്തിക്കുന്നതിന് താന്‍ 12 ലക്ഷം രൂപ ഹിസ്ബുള്‍ ഭീകരരില്‍ നിന്ന് വാങ്ങിയതായി തുറന്നുസമ്മതിച്ച് ഡിസിപി ദേവീന്ദര്‍ സിങ്; ഭീകരര്‍ എത്തിയത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ ആക്രമണം ലക്ഷ്യമിട്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍; രണ്ടുഭീകരരെയും ദേവീന്ദര്‍ പാര്‍പ്പിച്ചത് സൈന്യത്തിന്റെ 15 കോര്‍പ്സ് ആസ്ഥാനത്തിന് തൊട്ടടുത്തുള്ള ഇന്ദിരാ നഗറിലെ വസതിയില്‍; ജമ്മുവിലേക്കുള്ള യാത്രാമധ്യേ മാരുതി കാറോടിച്ചത് ഹിസ്ബുള്‍ ഭീകരന്‍; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

Britishmalayali
kz´wteJI³

ശ്രീനഗര്‍: തീവ്രവാദികള്‍ക്ക് ഒത്താശ നല്‍കിയ ജമ്മു-കശ്മീര്‍ ഡിസിപി ദേവീന്ദര്‍ സിങ് താന്‍ 12 ലക്ഷം രൂപ അവരില്‍ നിന്ന് കൈപ്പറ്റിയതായി സനമ്മതിച്ചു. കുല്‍ഗാമില്‍ നിന്ന് രണ്ട് ഹിസ്ബുള്‍ തീവ്രവാദികള്‍ക്കൊപ്പമാണ് ദേവീന്ദറിനെ ശനിയാഴ്ച പിടികൂടിയത്. ബാനിഹാള്‍ തുരങ്കം വഴി ഭീകരെ ജമ്മുവില്‍ എത്തിക്കാമെന്നും അവിടെ നിന്നും ചണ്ഡിഗഡില്‍ എത്തിക്കാമെന്നുമായിരുന്നു ദേവീന്ദറും ഭീകരരും തമ്മിലുള്ള കരാര്‍. ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇവരെ ഒരുസ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കവേയാണ് കസ്റ്റഡിയിലെടുത്തത്. ദേവീന്ദര്‍ ഇവരുടെ പക്കല്‍ നിന്ന് 12 ലക്ഷം വാങ്ങിയതായി കശ്മീര്‍ ഐജി വിജയകുമാര്‍ മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, ഭീകരര്‍ റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്ത് ആക്രമണങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ട് വന്നവരെന്നാണ് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ പറയുന്നത്. പൊലീസിനെ കൂടാതെ ഐബി, മിലിട്ടറി ഇന്റലിജന്‍സ്, റോ തുടങ്ങിയ ഏജന്‍സികളും ദേവീന്ദറെ ചോദ്യം ചെയ്തു. താന്‍ ഭീകരരെ ശ്രീനഗറിലെ ഇന്ദിരാ നഗറിലുള്ള വസതിയില്‍ താമസിപ്പിച്ചതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ഭീകരരെ വെള്ളിയാഴ്ച ഷോപിയാനില്‍ നിന്ന് വീട്ടിലെത്തിച്ചത് ദേവീന്ദര്‍ സിങ്ങ് തന്നെയാണ്. അന്ന് രാത്രി അവരെ ഒപ്പം താമസിപ്പിച്ചു. ദേവീന്ദര്‍ സിങ്ങിന്റെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് ഒരു എകെ റൈഫിളും രണ്ട് പിസ്റ്റലുകളും കണ്ടെത്തി. ശ്രീനഗറിലെ ബദാമി ബാഗ് കന്റോണ്‍മെന്റിലാണു കനത്ത സുരക്ഷയിലുള്ള ദേവീന്ദര്‍ സിങ്ങിന്റെ വീട്. ഇവിടെയാണ് ഭീകരരെ പാര്‍പ്പിച്ചത്. സൈന്യത്തിന്റെ 15 കോര്‍പ്സ് ആസ്ഥാനത്തിന് തൊട്ടടുത്താണ് ദേവീന്ദറിന്റെ വസതി എന്നതും ഞെട്ടിക്കുന്നതാണ്. അവിടെ നിന്ന് ജമ്മുവിലേക്ക് ഭീകരര്‍ക്കൊപ്പം മാരുതി കാറില്‍ പുറപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദീന്‍ അനുഭാവിയാണ് കാര്‍ ഓടിച്ചത്.

കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ഐഎയ്ക്ക് കൈമാറിയേക്കും. തീവ്രവാദികളുടെ യഥാര്‍ഥ ലക്ഷ്യം കണ്ടെത്തണമെങ്കില്‍ എന്‍ഐഎ അന്വഷണം തന്നെ വേണ്ടി വരും.

