1 GBP = 97.40 INR                       

BREAKING NEWS

പത്താംക്ലാസുകാരിയെ ജീവനുതുല്യം പ്രണയിച്ച ഇറച്ചിക്കടയിലെ സഹായി; ശല്യം കൂടിയപ്പോള്‍ സഹോദരന്മാരോട് പരാതി പറഞ്ഞ് പെണ്‍കുട്ടി; താക്കീതും ഭീഷണിയുമായപ്പോള്‍ ചോര കൊണ്ട് പ്രണയമെഴുതിയത് ക്ഷേത്ര മതിലില്‍; കോഴിയെ കൊല്ലുമ്പോള്‍ കിട്ടുന്ന ചോരയില്‍ അമ്പല മതില്‍ ചുവന്നപ്പോള്‍ നാട്ടുകാരെ ഭീതിയിലാക്കിയത് ഐസിസ് ചിന്തകള്‍; മതിലിലെ പേരുകളിലേക്ക് അന്വേഷണം നീണ്ടപ്പോള്‍ വടക്കേക്കാട്ടുകാരറിഞ്ഞത് വണ്‍വേ പ്രണയത്തിലെ തീവ്രത; പതിനെട്ടുകാരനെ അഴിക്കുള്ളിലാക്കി തലയ്ക്ക് പിടിച്ച പ്രണയം

Britishmalayali
kz´wteJI³

തൃശൂര്‍: കാമുകിയോടുള്ള പ്രണയം വെളിപ്പെടുത്താന്‍ ക്ഷേത്ര മതിലില്‍ ചോരകൊണ്ട് എഴുതിയത് ഭീതിയിലാക്കിയത് ഒരു നാടിനെ. ക്ഷേത്ര മതിലില്‍ ചോരക്കറ കണ്ടതായിരുന്നു എല്ലാത്തിനും കാരണം.

തൃശൂര്‍ വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പത്തു ദിവസം മുന്‍പായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ തകര്‍ക്കാനായിരുന്നു ചോര കൊണ്ട് ചുവരെഴുതിയതെന്ന് ഏവരും കരുതി. അങ്ങനെ വടക്കേക്കാട് എസ്ഐ അന്വേഷണം തുടങ്ങി. നാട്ടില്‍ കലാപം ഉണ്ടാകുമോയെന്നു പൊലീസിന് ആശങ്ക. കേസ് കുന്നംകുളം എസിപി ടി.എസ്. സിനോജ് ഏറ്റെടുത്തു. മതിലില്‍ എഴുതിയത് എന്താണെന്നു കണ്ടെത്താനായിരുന്നു ശ്രമം. മതിലില്‍ പാറക്കഷണം കൊണ്ട് പേരുകള്‍ കോറിവരച്ചു. ഇതിനു മീതെ, ചോര കൊണ്ടെഴുതിയ പേരുകള്‍ കണ്ടെത്തിയതാണ് നിര്‍ണ്ണായകമായത്. ഇതോടെ കള്ളനെ കണ്ടെത്തി. പ്രണയത്തിലെ തീവ്രതയും നാട്ടുകാരറിഞ്ഞു.

ക്ഷേത്ര മതിലില്‍ കണ്ട ചോര പൊലീസ് പരിശോധിക്കാന്‍ കൊടുത്തതാണ് നിര്‍ണ്ണായകമായത്. മനുഷ്യന്റെ ചോരയല്ലെന്നു പൊലീസ് കണ്ടെത്തി. ഏതോ മൃഗത്തിന്റെ ചോരയാണെന്നായിരുന്നു കണ്ടെത്തല്‍. മതിലില്‍ എഴുതിയ വിളിപ്പേരുള്ള ആരെങ്കിലും ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്നുണ്ടോയെന്നു പൊലീസ് പരിശോധിച്ചു. ഇറച്ചിക്കടയില്‍ സഹായിയായി പുതുതായി വന്ന പയ്യനെ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തു. ഇറച്ചിക്കടയിലെ കോഴിയെ അറുത്തപ്പോഴുള്ള ചോര തുണിയിലാക്കിയാണ് ക്ഷേത്ര മതിലില്‍ എഴുത്ത്. തുണിയും മതിലിന്റെ പരിസരത്തുനിന്ന് കണ്ടെടുത്തു. ഇതോടെ പൊലീസിന് സമാധാനമായി. എല്ലാത്തിനും കാരണം പ്രണയമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

