1 GBP = 93.15 INR                       

BREAKING NEWS

നിര്‍ത്തിയില്ലെങ്കില്‍ എറിഞ്ഞു താഴെയിടും, ഇതിന്റെ പേരില്‍ ജയിലില്‍ പോകാനും മടിയില്ല! പൊടി ശല്യം സഹിക്കാനാവാതെ സൈക്കിളില്‍ ഹോളിഫെയ്ത്തില്‍ പാഞ്ഞെത്തി ജോസഫ്; സൈക്കിളില്‍ നിന്നിറങ്ങി കല്ലെടുത്ത് പറഞ്ഞത് ഫ്ളാറ്റ് പൊളിക്കല്‍ നല്‍കിയ ദുരിതത്തിന്റെ യഥാര്‍ത്ഥ അവസ്ഥ; മരടില്‍ എങ്ങും പ്രതിഷേധ ചൂട്; ഫ്ളാറ്റ് പൊളിക്കലിന് ശേഷമുള്ള മരടിലെ അവസ്ഥ പൊട്ടിത്തെറിയുടേത്; പൊടി ശല്യം ഒരു നാടിനെ വലയ്ക്കുമ്പോള്‍

Britishmalayali
kz´wteJI³

മരട്: ജോസഫ് സൈക്കിളില്‍ നിന്നിറങ്ങി കല്ലെടുത്തു. ''നിര്‍ത്തിയില്ലെങ്കില്‍ എറിഞ്ഞു താഴെയിടും, ഇതിന്റെ പേരില്‍ ജയിലില്‍ പോകാനും മടിയില്ല'' എന്നായി കക്ഷി. പൊലീസുകാര്‍ എത്തി സമാധാനിപ്പിച്ചതോടെ ജോസഫ് കല്ല് താഴെയിട്ടു. പണി നിര്‍ത്താന്‍ പൊലീസുകാര്‍ നിര്‍ദ്ദേശം നല്‍കി. സുപ്രീംകോടതി വിധിയില്‍ അഞ്ച് കെട്ടിടങ്ങള്‍ തകര്‍ന്ന് വീണിട്ടും വിവാദങ്ങള്‍ തീരുന്നില്ല. ഒരു വശത്തു കോണ്‍ക്രീറ്റ് പൊടിക്കല്‍ നടക്കുമ്പോള്‍ മറുവശത്തു പൊടിക്കെതിരെ സമരമാണ്. അങ്ങനെ ലോകത്തെ ഞെട്ടിച്ച അംബര ചുംബികളുടെ തകര്‍ച്ചയ്ക്ക് പിന്നാലെ മരടില്‍ പ്രശ്നങ്ങള്‍ കൈവിട്ടു പോവുകയാണ്.

പൊടിശല്യത്തിനു പരിഹാരം തേടി വീട്ടമ്മമാര്‍ നഗരസഭാധ്യക്ഷയെയും വൈസ് ചെയര്‍മായെയും കഴിഞ്ഞ ദിവസം ഉപരോധിച്ചു. ഫ്ളാറ്റ് പൊളിക്കുമ്പോള്‍ തൊട്ടടുത്ത ആളുകള്‍ക്ക് മാത്രമായിരുന്നു ആശങ്ക. എന്നാല്‍ പൊടി ഉയരുന്നത് മരടിനെ ആകെ ഭീതിയിലാക്കുന്നു. പലര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഹോളിഫെയ്ത് എച്ച്2ഒയില്‍ കോണ്‍ക്രീറ്റ് അവശിഷ്ടം പൊടിക്കാന്‍ തുടങ്ങി. ഇതോടെയാണ് പൊടി ഉയരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നഗരസഭാധികൃതര്‍ വിളിച്ചുപറഞ്ഞ് ഒരു ടാങ്കര്‍ വെള്ളം എത്തിയത്. ഫ്ളാറ്റിനു നേരെ എതിര്‍വശത്തെ കാട്ടിത്തറ മേരി മേബിളിന്റെ വീടിന്റെ മുകളിലേക്കു ഹോസ് വലിച്ചു വെള്ളം ചീറ്റിച്ചു പരിസരത്തെ പൊടിയെല്ലാം കഴുകുന്നിതിനിടെയായിരുന്നു ഫ്ളാറ്റിന്റെ അവശിഷ്ടങ്ങള്‍ കരാര്‍ കമ്പനി പൊടിച്ചുതുടങ്ങിയത്. യന്ത്രം ഉപയോഗിച്ചു പൊടിക്കുന്നതിനാല്‍ പൊടിശല്യം രൂക്ഷമാണെന്നും നിര്‍ത്തണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇത് അവഗണിച്ചു പണിക്കാര്‍ പൊടിക്കല്‍ തുടര്‍ന്നു. ഇതിനിടെ സൈക്കളില്‍ ജോസഫ് എത്തി. പിന്നെയായിരുന്നു നാടകീയ നീക്കങ്ങള്‍. ജോസഫ് കല്ലെടുത്തതും പൊലീസ് എത്തിയതുമെല്ലാം.

സംഭവം അറിഞ്ഞു നഗരസഭാധ്യക്ഷ സ്ഥലത്തെത്തി. മോട്ടര്‍ പമ്പ് ഉപയോഗിച്ച് വെള്ളം നനച്ചു പൊടിക്കല്‍ തുടരാന്‍ നാട്ടുകാരും നഗരസഭാധികൃതരും കരാറുകാരോടു പറഞ്ഞെങ്കിലും അവരുടെ പക്കല്‍ ഉണ്ടായിരുന്നതു ചെറിയ പമ്പായിരുന്നു. 2 നില ഉയരത്തില്‍ കിടക്കുന്ന കോണ്‍ക്രീറ്റ് മാലിന്യത്തില്‍ ചെറിയ പമ്പില്‍ വെള്ളം ചീറ്റിച്ചെങ്കിലും ഒന്നുമായില്ല. ഇതോടെ പ്രശ്നം കൈവിട്ടു പോയി. ഒടുവില്‍ കൂടുതല്‍ മോട്ടറുകള്‍ എത്തിച്ചു വെള്ളം നനച്ചതിനു ശേഷം മാത്രമേ പൊടിക്കല്‍ തുടരുകയുള്ളു എന്നു കരാറുകാര്‍ ഉറപ്പു നല്‍കി.

നഗരസഭയില്‍ സമരം പിന്നീടും തുടര്‍ന്നു. വൈകിട്ട് 4നു സബ് കലക്ടര്‍ എത്തി ഡിവിഷന്‍ കൗണ്‍സിലര്‍ സുനീല സിബി, സമരത്തില്‍ പങ്കെടുത്ത നെടുംപിള്ളില്‍ ജെമി ബാബു എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ഫയര്‍ എന്‍ജിന്‍ ഉപയോഗിച്ചു പൊടി കഴുകുന്നതിന് ഏര്‍പ്പാടുണ്ടാക്കാമെന്ന് ഉറപ്പ് നല്‍കി. ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിക്കുന്നതിനു നഗരസഭയും നടപടിയെടുക്കും.

ഇന്നും ഈ വാക്കുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ നാട്ടുകാര്‍ വീണ്ടും സമരത്തിന് ഇറങ്ങും. സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്താനും സാധ്യതയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category