1 GBP = 97.50 INR                       

BREAKING NEWS

നിശാന്തിനി ഐപിഎസ് വിശിഷ്ടാ തിഥിയായി; അഭിമാന നിമിഷത്തില്‍ ആഹ്ലാദം തിരതല്ലിയപ്പോള്‍ സഹൃദയയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം വര്‍ണ്ണാഭമായി

Britishmalayali
ജോഷി സിറിയക്

ടേണ്‍ ബ്രിഡ്ജ്: സഹൃദയ ദി കെന്റ് കേരളെറ്റ്‌സിന്റെ ക്രിസ്മസ്സ്, പുതുവത്സര ആഘോഷങ്ങള്‍, ടേണ്‍ ബ്രിഡ്ജ് ഏയ്ഞ്ചല്‍ സെന്ററില്‍ സമുചിതമായി ആഘോഷിച്ചു. നാട്ടില്‍ നിന്ന് എത്തിയ മാതാപിതാക്കള്‍ ഒരുമിച്ച് കേക്ക് മുറിച്ച് പരിപാടികള്‍ക്ക് തുടക്കമിട്ടു. അതിന് ശേഷം ഷിബു വര്‍ഗീസ് പരിശീലിപ്പിച്ച 30 ഓളം കുട്ടികള്‍ പങ്കെടുത്ത കരോള്‍ ഗാനങ്ങള്‍ സദസ്സിന്റെ മനം കവര്‍ന്നു.

പിന്നീട് കരോള്‍ ഗാന മത്സരം, കുട്ടികളുടെ വിവിധ പരിപാടികള്‍ എന്നിവ അരങ്ങേറി. ഏഴു മണിക്ക് ചേര്‍ന്ന പ്രൗഢഗംഭീരമായ, സാസ്‌കാരിക സമ്മേളന വേദിയിലേയ്ക്ക്, വിശിഷ്ടാതിഥികളെയും, ഭാരവാഹികളെയും അജിത് വെണ്‍മണി സ്വാഗതം ചെയ്തു. നിശാന്തിനി ഐപിഎസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചാരിറ്റി സംഘടനയായി രജിസ്‌ട്രേഷന്‍ നേടിയ സഹൃദയക്ക് ആദ്യ ചെക്ക് നല്‍കി ഫണ്ട് കൈമാറി.

പിന്നീട് നടന്ന ആശംസ പ്രസംഗത്തിലൂടെ സദസ്സിനെ കൈയിലെടുത്ത നിശാന്തിനി സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു. പ്രസിഡണ്ട് ബിജു ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സെബാസ്റ്റ്യന്‍ എബ്രഹാം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിഭവസമൃദ്ധമായ ക്രിസ്തുമസ്സ് ഡിന്നര്‍, സിയോണ്‍ വോയ്‌സ്‌ന്റെ ഗാനമേള, സഹൃദയ അംഗങ്ങള്‍ ഒരുക്കിയ കലാസന്ധ്യ, അബി കൃഷ്ണന്റെ നേതൃത്വത്തില്‍ മിമിക്‌സ്, 40ല്‍ പരം കുട്ടികള്‍ പങ്കെടുത്ത ഫ്യൂഷന്‍ ഡാന്‍സ്, ശാസ്ത്രീയ നൃത്തം മാര്‍ഗ്ഗംകളി, ഒപ്പന, യുക്മ കലാ പ്രതിഭ, ടോണി അലോഷ്യസിന്റെ ബ്രേക്ക് ഡാന്‍സ് എന്നിവ കാണികളുടെ മനം കവര്‍ന്നു.

മാസ്റ്റര്‍ ഡിയോണ്‍ ജയ്‌സണ്‍ ആലപിച്ച ഒരു മധുരക്കിനാവിന്‍ എന്ന ഗാനം കാണികള്‍ ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്. ഒരു വര്‍ഷം നീണ്ടു നിന്ന കലാകായിക മത്സരങ്ങളില്‍ ബ്ലൂ ഡ്രാഗണ്‍സ് ടീം, ഓവറോള്‍ കിരീടം നേടി. അതിഥികള്‍ക്കും, പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും, വൈസ് പ്രസിഡണ്ട് ഷീന ജേക്കബ് നന്ദി അറിയിച്ചു. ആഘോഷ പരിപാടികള്‍ക്ക്, ഭാരവാഹികളായ ബിജു ചെറിയാന്‍, സെബാസ്റ്റ്യന്‍ എബ്രഹാം, ഷീന ജേക്കബ്, അബി കൃഷ്ണന്‍, റോജിന്‍ മാത്യു, ജോഷി സിറിയക്ക് എന്നിവര്‍ നേതൃത്വം നല്‍കി. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category