ആട്ടിന്‍ തോലിട്ട ചെന്നായ
പെട്ടെന്നൊരു സുപ്രഭാതത്തിലല്ല ജമ്മു-കശ്മീര്‍ ഡപ്യൂട്ടി സൂപ്രണ്ട് ദേവീന്ദര്‍ സിങ്ങിന്റെ തീവ്രവാദ ബന്ധം വെളിച്ചത്ത് വന്നത്. ഇയാള്‍ ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മാസങ്ങള്‍ക്ക് മുമ്പേ വിവരം കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ നിരീക്ഷണത്തിലുമായിരുന്നു. ദേവീന്ദര്‍ എന്തു ചെയ്യുന്നു, ആരെ കാണുന്നു, എവിടെയൊക്കെ പോകുന്നു..എല്ലാം 24 മണിക്കൂറും ചാരക്കണ്ണുകളുടെ വലയത്തിലായിരുന്നു. ഒടുവില്‍ പിടിയിലായപ്പോള്‍, ദേവീന്ദര്‍ താന്‍ രണ്ട് ഹിസ്ബുള്‍ തീവ്രവാദികളുടെ കീഴടങ്ങല്‍ സംഘടിപ്പിക്കുകയായിരുന്നുവെന്നാണ് രക്ഷപ്പെടാന്‍ ന്യായം പറഞ്ഞത്. എന്നാല്‍, ഇങ്ങനെയൊരു കീഴടങ്ങല്‍ പദ്ധതി ഉന്നത ഉദ്യോഗസ്ഥരെ ആരെയും അറിയിച്ചിരുന്നുമില്ല.

പ്രാഥമികാന്വേഷണത്തില്‍ ദേവീന്ദര്‍ സിങ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സയിദ് നവീദ് മുഷ്താഖ്, റാഫി റാത്തര്‍, എന്നിവരെ കീഴടങ്ങാന്‍ കൊണ്ടുവരികയായിരുന്നുവെന്ന് അവകാശപ്പെട്ടുവെങ്കിലും, ഭീകരരെ ചോദ്യം ചെയ്തപ്പോള്‍ കള്ളി പൊളിഞ്ഞു. തീവ്രവാദികള്‍ക്ക് അങ്ങനെയൊരു കീഴടങ്ങല്‍ പദ്ധതിയെ കുറിച്ച് അറിവൊന്നുമില്ലായിരുന്നു. ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് ഇയാള്‍ 12 ലക്ഷം രൂപ തീവ്രവാദികളോട് ചോദിച്ചുവെന്നാണ് ഇന്റലിജന്‍സ് വിവരം. ഇക്കാര്യത്തില്‍ ഭീകരരുമായി ധാരണയില്‍ എത്തുകയും ചെയ്തു. സിങ് തന്നെ ധൈര്യപൂര്‍വം കാറിലിരുന്നത് അമിത ആത്മവിശ്വാസം കൊണ്ടാണ്. ഡിവൈഎസ്പി ആയതുകൊണ്ട് തന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ആരുംപരിശോധിക്കില്ലെന്നാണ് സിങ് കരുതിയത്. കുല്‍ഗാമിലെ മിര്‍ ബസാറില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ജമ്മു-കശ്മീര്‍ പൊലീസും ഐബിയും മറ്റ് ഇന്റലിജന്‍സ് ഏജന്‍സികളും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത് എന്നതുകൊണ്ട് തന്നെ സിങ്ങിന്റെ നുണകളൊന്നും വിലപ്പോയില്ല.

പൊലീസ് പണി വിട്ട് തീവ്രവാദത്തിലേക്ക് കടന്നയാളാണ് പിടിയിലായ നവീദ് മുഷ്താഖ്. ഇയാളെയും കൂട്ടാളികളെയും ജമ്മുവിലേക്ക് സുരക്ഷിതമായി കടത്താനാണ് സിങ് 12 ലക്ഷം ആവശ്യപ്പെട്ടത്. ദക്ഷിണ കശ്മീരില്‍ അടുത്തിടെ ആപ്പിളുകളുമായി എത്തിയ ട്രക്ക് ഡ്രൈവര്‍മാരെ വെടിവച്ചുകൊന്ന കേസിലെ മുഖ്യ പ്രതിയാണ് മുഷ്താഖ്.

