1 GBP = 98.30INR                       

BREAKING NEWS

ഇതാണ് മക്കളെ യഥാര്‍ത്ഥ ന്യൂ ജെന്‍ കല്ല്യാണം; ഡോക്ടര്‍ ദമ്പതികളുടെ ഡോക്ടറായ മക്കളുടെ കല്ല്യാണ വിശേഷം കണ്ട് ഞെട്ടി വിവാഹ വേദിയിലെത്തിയ അതിഥികള്‍: എഴുത്തുകാരി കെ.പി സുധീരയെ അമ്പരപ്പിച്ച വിവാഹത്തിന്റെ വിശേഷം

Britishmalayali
kz´wteJI³

ക്കളുടെ വിവാഹം ആഘോഷമാക്കാന്‍ മത്സരിക്കുകയാണ് മാതാപിതാക്കള്‍. ഇന്നത്തെ കുട്ടികളാകട്ടെ തങ്ങളുടെ കല്ല്യാണത്തിന് എന്തൊക്കെ സീന്‍ വേണമെന്നും കാമറയ്ക്ക് മുന്നില്‍ എങ്ങിനെല്ലാം പോസ് ചെയ്യണമെന്നും മുന്നേ തീരുമാനിക്കുന്നു. വിവാഹ വിശേഷങ്ങള്‍ യൂട്യൂബിലൂടെ വൈറലാക്കാനും മത്സരിക്കുകയാണ് പുതു തലമുറ. എന്നാല്‍ ഒരു യഥാര്‍ത്ഥ ന്യൂ ജെന്‍ വിവാഹത്തിന്റെ വിശേഷം ഇവിടെ പങ്കുവെയ്ക്കുകയാണ് എഴുത്തുകാരി കെ.പി സുധീര.

എല്ലാ വിധത്തിലുള്ള ആര്‍ഭാടത്തിനും വകയുണ്ടായിട്ടും ലാളിത്യം കൊണ്ടും എളിമ കൊണ്ടും തന്നെ അത്ഭുതപ്പെടുത്തിയ വിവാഹത്തിന്റെ വിശേഷമാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ കെ.പി സുധീര പങ്കുവെച്ചിരിക്കുന്നത്. ഡോക്ടര്‍ ദമ്പതികളുടെ ഡോക്ടറായ മകളുടെ വിവാഹത്തിന്റെ വിശേഷമാണ് സുധീരയെ അത്ഭുതപ്പെടുത്തിയത്. എല്ലാ ആര്‍ഭാടത്തിനും വകയുണ്ടായിട്ടും ഇത്തരത്തില്‍ ചടങ്ങ് ലളിതമാക്കിയ ആ മാതാപിതാക്കളേയും വധൂ വരന്മാരേയും അഭിനന്ദിക്കുകയാണ് കെ.പി സുധീര

''ഏറ്റവുമടുത്ത സുഹൃത്ത് ഡോ. വേണു ഗോപാലിന്റെ ക്ഷണക്കത്ത് ഒരു മാസം മുമ്പേ വാട്സ് അപ്പിലേക്ക് വന്നു. സേവ് ഡേറ്റ്... നീതു ആന്‍ഡ് കമല്‍ദേവ് ആര്‍ ഗെറ്റിങ് മാരീഡ് ?(save date.. Neethu and kamaldev are getting married...)വിവാഹം കോഴിക്കോട് വച്ചാണെന്ന് അതില്‍ പറയുന്നുണ്ട്. എന്നാല്‍ കല്യാണത്തിന് ക്ഷണമില്ല !

ജനു.12 ന് കോഴിക്കോട് മിയാമി കണ്‍വെന്‍ഷന്‍ സെന്ററില്‍ റിസപ്ഷന്‍. ടെലഫോണിലൂടെ ക്ഷണം വന്നപ്പോള്‍ വേണു പറഞ്ഞു: കല്യാണം ലളിതമായി കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ വെച്ച് രണ്ട് വീട്ടുകാര്‍ മാത്രം പങ്കെടുക്കും - ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് താലികെട്ട് ഒന്ന് കാണാന്‍ മോഹം. അല്ലെങ്കില്‍ രജിസ്റ്റര്‍ മതിയായിരുന്നു.

ഇന്റര്‍കാസ്റ്റ് മാര്യേജ് അല്ല. എല്ലാവര്‍ക്കും സമ്മതം - കുട്ടികള്‍ രണ്ടും ഡോക്ടര്‍മാര്‍ .എതിര്‍ക്കാന്‍ ഒരു കാരണവും ഇല്ല. പിന്നെന്താവാം! വേണുവിനോട് ചോദിക്കാന്‍ തോന്നിയില്ല. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഡോ.വേണുവിനും മലബാര്‍ ഹോസ്പിറ്റലിലെ സോണോളജിസ്റ്റ് സുപ്രിയയ്ക്കും ഏകമകളാണ്. നീതു. കുട്ടിയായിരിക്കുമ്പഴേ കാണുന്നതാണ്. അവളെ വധുവിന്റെ വേഷത്തില്‍ കാണാനുള്ള മോഹം കൊണ്ട് തൃശൂരിലെ പരിപാടി കഴിഞ്ഞ് ഓടിപ്പാഞ്ഞ് കോഴിക്കോട്ടെത്തിയതാണ് ഞാന്‍. എട്ടു മണിയോടെ ഭര്‍തൃസമേതം ഹാളിലെത്തി. പ്രവേശന കവാടത്തില്‍ ഡോ. വേണു ഞങ്ങളെയെല്ലാം സുസ്മേരവദനനായി എതിരേറ്റു. ആയിരക്കണക്കിന് അതിഥികള്‍ - വര്‍ണശബളമായ വസ്ത്രങ്ങള്‍.വധൂ വരന്മാരെ കാണാന്‍ ധൃതി പിടിച്ച് ഞങ്ങള്‍ സ്റ്റേജില്‍ കയറി.