പ്രേമം തോന്നിയ പെണ്‍കുട്ടിയുടെ അലിവ് പിടിച്ചുപറ്റാന്‍ യുവാവ് നടത്തി നീക്കമായിരുന്നു ആശങ്കയാക്കിയത്. രണ്ടു വകുപ്പുകള്‍ പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തു. നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു. സ്വകാര്യ മതില്‍ കേടുവരുത്താന്‍ ശ്രമിച്ചു. ജാമ്യമില്ലാ വകുപ്പാണ് ആദ്യത്തേത്. അങ്ങനെ പതിനെട്ടുകാരന്‍ അഴിക്കുള്ളിലുമായി. മതിലിലെ പേരുകള്‍ കണ്ടെത്തിയതാണ് ഇതിലേക്ക് കാര്യങ്ങളെത്തിയത്. അങ്ങനെ ഒരു പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും കണ്ടെത്തി. പെണ്‍കുട്ടി പത്താംക്ലാസുകാരി, ആണ്‍കുട്ടിയാണെങ്കില്‍ പതിനെട്ടുകാരന്‍. പത്താംക്ലാസുകാരിയോട് കടുത്ത പ്രേമം തോന്നിയ പതിനെട്ടുകാരന്‍ നിരന്തരം പെണ്‍കുട്ടിയെ ശല്യപ്പെടുത്തി. പെണ്‍കുട്ടി സഹോദരന്മാരെ കാര്യം അറിയിച്ചു. പെണ്‍കുട്ടിയുടെ സഹോദരന്മാര്‍ പതിനെട്ടുകാരനെ താക്കീത് ചെയ്തു. സഹോദരിക്ക് പിന്നാലെ നടക്കരുതെന്ന ഭീഷണിയായിരുന്നു ഇത്.

ഇതോടെ ഇറച്ചിക്കടയിലെ സഹായിക്ക് പ്രണയം മൂത്തു. ഇഷ്ടം ഇരട്ടിയായി. എങ്ങനേയും പെണ്‍കുട്ടിയെ വീഴ്ത്താന്‍ തീരുമാനിച്ചു. പ്രണയം നാട്ടില്‍ അറിഞ്ഞാലും കുഴപ്പമില്ലെന്നും കരുതി. ഇതോടെ പല വഴികളിലേക്ക് ചിന്ത പോയി. പെണ്‍കുട്ടിയുടേയും തന്റേയും പേരുകള്‍ ചോര കൊണ്ടെഴുതാന്‍ തീരുമാനിച്ചു. പെണ്‍കുട്ടി നടന്നുപോകുന്ന വഴിയില്‍ മതിലില്‍തന്നെ എഴുതാന്‍ തീരുമാനിച്ചു. ഒരു പാറക്കല്ലിന്റെ കഷണമെടുത്ത് മതിലില്‍ പേരുകള്‍ എഴുതി. ഇതിനു പിന്നാലെ, ചോര കൊണ്ട് പേരുകള്‍ കടുപ്പിച്ചു. മതിലില്‍ ആകെ ചോരയുമാക്കി. ഇങ്ങനെ, പ്രണയത്തിന്റെ തീവ്രത പെണ്‍കുട്ടിയെ ബോധ്യപ്പെടുത്താനായിരുന്നു ശ്രമം. ഈ സാഹസമാണ് നാടിനെ കലാപത്തിന്റെ മുള്‍ മുനയിലേക്ക് എത്തിച്ചത്. രാത്രിയില്‍ ആരും കാണാതെ ഇതെഴുതിയ സമയത്ത് ക്ഷേത്രത്തിന്റെ മതിലാണെന്ന് യുവാവ് ശ്രദ്ധിക്കാത്തതു കൊണ്ടാണ് വര്‍ഗ്ഗീയത നിറഞ്ഞത്.

ക്ഷേത്ര മതിലില്‍ കണ്ട ചോര പൊലീസ് പരിശോധിക്കാന്‍ കൊടുത്തതോടെ സൂചനകള്‍ കിട്ടി. അങ്ങനെ ഐസിസുകാരാണ് ക്ഷേത്ര മതിലില്‍ ചോര കൊണ്ട് പേരെഴുതിയതെന്ന സംശയം മാറി. പ്രതിയെ പിടികൂടി. പ്രണയം നാട്ടിലും പാട്ടായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category