1 GBP = 92.20 INR                       

BREAKING NEWS

ഹൂസ്റ്റണിലെ റോക്ക് സംഗീതപരിപാടിയില്‍ കൈകൊടുത്ത് പിരിഞ്ഞവര്‍ ഇനി തമ്മില്‍ കാണുക ഫെബ്രുവരിയിലോ? ഡൊണള്‍ഡ് ട്രംപ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകുമെന്നും അഭ്യൂഹം; യുഎസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഒരുക്കങ്ങള്‍ തകൃതി; ട്രംപ് മോദിയെ കാണാന്‍ എത്തുക നാട്ടില്‍ പുരോഗമിക്കുന്ന ഇംപീച്ച്മെന്റ് നടപടികളെ ആശ്രയിച്ച്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനം ഫെബ്രുവരിയിലെന്ന് സൂചന. വാഷിങ്ടണില്‍ ട്രംപിനെതിരെ ഇംപീച്ച്മെന്റ് വിചാരണ നടക്കുന്ന സമയത്ത് തന്നെയാകും അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനവും. സൗകര്യപ്രദമായ തീയതി നിശ്ചയിക്കാന്‍ ഇരുരാജ്യങ്ങളും കൂടിയാലോചനകള്‍ തുടരുകയാണ്. സന്ദര്‍ശനവേളയില്‍, ട്രംപ് മോദിയുമായി ചേര്‍ന്ന് ഉഭയകകഷി വ്യാപാര കരാര്‍ കൂടാതെ വ്യോമയാന മേഖലയിലും കരാര്‍ ഒപ്പുവയ്ക്കുമെന്ന് ദ ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം ഇന്ത്യയുടെ പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും ട്രംപിനെ വൈറ്റ് ഹൗസിലെത്തി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

നവംബറില്‍ മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ, ഹൂസ്റ്റണില്‍ നടന്ന റോക്ക് പരിപാടിക്കിടെയാണ് ഇരുനേതാക്കളും ഏറ്റവും ഒടുവില്‍ കൈകോര്‍ത്തത്. ഇനി തങ്ങളെ ഒരുമിച്ച് ഇന്ത്യയില്‍ കാണാം എന്നായിരുന്നു അന്ന് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകള്‍ക്കിടെ, ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം ട്രംപ് നിരസിക്കുകയായിരുന്നു. ഈ വര്‍ഷം ട്രംപ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ അതിഥിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാല്‍, ഫെബ്രുവരിയോടെ മാത്രമേ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകൂവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡോണാള്‍ഡ് ട്രംപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ ഇന്ത്യ -യു.എസ് ബന്ധം കരുത്തില്‍നിന്നു കരുത്തിലേക്കു വളരുകയാണെന്നു മോദി പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎസ് ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയായിരുന്നു ഇരുവരുടെയും ഫോണ്‍ സംഭാഷണം. സാമ്പത്തിക മുരടിച്ച നേരിടുന്ന ഇന്ത്യയ്ക്ക് യുഎസുമായുള്ള വാണിജ്യ കരാറുകള്‍ ഉത്തേജനം നല്‍കുമെന്നുറപ്പാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category