ഏതായാലും, ദേവീന്ദര്‍ സിങ് ഈ പണി തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കാശിന് വേണ്ടി എന്തു ചെയ്യും സിങ്. മുമ്പ് അഞ്ച് തവണ ഭീകരര്‍ക്ക് ബാനിഹാള്‍ തുരങ്കം കടക്കാനും ജമ്മുവില്‍ സുരക്ഷിത താവളം ഒരുക്കാനും ദേവീന്ദര്‍ സിങ് നേരിട്ട് സഹായിച്ചിട്ടുണ്ട്. സിങ്ങിന്റെ സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ഭീകരര്‍ പിടിയിലായത്. ഇതിന് മുമ്പ് അവര്‍ സിങ്ങിന്റെ വസതിയിലാണ് താമസിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. അഭിഭാഷക പണി ഉപേക്ഷിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന ഇര്‍ഫാന്‍ ഷാഫി മിറും ഇവര്‍ക്കൊപ്പം പിടിയിലായിരുന്നു. ഇയാള്‍ അഞ്ചുവട്ടം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും ഇവിടുത്തെ കണ്ണികളുമായി നിരന്തര ബന്ധത്തിലായിരുന്നുവെന്നും വ്യക്തമായിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ ഭീകരര്‍ എന്തെങ്കിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവോയെന്നും ദേവീന്ദര്‍ സിങ്ങിന് അതിനെ കുറിച്ച് അറിവുണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. തീവ്രവാദ ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറി വിവരം ശേഖരിക്കാന്‍ പൊലീസുകാര്‍ ശ്രമം നടത്താറുണ്ടെങ്കിലും സിങ്ങിനെ അക്കൂട്ടത്തില്‍ കൂട്ടാനാവില്ല. സിങ് ചെയ്തത് പൂര്‍ണമായും അനധികൃത പ്രവര്‍ത്തനമാണ്. അതുകൊണ്ടാണ് ഒരുതീവ്രവാദിയെ പോലെ കണക്കാക്കി ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.
പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ സത്യവാങ്മൂലപ്രകാരം ദേവീന്ദര്‍ സിങ്ങാണ് തീവ്രവാദികളെ കൊണ്ടുവരാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. ഡല്‍ഹിയില്‍ വീട് എടുക്കാനും, ഒരു സെക്കന്‍ഡ് ഹാന്‍ഡ് വെള്ള അംബാസഡര്‍ കാര്‍ വാങ്ങാനും എല്ലാം നിര്‍ദ്ദേശിച്ചത് സിങ്ങായിരുന്നു. ഈ അംബാസഡര്‍ കാറാണ് 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന് ഉപയോഗിച്ചതും. 2015 ല്‍ ട്രക്ക് ഡ്രൈവര്‍മാരുടെ കൈയില്‍ നിന്നും തുടര്‍ച്ചയായി പണം വാങ്ങുന്നതായി സിങ്ങിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. പണം നല്‍കിയില്ലെങ്കില്‍ കള്ളതീവ്രവാദക്കേസുകളില്‍ കുടുക്കുമെന്നായിരുന്നും അന്ന് സിങ്ങിന്റെ ഭീഷണിയെന്ന് ട്രക്ക് ഡ്രൈവര്‍മാര്‍ പറഞ്ഞിരുന്നു.

ദേവീന്ദര്‍ സിങ്ങിന് കിട്ടിയ ബഹുമതികള്‍ നീക്കും
ദേവീന്ദര്‍ സിങ്ങിന്റെ അദ്ധ്യായം ഇന്റലിജന്‍സ് ഏജന്‍സികളെ ദീര്‍ഘകാലം വേട്ടയാടുമെന്ന് ഉറപ്പാണ്. ജമ്മു-കശ്മീരിലെ തീവ്രവാദ വിരുദ്ധ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ സബ് ഇന്‍സ്പക്ടറായി ചേര്‍ന്ന ദേവീന്ദര്‍ സിങ് വളരെ വേഗം ഡിഎസ്പി റാങ്കിലേക്ക് ഉയര്‍ന്നു. ഇതിനൊപ്പം പ്രസിഡന്റിന്റെ പൊലീസ് മെഡലും സ്വന്തമാക്കി.

എന്നാല്‍, തനിക്ക് കിട്ടിയ പുരസ്‌കാരങ്ങളെ ചവിട്ടി മെതിച്ചുകൊണ്ട് ജമ്മുവില്‍ ശീതകാലത്ത് തന്റെ വസതിയില്‍ പണത്തിന് പകരം ഭീകരര്‍ക്ക് അഭയം കൊടുക്കുകയായിരുന്നു സിങ്ങിന്റെ പണി. ഷോപിയാനില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നവീദിനെയും ആസിഫിനെയും കൊണ്ടുപോകാന്‍ എത്തുമ്പോള്‍ പൊലീസ് ദേവീന്ദര്‍ സിങ്ങിനെ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. സിങ്ങിനെയും നവീദിനെയും തീവ്രവാദത്തിനായി ഒഴുക്കുന്ന പണത്തെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎയും ചോദ്യം ചെയ്യും. എത്രനാളായി സിങ് ഇരയ്ക്ക് ഒപ്പം ഓടുകയും വേട്ടക്കാരന് സഹായം ചെയ്തുകൊടുക്കുകയും ആയിരുന്നുവെന്ന ചോദ്യം ജമ്മു-കശ്മീര്‍ പൊലീസിനെ നാണംകെടുത്തുമെത്തുമെന്ന് ഉറപ്പ്. അതുകൊണ്ട് തന്നെ ദേവീന്ദര്‍ സിങ്ങിന് കിട്ടിയ ബഹുമതികളും നീക്കാതെ വയ്യ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category