1 GBP = 92.00 INR                       

BREAKING NEWS

എന്നാലും ഇങ്ങനുണ്ടോ ഒരു തോല്‍വി..! മുംബൈ ഏകദിനത്തില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തകര്‍ത്ത് തരിപ്പണമാക്കി ഓസ്ട്രേലിയ; ഇന്ത്യ ഉയര്‍ത്തിയ 255 റണ്‍സ് എന്ന സ്‌കോര്‍ ഓസീസ് മറികടന്നത് ഫിഞ്ചിന്റെയും വാര്‍ണറിന്റെയും സെഞ്ച്വറിയുടെ മികവില്‍; ഓസ്ട്രേലിയ ലക്ഷ്യം നേടിയത് 37.4 ഓവറില്‍

Britishmalayali
kz´wteJI³

മുംബൈ: വിജയം മാത്രം ശീലിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഞെട്ടിച്ചു കൊണ്ടു ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ തേരോട്ടം. മുംബൈ ഏകദിനത്തില്‍ പത്ത് വിക്കറ്റിനാണ് ഇന്ത്യയെ ഓസീസ് തോല്‍പ്പിച്ചത്. 49.1 ഓവറില്‍ 10 വിക്കറ്റ് കളഞ്ഞ് ഇന്ത്യ സ്വരുക്കൂട്ടിയ ഭേദപ്പെട്ട ടോട്ടലുമായി പ്രതിരോധിക്കാന്‍ ഇറങ്ങിയ ഇന്ത്യയെ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് അടിച്ചുപരത്തി. ഒരു വിക്കറ്റ് പോലും നഷ്ടമില്ലാതെ ഓസീസ് ലക്ഷ്യം കണ്ട മത്സരത്തില്‍ ഇന്ത്യന്‍ പാളിച്ചകള്‍ എല്ലാം തുറന്നു കാണിക്കുന്നതായി. ടോസ് നേടി ആതിഥേയരെ ബാറ്റിങ്ങിനയച്ച ആസ്ട്രേലിയക്കു മുന്നില്‍ ഒരു ഘട്ടത്തില്‍ പോലും മേല്‍ക്കൈ നേടാനാകാതെയായിരുന്നു ഇന്ത്യയുടെ തോല്‍വി. സ്‌കോര്‍ ഇന്ത്യ 49.1 ഓവറില്‍ 255/10, ആസ്ട്രേലിയ 37.4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 258.

ആദ്യം പന്തെടുത്ത മിച്ചെല്‍ സ്റ്റാര്‍ക്കും നന്നായി കൂട്ടുനല്‍കിയ പാറ്റ് കമ്മിന്‍സും തുടക്കത്തിലേ ഇന്ത്യയെ സമ്മര്‍ദത്തിലാക്കി. സ്റ്റാര്‍ക് എറിഞ്ഞ ആദ്യ ഓവറില്‍ രണ്ടു ബൗണ്ടറികള്‍ പായിച്ച് വലിയ തുടക്കമിട്ട ഓപണര്‍ രോഹിത് സ്‌കോര്‍ ബോര്‍ഡില്‍ 13 റണ്‍സ് ആകുമ്പോഴേക്ക് 10 റണ്‍സുമായി മടങ്ങിയത് വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയായി. 22 പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് തുടക്കം പതറിയ ശിഖര്‍ ധവാനും വണ്‍ഡൗണായ കെ.എല്‍. രാഹുലും പതിയെ രക്ഷാദൗത്യം ഏറ്റെടുത്ത് സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയതാണ് ഇന്ത്യന്‍ ചെറുത്തുനില്‍പിന് ചെറുതായെങ്കിലും ജീവന്‍ നല്‍കിയത്.

ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റിന് 134 റണ്‍സ് എന്ന മികച്ച സ്‌കോറില്‍നിന്നായിരുന്നു ഇന്ത്യന്‍ വീഴ്ച. അര്‍ധ സെഞ്ച്വറിയുമായി ശിഖര്‍ ധവാന്‍ (76) ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോററായപ്പോള്‍ മൂന്നാമനായ രാഹുല്‍ 47 റണ്‍സുമായി മടങ്ങി. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ വെള്ളം കുടിപ്പിച്ച ആദം സാമ്പക്കു മുന്നില്‍ ഇത്തവണയും കോഹ്ലി (16) വീണപ്പോള്‍ പിന്നീടെത്തിയ ശ്രേയസ് അയ്യരെ (നാല്) കമ്മിന്‍സ് മടക്കി. തകര്‍ച്ച പൂര്‍ണമായെന്നു തോന്നിച്ച ഘട്ടത്തില്‍ മെച്ചപ്പെട്ട പ്രകടനവുമായി മധ്യനിരയില്‍ ഋഷഭ് പന്തും (28) രവീന്ദ്ര ജദേജയും (25) വാലറ്റത്ത് ഷാര്‍ദുല്‍ ഠാകുര്‍ (13), മുഹമ്മദ് ഷമി (10), കുല്‍ദീപ് യാദവ് (17) എന്നിവരും പിടിച്ചുനിന്നതാണ് ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഓപണര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ബൗളിങ്ങിന്റെ നട്ടെല്ലായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പഠിച്ച പണി പലതും പയറ്റിയിട്ടും റണ്‍റേറ്റ് കുറക്കാന്‍ പോലുമായില്ല. നന്നായി തല്ലുവാങ്ങിയ ഇരുവര്‍ക്കും പകരം ഇറക്കിയ ഷാര്‍ദുല്‍ ഠാകുര്‍ അഞ്ച് ഓവറില്‍ വഴങ്ങിയത് 43 റണ്‍സ്. രണ്ടു തവണ പുറത്താകലിന്റെ വക്കില്‍നിന്ന് ജീവന്‍ ലഭിച്ച വാര്‍ണറുടെ ബാറ്റിനായിരുന്നു ശൗര്യം കൂടുതല്‍. തുടക്കം കുറിക്കാന്‍ ഫിഞ്ചിനെ വിട്ട് ഒരുവശത്ത് കാഴ്ചക്കാരന്റെ റോളില്‍ നിന്ന വാര്‍ണര്‍ പിന്നീട് കത്തിക്കയറുന്നതായിരുന്നു കാഴ്ച.

മൂന്ന് കൂറ്റന്‍ സിക്സറുകളും 17 ഫോറുമായി വാര്‍ണര്‍ 128 റണ്‍സ് എടുത്തപ്പോള്‍ രണ്ട് സിക്സും 13 ഫോറുമായി ഫിഞ്ച് കുറിച്ചത് 110 റണ്‍സ്. ഇന്ത്യക്കെതിരെ ഏറ്റവും മികച്ച കൂട്ടുകെട്ട് എന്ന റെക്കോഡാണ് ഇരുവരും ചേര്‍ന്ന് കുറിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category