നീതു മോള്‍ വീണ്ടും എന്നെ അമ്പരപ്പിച്ചു!
ഇത്രയിത്ര പവന്‍ സ്വര്‍ണം തന്നില്ലെങ്കില്‍ പന്തലില്‍ ഇറങ്ങില്ല എന്ന് മകള്‍ പറഞ്ഞത് കേട്ട് നെഞ്ചുരുകി കിടപ്പാടം വില്‍ക്കുന്ന മാതാപിതാക്കളുള്ള നാട്ടില്‍ നീതു എനിക്ക് വിസ്മയമായി. ബ്ലാക് മെറ്റലിന്റെ ഒരു നീളന്‍ മാലയിലും കനമില്ലാത്ത ബ്ലാക് ആന്‍ഡ് വൈറ്റ് ' ലിനന്‍ സാരിയിലും ബ്യൂട്ടിഷ്യന്‍ സ്പര്‍ശിക്കാത്ത മുഖത്തിലും അതീവ സുന്ദരിയായി എന്റെ നീതുമോള്‍!

ഡോ.കമല്‍ ദേവിനും ഡോ. നീതുവിനും ലളിതമായി മതി എല്ലാം എന്ന്.

നിര്‍ബ്ബന്ധമായിരുന്നത്രെ! വിവാഹവിരുന്ന് ഗംഭീരമായിരുന്നു. ഡോക്ടര്‍മാരും മറ്റു സുഹൃത്തുക്കളും ചേര്‍ന്ന് വധൂവരന്മാരെ ആശിര്‍വദിച്ചു. കേട്ടിട്ട് അകം കുളിരുന്നു. ന്യൂ ജെന്‍, ലവ് മാരേജില്‍ വിപ്ലവം സൃഷ്ടിക്കുന്നു. വീട്ടുകാര്‍ നടത്തിക്കൊടുക്കുന്ന കല്യാണത്തില്‍ ഒറ്റതരി സ്വര്‍ണം വേണ്ടാ, സില്‍ക്ക് സാരി വേണ്ട, ബ്യൂട്ടി പാര്‍ലര്‍ വേണ്ട, വിവാഹ ധൂര്‍ത്ത് വേണ്ട! എന്തൊരു ചങ്കൂറ്റം ! എന്തൊരു വിപ്ലവം ! മാതാപിതാക്കള്‍ കഴിവുള്ളത് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതിരിക്കില്ല - സദ്യയും വിരുന്നും കൊടുക്കാം ,കൊടുക്കാതിരിക്കാം.


എന്നാലും മക്കളുടെ താല്‍പര്യത്തെ എതിര്‍ക്കാതെ കൂട്ടു നിന്ന ഡോ.വേണുവിനും ഡോ.സുപ്രിയയക്കും ബിഗ് സല്യൂട്ട്.

ആര്‍ഭാടങ്ങള്‍ക്ക് വകയുണ്ടായിട്ടും അതിനോട് പിന്‍തിരിഞ്ഞു നിന്ന ആദര്‍ശവാന്മാരായ നവ ദമ്പതികള്‍ക്ക് ആയിരം ആശംസകള്‍''.

പരിവര്‍ത്തനത്തിന്റെ ഭൂകമ്പമാവാന്‍ ഇനിയും ന്യൂ ജെന്‍ തയാറാവട്ടെ.

മംഗളം ഭവതു.

സ്നേഹത്തോടെ,

കെ.പി. സുധീര

വാല്‍ക്കഷണം - ഞങ്ങളുടെ തറവാട്ടില്‍ എന്റെ ബാല്യകാലത്ത് 1967 ല്‍ ഒരു വിവാഹം നടന്നു. അച്ഛന്റെ അനുജന്‍ ഡോ.കെ.സി. വിജയരാഘവന്റെ. സര്‍വാഭരണവിഭൂഷയായി വരുന്ന ഇളയമ്മയെ കാത്തു നിന്ന ഞങ്ങള്‍ കുട്ടികള്‍ വല്ലാതെ നിരാശപ്പെട്ടു. വധുവായ ഡോ. എന്‍. ആര്‍ ജോളിക്ക് കാതിലും കഴുത്തിലും കയ്യിലും ഒരാഭരണവും ഇല്ല ! അന്ന് കരച്ചില്‍ വന്നു. ഇന്നോ? നീതു മോളുടെ കല്യാണം അഭിമാനത്തിന്റെ മസ്തകമുയര്‍ത്തിപ്പിടിക്കാന്‍ മലയാളിക്ക് കരുത്താവുന്നു. കാലം വരുത്തിയ പരിണാമം!

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category